Tag: Kerala

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; റെഡ് അലര്‍ട്ട് മൂന്ന് ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. റെഡ് അലർട്ട് 10 ജില്ലകളിൽ നിന്ന് മൂന്ന് ജില്ലകളിലേക്ക് മാത്രമായി കുറച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പിൻവലിച്ചു. അതേസമയം എട്ട് ജില്ലകളിൽ…

കാസർകോട് മാലോം ചുള്ളിയിൽ ഉരുൾപൊട്ടൽ

കാസര്‍കോ‌ട്: മാലോം ചുള്ളിയിൽ ഉരുൾപൊട്ടലുണ്ടായതായി സംശയം. മരുതോം-മാലോം മലയോര ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അതേസമയം സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിൽ നിന്ന് പിന്നോട്ടില്ലെന്ന് റവന്യൂ…

കനത്ത മഴ ; മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത

മലപ്പുറം: കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. മുൻകരുതലിന്‍റെ ഭാഗമായി അങ്ങാടിപ്പുറം, വെട്ടത്തൂർ മേഖലകളിലെ 10 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനായി മത്സ്യത്തൊഴിലാളികൾ കടലിൽ…

എയ്‌ഡഡ്‌ കോളേജ് അധ്യാപകരുടെ വിരമിക്കൽ പ്രായം ; 65 ആക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ അധ്യാപകരുടെ വിരമിക്കൽ പ്രായം 65 ആക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, ജെ.കെ. മഹേശ്വരി എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ചാണ് ഹർജി തള്ളിയത്. വിരമിക്കൽ പ്രായം…

കോഴിക്കോട് ജില്ലയിൽ കനത്ത ജാഗ്രത ; 2 ദിവസം റെഡ് അലേർട്ട്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ട് ദിവസത്തേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. വിവിധ താലൂക്കുകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതുവരെ 128 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 30 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക്…

സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പീഡനക്കേസ്; ഇന്ന് കോടതി പരിഗണിക്കും

എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി ബീച്ചിലെ കവിതാ ക്യാമ്പിലെത്തിയ തന്നോട് സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി.…

സംസ്ഥാനത്ത് കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. യു.എ.ഇയിൽ നിന്ന് മടങ്ങിയെത്തിയ മലപ്പുറം സ്വദേശിക്ക് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ഇതുവരെ അഞ്ച് പേർക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. വ്യാപന നിരക്ക്…

ഓണക്കിറ്റിൽ 14 ഇനങ്ങൾ; വിതരണം റേഷന്‍കട വഴി

കണ്ണൂര്‍: ഇത്തവണത്തെ ഓണക്കിറ്റ് വിതരണം പതിവുപോലെ റേഷൻ കടകൾ വഴിയായിരിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. കൊവിഡ് കാലത്തെ കിറ്റ് വിതരണത്തിനുള്ള കമ്മിഷൻ രൂപത്തിലുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക അടച്ചാൽ മാത്രമേ ഓണക്കിറ്റുകൾ വിതരണം ചെയ്യുകയുള്ളൂവെന്ന് സർക്കാർ അനുകൂല വ്യാപാരി സംഘടനകൾ ഉൾപ്പെടെയുള്ള റേഷൻ…

നിറപുത്തരി ആഘോഷങ്ങൾക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട : നിറപുത്തരി ആഘോഷങ്ങൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. നാളെ പുലർച്ചെ 5:40നും ആറിനും ഇടയിലാണ് ചടങ്ങ് നടക്കുക. മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയും പരികർമികളും ചേർന്ന് പതിനെട്ടാം പടിക്ക് താഴെ നെൽക്കതിർ ശുദ്ധിവരുത്തി സന്നിധാനത്തെ കിഴക്കേ…

ബലിതർപ്പണ പോസ്റ്റ് വിവാദം ; പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നെന്ന് പി.ജയരാജൻ

കണ്ണൂർ: ബലിതർപ്പണവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി സി.പി.എം നേതാവ് പി.ജയരാജൻ. പോസ്റ്റ് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് ജയരാജന്‍റെ വിശദീകരണം. പിതൃതർപ്പണത്തിന് വരുന്ന വിശ്വാസികളുടെ വികാരത്തെക്കുറിച്ചായിരുന്നുവെങ്കിലും, അത് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പാർട്ടി ശ്രദ്ധയിൽപ്പെടുത്തി. ചില സഖാക്കളും…