Tag: Kerala

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ പ്രതികരണവുമായി മന്ത്രി പി.രാജീവ്

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി.രാജീവ്. പ്രതികരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാവുകയായിരുന്നു. ഭരണഘടനാ സംവിധാനത്തിനകത്ത് നിന്നും അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലൂടെയല്ല ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള…

വിമാനക്കൂലി പ്രധാനമായും വിപണിയെ അടിസ്ഥാനമാക്കിയുള്ളത്, സർവീസ് വർധിപ്പിക്കും: മുരളീധരൻ

ദുബായ്: വിമാന നിരക്ക് കുത്തനെ വർധിക്കുന്നത് തടയുന്നതിനായി ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സർവീസുകൾ വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ. ഒട്ടേറെ ഇന്ത്യൻ പ്രവാസി കുടുംബങ്ങളുടെ വേനൽക്കാല യാത്രകളെ ബാധിച്ച അമിത ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ള…

ഗവര്‍ണറെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട: വി. മുരളീധരൻ

തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ ഗവർണർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്, കേന്ദ്ര സർക്കാരിന്റെ അതേ നയമാണ് ഗവർണർ സ്വീകരിക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തമാണ് ഗവർണർ ചെയ്യുന്നതെന്ന്…

തോക്കുമായി കുട്ടികൾക്ക് അകമ്പടി പോയ രക്ഷിതാവിനെതിരെ കേസ്

കാസര്‍ഗോഡ്: തോക്കുമായി വിദ്യാർത്ഥികളെ അകമ്പടി സേവിച്ചയാൾക്കെതിരെ കേസെടുത്തു. കാസർകോട് ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലാപത്തിലേക്ക് നയിച്ചേക്കാവുന്ന പ്രവൃത്തി ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷൻ 153 പ്രകാരമാണ് സമീറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ…

ഓണക്കാലത്തെ തിരക്ക്; സംസ്ഥാനത്തെ കോവിഡ് കേസുകൾ കൂടുന്നു

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കിനെ തുടർന്ന് സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. കോവിഡ് കേസുകളുടെ എണ്ണം സെപ്റ്റംബർ ആദ്യം ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലധികം വർദ്ധിച്ചു. സെപ്റ്റംബർ ഒന്നിന് സംസ്ഥാനത്ത് 1,238 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഓണാഘോഷം ഉൾപ്പെടെ ആഴ്ചകളോളം നീണ്ട തിരക്കിട്ട ഷെഡ്യൂളുകൾക്ക്…

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി സുരേന്ദ്രന്‍ തുടരും

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ. സുരേന്ദ്രന്‍ തുടര്‍ന്നേക്കും. സുരേന്ദ്രന്‍റെ കാലാവധി ഡിസംബറിൽ അവസാനിക്കുമെങ്കിലും ബിജെപി ദേശീയ നേതൃത്വവും ആർഎസ്എസ് നേതൃത്വവും ഇത് നീട്ടാൻ ഒരുങ്ങുകയാണ്. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ കാലാവധി ഡിസംബറിൽ അവസാനിക്കും. കേന്ദ്ര മന്ത്രിസഭാ…

തെരുവുനായ്ക്കളേ കൊന്നൊടുക്കുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ശല്യം നായ്ക്കളെ കൊന്ന് പരിഹരിക്കാനാവില്ലെന്നും പ്രശ്നത്തെ മറികടക്കാൻ ശാസ്ത്രീയമായ പരിഹാരം കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. “തെരുവുനായ്ക്കളുടെ പ്രശ്നം നായ്ക്കളെ കൊല്ലുന്നതിലൂടെ പരിഹരിക്കാൻ കഴിയില്ല. ഈ പ്രശ്നം മറികടക്കാൻ സർക്കാർ നടപ്പാക്കുന്ന ശാസ്ത്രീയ പരിഹാരത്തിന് പൊതുജനങ്ങളുടെ പിന്തുണ ആവശ്യമാണ്.…

‘ആഭ്യന്തര വകുപ്പിന്‍റെ ചുമതല ആര്‍ക്ക്’? രൂക്ഷ വിമർശനവുമായി ഗവർണർ

കോഴിക്കോട്: ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. മൂന്ന് വർഷം മുമ്പ് കണ്ണൂരിൽ വച്ച് തനിക്ക് നേരെ വധശ്രമം നടന്നിരുന്നു. സംഭവത്തിൽ…

റോഡ് നിയമം പഠനവിഷയമാക്കും; പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ്

തിരുവനന്തപുരം: പ്ലസ് ടു പാസാകുന്നവർക്ക് ലേണേഴ്സ് ലൈസൻസ് നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ ലേണേഴ്സ് ലൈസൻസിനുള്ള പാഠങ്ങൾ ഉൾപ്പെടുത്താനാണ് ശുപാർശ. ഇതിനായി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പാഠ്യപദ്ധതി അടുത്തയാഴ്ച വിദ്യാഭ്യാസ വകുപ്പിന് കൈമാറും. സർക്കാർ അംഗീകരിച്ചാൽ…

‘മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര ധൂര്‍ത്തല്ല, ഗുണം ചെയ്യും’

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്രകൾ കേരളത്തിന് ഗുണം ചെയ്യുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.കെ.നായനാരും ഗൗരിയമ്മയും അമേരിക്കയിലെ സിലിക്കൺ വാലി സന്ദർശിച്ചതിന്റെ ഫലമായാണ് ഇന്ത്യയിൽ ആദ്യമായി സംസ്ഥാനത്ത് ടെക്നോപാർക്ക് സ്ഥാപിതമായതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾ സമയം പാഴാക്കുന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു…