Tag: Kerala

തന്നെ അധിക്ഷേപിക്കാനാണ് ഇ ഡി ലക്ഷ്യമിടുന്നത്; തോമസ് ഐസക്

കിഫ്ബി ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇ.ഡി തന്നെ അപമാനിക്കാനാണ് ശ്രമിക്കുന്നത്, ഭയപ്പെടുത്താമെന്ന് കരുതരുത്. അദ്ദേഹം പറഞ്ഞു. കിഫ്ബി ആർബിഐ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് തോമസ് ഐസക്കിന്‍റെ വിശദീകരണം. ഇഡിയുടെ…

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പരാതിക്കാരിയുടെ ഫോട്ടോ പങ്കുവച്ചു; കന്യാസ്ത്രീകള്‍ക്കെതിരേ സർക്കാർ

ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിക്കാരിയുടെ ചിത്രം മാധ്യമപ്രവർത്തകർക്ക് ഇ-മെയിൽ ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സിസ്റ്റർ അമലയ്ക്കും സിസ്റ്റർ ആനി റോസിനുമെതിരെയാണ് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ഇരുവർക്കുമെതിരെ രജിസ്റ്റർ…

ഇ-ലേലത്തില്‍ കരകയറി കെഎസ്ആര്‍ടിസി ആക്രി ബസുകള്‍

ഇ-ലേലം വന്നപ്പോൾ കെ.എസ്.ആർ.ടി.സിയുടെ സ്ക്രാപ്പ് ബസുകൾക്ക് നല്ലകാലം. പൊളിക്കാൻ ഉപേക്ഷിച്ച എല്ലാ ബസുകൾക്കും മുമ്പത്തേക്കാൾ മികച്ച വില ലഭിച്ചു. നേരത്തെ ഒരു ബസിന് ശരാശരി 80,000 രൂപയായിരുന്നത് ഇപ്പോൾ 3.40 ലക്ഷമായി ഉയർന്നു. ഉപയോഗശൂന്യമെന്ന് വിദഗ്ധ സമിതി വിലയിരുത്തിയ 620 ബസുകളിൽ…

സദ്ദീഖ് കാപ്പന്റെ മോചനം നീളുന്നു: കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്

ലഖ്‌നൗ: ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൃഷ്ണ പഹലിന്‍റെ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. മുതിർന്ന അഭിഭാഷകരായ ഐ.ബി.സിങ്, ഇഷാൻ ഭഗല്‍ എന്നിവരാണ് കോടതിയിൽ ഹാജരായത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന്…

വനിതാ ശിശുക്ഷേമ വകുപ്പിന്റെ എന്‍ട്രി ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ ജെൻഡർ പാർക്കിലെ എൻട്രി ഹോമിൽ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി. ഇന്ന് രാവിലെയാണ് 17 വയസുള്ള പെണ്‍കുട്ടികളെ കാണാതായത്. കുട്ടികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഒരു മാസം മുമ്പ് എൻട്രി ഹോമിലേക്ക് കൊണ്ടുവന്ന…

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട്‌ തുടരുന്നു

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട് തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2377 അടിയിലെത്തി. തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിന്‍റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചിമ്മിനി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തും. നദികളും തോടുകളും കനത്ത മഴയിൽ നിറഞ്ഞതോടെ തീരത്തുള്ളവർ ആശങ്കയിലാണ്.…

ജലനിരപ്പ് ഉയരുന്നു; ചാലക്കുടിയിൽ പുഴയോരത്തുള്ളവര്‍ അടിയന്തരമായി മാറി താമസിക്കണമെന്ന് കളക്ടര്‍

തൃശ്ശൂര്‍: കനത്ത മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചാലക്കുടിയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പറമ്പിക്കുളം, പെരിങ്ങൽക്കുത്ത് ഡാമുകളിൽ നിന്നാണ് ചാലക്കുടി പുഴയിലേക്ക് വൻതോതിൽ വെള്ളം തുറന്നുവിടുന്നത്. ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ…

മഴ കടുക്കുന്നു; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം,…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ ഇടിഞ്ഞ സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില…

റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല; പോക്‌സോ കേസില്‍ മെഹ്നാസ് അറസ്റ്റില്‍

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് മെഹ്നാസ് അറസ്റ്റിലായി. പോക്സോ കേസിലാണ് ഇയാൾ അറസ്റ്റിലായത്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസർകോട് നിന്ന് മെഹ്നാസിനെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് പോക്സോ കോടതിയിൽ…