Tag: Kerala

കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ഇ കാർ അന്താരാഷ്ട്ര മത്സരത്തിലേക്ക്

ബാർട്ടൺ ഹിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ഇലക്ട്രിക് കാർ ഇന്‍റർനാഷണൽ എനർജി എഫിഷ്യൻസി കോമ്പറ്റീഷൻ, ഷെൽ ഇക്കോ മാരത്തൺ (എസ്ഇഎം) 2022 ന്‍റെ അവസാന ഘട്ടത്തിലേക്ക്. ഒക്ടോബർ 11 മുതൽ 16 വരെ ഇന്തോനേഷ്യയിലെ പെർട്ടാമിന മണ്ഡലിക…

സംഘര്‍ഷ സാധ്യത ; വിഴിഞ്ഞം സമര പ്രദേശങ്ങളിലെ മദ്യ വില്‍പ്പനശാലകള്‍ നാളെ അടച്ചിടും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പോലീസ് സ്റ്റേഷൻ പരിധികളിൽ നാളെ (സെപ്റ്റംബർ 18) മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ജെറോം ജോർജ് അറിയിച്ചു. വിഴിഞ്ഞം സമരത്തിന്‍റെ…

തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ കര്‍മ്മ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ തെരുവുനായ നിയന്ത്രണ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക കൗണ്‍സിൽ യോഗം ചേർന്നു. കോർപ്പറേഷൻ കൗൺസിലിലെ 32 അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് വിഷയം ചർച്ചയ്ക്ക് എടുത്തത്. വിഷയം ഒരു പൊതു പ്രശ്നം എന്ന നിലയിൽ ചർച്ച ചെയ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ശല്യം…

മുഖ്യമന്ത്രിയുടെ ‘പൊട്ടിത്തെറികള്‍’ സ്വന്തം നേര്‍ക്ക് വിമര്‍ശനമുയരുമ്പോള്‍ : വി.ടി. ബല്‍റാം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചെന്ന മാധ്യമ വാർത്തയോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. തനിക്കെതിരെ എന്തെങ്കിലും വിമർശനം ഉയരുമ്പോൾ മുഖ്യമന്ത്രിയുടെ ഇത്തരം പ്രകോപനങ്ങൾ സാധാരണമാണെന്ന് ബൽറാം പരിഹസിച്ചു. ഗവർണറും മുഖ്യമന്ത്രിയും ഇരിക്കുന്ന സ്ഥാനത്തിന്‍റെ…

രൂപേഷിനെതിരായ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന ഹർജി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂ ഡൽഹി : മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിൽ യു.എ.പി.എ വ്യവസ്ഥകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സർക്കാരിന്റെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹർജി പിന്‍വലിക്കാനുള്ള തീരുമാനം സ്റ്റാൻഡിംഗ്…

വി ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇ പി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിയ്ക്കിടെ യു.ഡി.എഫ് എം.എൽ.എമാർ ശിവൻകുട്ടിയെ തല്ലി ബോധം കെടുത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇ.പി ജയരാജൻ. സംഭവത്തിന് താൻ ദൃക്സാക്ഷിയാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തല്ലി ബോധം കെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ ശിവൻകുട്ടിയോട് ചോദിച്ചപ്പോൾ ജയരാജനോട്…

കോഴിക്കോട് സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അനുവദിച്ചാൽ പൊലീസ് കൃത്രിമ തെളിവുകൾ ഉണ്ടാക്കുമെന്ന പ്രതികളുടെ വാദം കോടതി തള്ളി. പൊലീസ് സ്വാഭാവിക നീതി നിഷേധിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.…

മോദി രണ്ടാം മഹാത്മാഗാന്ധിയെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി എന്ന് വിശേഷിപ്പിച്ച് രാഹുൽ ഈശ്വർ. പ്രധാനമന്ത്രി മോദിക്ക് ട്വിറ്ററിലൂടെ പങ്കുവെച്ച ജന്മദിന സന്ദേശത്തിലാണ് അദ്ദേഹത്തിൻ്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും രാഹുൽ പങ്കുവച്ചിട്ടുണ്ട്. ‘ഇന്ത്യയുടെ രണ്ടാമത്തെ മഹാാത്മാവായ അങ്ങേക്ക്…

മുന്നറിയിപ്പില്ലാതെ ആർച്ച് മറിച്ചിട്ടു; സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മുന്നറിയിപ്പില്ലാതെ ആർച്ച് മറിച്ചിട്ടുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയ്ക്കും മകൾക്കും ഗുരുതരമായി പരിക്കേറ്റു. പൂഴിക്കുന്ന് ബി.പി നിവാസിൽ ലേഖയ്ക്കും മകൾക്കുമാണ് പരിക്കേറ്റത്. സെപ്റ്റംബർ 11ന് നടന്ന അപകടത്തിൽ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അനുമതിയില്ലാതെയാണ് കമാനം സ്ഥാപിച്ചതെന്നും…

പൊലീസ് സ്റ്റേഷന് പാറാവ് ചൈനീസ് പാമ്പുകൾ!

ഇടുക്കി: നെടുങ്കണ്ടം കമ്പംമെട്ട് പൊലീസ് സ്റ്റേഷന്‍റെ സുരക്ഷയ്ക്കായി ഇനി പാറാവ് മാത്രമല്ല, ചൈനീസ് പാമ്പുകളും ഉണ്ടാകും. കുരങ്ങൻമാരുടെ ആക്രമണം ശക്തമായതോടെയാണ് റബ്ബർ കൊണ്ട് നിർമ്മിച്ച ചൈനീസ് പാമ്പുകളെ പൊലീസ് രംഗത്ത് ഇറക്കിയത്. കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ സ്ഥിതി…