Tag: Kerala

ഓപ്പറേഷന്‍ സരള്‍ രാസ്ത; 148 റോഡുകളിൽ 67 എണ്ണത്തിലും കുഴികൾ

തിരുവനന്തപുരം: ഓപ്പറേഷൻ സരൾ രാസ്തയുടെ ഭാഗമായി വിജിലൻസ് നടത്തിയ പരിശോധനയിൽ പകുതിയോളം റോഡിലും കുഴികള്‍ കണ്ടെത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ ടാറിംഗ് നടന്ന റോഡുകളിലാണ് പരിശോധന നടത്തിയത്. 148 റോഡുകളിൽ 67 എണ്ണത്തിലും കുഴികൾ കണ്ടെത്തി. 19 റോഡുകളില്‍ വേണ്ടത്ര ടാര്‍…

കോഴിക്കോട് ആര്‍.ടി.ഓഫിസിലെ രേഖകള്‍ കടയില്‍; അഴിമതി വിവരങ്ങൾ പുറത്ത്

കോഴിക്കോട്: ചേവായൂർ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ കടയിൽ നിന്ന് 1,59,390 രൂപയും 114 വാഹന ആർസികളും പിടിച്ചെടുത്തു. ഓഫീസിൽ മാത്രം സൂക്ഷിക്കേണ്ട 145 രേഖകളും വിജിലൻസ് കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് പരിശോധന നടത്തിയത്. വിജിലന്‍സ് എസ്.പി. പ്രിന്‍സ്…

25 കോടിയുടെ ഓണം ബമ്പർ ആർക്കെന്ന് നാളെ അറിയാം; ഇതുവരെ വിറ്റത് 63 ലക്ഷം ടിക്കറ്റുകൾ

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ഓണം ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. ഭാഗ്യ സമ്മാനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അച്ചടിച്ച എല്ലാ ടിക്കറ്റുകളും വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ആകെ 67.5 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് പുറത്തിറക്കിയത്.…

ഗവർണറും മുഖ്യമന്ത്രിയും അവരുടെ സ്ഥാനങ്ങളിൽ തുടരാൻ യോഗ്യരല്ല: രമേശ് ചെന്നിത്തല

ആലപ്പുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇരുവരും കേരളത്തെ അപമാനിച്ചുവെന്നും, ഇരുവർക്കും അവരുടെ സ്ഥാനങ്ങളിൽ തുടരാൻ യോഗ്യതയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും ഗവർണറും അവരുടെ സ്ഥാനങ്ങളിൽ ഇരിക്കാൻ യോഗ്യരല്ലെന്ന്…

ഭാരത് ജോഡോ യാത്രക്കിടെ വീണ്ടും പോക്കറ്റടി; ഡിസിസി പ്രസിഡന്റിന് പണികിട്ടി

ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയ്ക്കിടെയാണ് ഡിസ.സി പ്രസിഡന്റിന്റെ പോക്കറ്റടിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ പോക്കറ്റിൽ നിന്നാണ് 5000 രൂപ കവർന്നത്. പണം പോക്കറ്റിൽ ഒരു കവറിൽ സൂക്ഷിച്ചിരുന്നു. കൃഷ്ണപുരത്ത് നടന്ന സ്വീകരണത്തിനിടെയാണ് സംഭവം. ജോഡോ യാത്രയുടെ…

2.36 കോടി രൂപ കുടിശിക; കാര്യവട്ടം സ്റ്റേഡിയത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കുടിശ്ശിക കാരണം കെ.എസ്.ഇ.ബി വിച്ഛേദിച്ചു. ഈ മാസം 13 നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. രണ്ടരക്കോടി രൂപ കുടിശ്ശികയുണ്ടെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ഈ മാസം 28ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് മുന്നോടിയായാണ് സംഭവം.…

പാലിയേക്കര ടോൾ പ്ലാസയിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ സംഘട്ടനം

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായി. മൂന്ന് കാർ യാത്രക്കാർക്കും 4 ജീവനക്കാര്‍ക്കും പരിക്കേറ്റു. ഫാസ്ടാഗിലെ മിച്ച തുകയെച്ചൊല്ലിയുള്ള തർക്കമാണ് കാരണം. പുലർച്ചെ 2.30നും 8.30നുമാണ് സംഘർഷമുണ്ടായത്. അതിരാവിലെ എത്തിയ കാർ യാത്രക്കാർ കോയമ്പത്തൂരിൽ നിന്നുള്ളവരാണ്. വാഹനത്തിൽ…

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പിറന്നാൾ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂർത്തിയാകും. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകള്‍ നേർന്നത്. പ്രിയപ്പെട്ട നരേന്ദ്രമോദിജി, ഉഷ്മളമായ ജന്മദിനാശംസകള്‍ നേരുന്നു. എന്നാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

അട്ടപ്പാടി മധു കേസ്; സുനിലിൻ്റെ കണ്ണ് പരിശോധിച്ച ഡോക്ടറേയും വിസ്തരിച്ചു

പാലക്കാട്: അട്ടപ്പാടി മധു കേസിൽ മൊഴിയിൽ ഉറച്ചു നിന്ന് 40-ാം സാക്ഷി. 40-ാം സാക്ഷിയായ ലക്ഷ്മി പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് കോടതിയില്‍ നൽകിയത്. അതേസമയം, 29-ാം സാക്ഷി സുനിൽ കുമാറിന്‍റെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെ മണ്ണാർക്കാട് എസ്‍സി-എസ്ടി കോടതി വിസ്തരിച്ചു. സുനിൽ…

ഹോൺ ഇനി ആവശ്യത്തിന് മാത്രം; അനാവശ്യ ഹോണിന് 2000 രൂപ പിഴ

അനാവശ്യമായി ഹോൺ മുഴക്കുന്നതിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രചാരണങ്ങളും നടത്തിയിട്ടും, ഫലം കാണാത്തതിനെ തുടർന്ന് കർശന നടപടിക്കൊരുങ്ങുകയാണ് പൊലീസ്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 194 എഫ് പ്രകാരം അനാവശ്യമായും തുടർച്ചയായും ഹോൺ മുഴക്കുന്നത് കുറ്റകരമാണ്. ഇതിനുപുറമെ നോ ഹോൺ ബോർഡ് ഉള്ള…