Tag: Kerala

ഡാമുകള്‍ തുറന്നു; രാത്രിയോടെ ചാലക്കുടിയില്‍ വെള്ളം എത്തിത്തുടങ്ങും

തൃശൂർ: കേരള ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകൾ വീണ്ടും തുറന്നതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുകയാണ്. പെരിങ്ങൽകുത്തിൽ 4 സ്ലൂയിസുകളും 7 ഷട്ടറുകളും തുറന്നു. ഷോളയാറിൽ 3 ഷട്ടറുകൾ ഒരടി വീതം ഉയർത്തി. നിലവിലെ സാഹചര്യത്തിൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് 1.5…

ആര്യാ രാജേന്ദ്രന്‍ കെ.എം.സച്ചിന്‍ദേവ് വിവാഹം സെപ്റ്റംബര്‍ നാലിന്

മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻ ദേവും സെപ്റ്റംബർ നാലിന് വിവാഹിതരാകും. ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ(എം) ന്‍റെ വിവാഹ ക്ഷണക്കത്ത് സച്ചിൻ ദേവ് പങ്കുവച്ചു. രാവിലെ 11ന് തിരുവനന്തപുരം എകെജി ഹാളിലാണ് ചടങ്ങ്. എ.കെ.ജി സെന്‍ററിൽ നടക്കുന്ന…

പ്രളയാനുബന്ധ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജലജന്യ രോഗങ്ങൾ, വായുവിലൂടെ പകരുന്ന രോഗങ്ങൾ, പ്രാണികൾ പരത്തുന്ന രോഗങ്ങൾ എന്നിവ ശ്രദ്ധിക്കണം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, വൈറൽ…

പമ്പയിൽ നിന്ന് ശബരിമലയിലേക്കുള്ള പ്രവേശനം ഉച്ചയ്ക്കു ശേഷം അനുവദിക്കില്ല

പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ശേഷം പമ്പയിൽ നിന്ന് ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വൈകിട്ട് ആറ് മണിക്ക് മുമ്പ് എല്ലാ ഭക്തരും സന്നിധാനത്ത്…

50 ലക്ഷം രൂപ കവർന്നു; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു

അമ്പൂരി : അമ്പൂരി പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു. പദ്ധതി വിഹിതത്തിൽ നിന്ന് വ്യാജ അക്കൗണ്ട് ഉണ്ടാക്കി 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആണ് സസ്‌പെൻഷൻ . പ്രഥമദൃഷ്ട്യ അഴിമതി കണ്ടെത്തിയതായി ജില്ലാ ദാരിദ്ര്യ ലഘൂകരണ വകുപ്പ്…

അതിതീവ്ര മഴ മുന്നറിയിപ്പ്; കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ കൊച്ചിയിൽ ഇറക്കി

കൊച്ചി: മോശം കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് ആറ് വിമാനങ്ങളാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. ഷാർജയിൽ നിന്നുള്ള ഗൾഫ് എയറിന്‍റെ വിമാനവും ബഹ്റൈനിൽ നിന്നുള്ള വിമാനവും ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനവും…

കോഴിക്കോട് വിമാനത്താവളത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ പോലീസിനെ സഹായിക്കാൻ സിസിടിവി ക്യാമറകളും ആവശ്യമായ സൗകര്യങ്ങളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഏർപ്പെടുത്തി തുടങ്ങി. ഇന്നലെയാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ആഭ്യന്തര ടെർമിനലിലെ പോലീസ് ഔട്ട്പോസ്റ്റ്, അന്താരാഷ്ട്ര ടെർമിനലിലെ എയ്ഡ് പോസ്റ്റ് എന്നിവ നവീകരിക്കാനും പദ്ധതിയുണ്ട്.…

കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പൊന്നും ശരിയല്ല, നേരിടുകയേ മാര്‍ഗമുള്ളൂ: മന്ത്രി എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനങ്ങളും മുന്നറിയിപ്പുകളും മാറിമറിയുന്നതായി മന്ത്രി എം.വി. ഗോവിന്ദൻ. കണ്ണൂരിലെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കാലാവസ്ഥയെക്കുറിച്ചുള്ള അറിയിപ്പുകളൊന്നും ശരിയല്ല. അവർ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും അത് സ്വയം പിന്‍വലിക്കുകയും ചെയ്തു. അത്…

മഴ ആയാലും സ്കൂളിൽ എനിക്ക് പോകണം ;കളക്ടർ അമ്മയോട് മകൻ

മഴക്കെടുതിയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുമോ എന്നറിയാൻ ഓരോ ജില്ലയിലെയും കളക്ടർമാരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നോക്കി ഇരിക്കുകയാണ് വിദ്യാർത്ഥികൾ. അതേസമയം, സ്കൂൾ തുടങ്ങാൻ രണ്ട് മണിക്കൂർ മാത്രം ശേഷിക്കെ അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കളക്ടർ രേണുരാജ് വിവാദത്തിലാകുകയും ചെയ്തു .…

നന്ദന മോൾക്ക് ‘ഇന്‍സുലിന്‍ പമ്പ്’ വാങ്ങി നൽകി സുരേഷ് ​ഗോപി

ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന മോൾക്ക് ‘ഇൻസുലിൻ പമ്പ്’ വാങ്ങി നൽകാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇപ്പോൾ ആ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബെറ്റിക് സെന്ററിൽ വച്ചാണ് സുരേഷ് ​ഗോപി ഉപകരണം കൈമാറിയത്. ആറ്…