Tag: Kerala

കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് അച്ഛന് മര്‍ദ്ദനം; ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് അച്ഛനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സ്റ്റാൻഡിംഗ് കൗൺസിലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. തിരുവനന്തപുരം കാട്ടാക്കടയിൽ വച്ച് ആമച്ചൽ സ്വദേശി…

എസ്എൻസി ലാവലിൻ കേസ് വീണ്ടും മാറ്റി

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് വീണ്ടും മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് യു.യു.ലളിതിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഇന്നും ചേർന്നില്ല. ലാവലിൻ കേസ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരിഗണിക്കാനിരുന്നത്. അഞ്ചാമത്തെ കേസായി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച്…

ജപ്പാനിൽ ആഞ്ഞടിച്ച് നന്മഡോൾ; ഒമ്പത് ദശലക്ഷം ആളുകളെ ഒഴിപ്പിച്ചു

കാലാവസ്ഥാ വ്യതിയാനം കാരണം ലോകമെമ്പാടും തീവ്രമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ വര്‍ദ്ധിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വന്നിട്ട് അധികമായില്ലെങ്കിലും അതിന്‍റെ ദുരന്തഫലങ്ങള്‍ ജപ്പാന്‍ അനുഭവിച്ച് തുടങ്ങി. കഴിഞ്ഞയാഴ്ച അവസാനമാണ് രാജ്യം കണ്ട ഏറ്റവും മോശം ചുഴലിക്കാറ്റുകളിലൊന്നായ നന്മഡോൾ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതിന് പിന്നാലെ ഏകദേശം…

സോളാർ പീഡനക്കേസിൽ സിബിഐ എ.പി.അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്തു

തിരുവനന്തപുരം: സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ ആദ്യമായാണ് അബ്ദുള്ളക്കുട്ടിയെ…

തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കാൻ പറ്റിയ സമയമാണിതെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശശി തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ പറ്റിയ സമയമാണിത്. അദ്ദേഹത്തിന്…

യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയില്‍; 3 വയസ്സുകാരന്റെ ശരീരം അമ്മയുടെ ദേഹത്ത് കെട്ടിയനിലയില്‍

തൃശ്ശൂർ: തൃശൂർ കേച്ചേരിയിൽ അഞ്ച് വയസായ ആൺകുട്ടിയുടെയും മാതാവിൻ്റെയും മൃതദേഹങ്ങൾ കണ്ടത്തി. ചിറനെല്ലൂർ കൂമ്പുഴ പാലത്തിനു സമീപത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടത്തിയത്. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന, മകൻ റണാഖ് ജഹാൻ എന്നിവരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു മകനോടൊപ്പം ഹസ്ന വീട്ടിൽ നിന്ന്…

മീന്‍ വരഞ്ഞത് ശരിയാകാത്തതിനും മരച്ചീനി കഴിച്ചതിനും വരെ കണ്ണൻ ഐശ്വര്യയെ മർദിച്ചെന്ന് സഹോദരൻ

കൊല്ലം: യുവ അഭിഭാഷകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സഹോദരൻ. അറസ്റ്റിലായ കണ്ണൻ നായർക്ക് പണത്തോടുള്ള അത്യാഗ്രഹമായിരുന്നുവെന്ന് മരിച്ച ഐശ്വര്യയുടെ സഹോദരൻ അതുൽ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് ഫോൺ വിളിക്കാൻ പോലും ഐശ്വര്യയെ അനുവദിച്ചിരുന്നില്ല. പ്രശ്നം…

നായ കുറുകെ ചാടി; കേരളത്തിലെ ആദ്യത്തെ കാറപകടം നടന്നിട്ട് ഇന്ന് 108 വർഷം

തിരുവനന്തപുരം: ഇന്ന് (സെപ്റ്റംബർ 20) കേരളത്തിലെ ആദ്യത്തെ വാഹനാപകടം നടന്നിട്ട് 108 വർഷം തികയുകയാണ്. 1914 സെപ്റ്റംബർ 20ന് ഒരു തെരുവ് നായയാണ് അപകടത്തിന് ഉത്തരവാദി. അപകടത്തിന് രണ്ട് ദിവസത്തിന് ശേഷം ‘കേരള കാളിദാസൻ’ എന്ന് വിളിപ്പേരുള്ള കേരളവർമ്മ വലിയകോയിത്തമ്പുരാൻ നാട്…

മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മുംബൈ വ്യവസായി

മുംബൈ: പാലാ എംഎൽഎ മാണി സി കാപ്പൻ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മുംബൈ വ്യവസായി ദിനേശ് മേനോൻ. മുംബൈ ബോറിവില്ലി കോടതിയിൽ വച്ചാണ് വധഭീഷണി. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ കോടതിയിലെത്തിയപ്പോൾ മാണി സി കാപ്പൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരൻ…

ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് രാഷ്ട്രപതിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് രാഷ്ട്രപതിക്ക് പരാതി നൽകി. ഭരണഘടനാ തത്വങ്ങൾ പാലിക്കാൻ ഗവർണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം എംപി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. സി.പി.എം, എൽ.ഡി.എഫ് നേതാക്കൾ ഗവർണറെ വിമർശിക്കുന്നത് തുടരുന്നതിനിടെ ബി.ജെ.പി നേതാക്കൾ ഗവർണർക്ക് പിന്തുണയുമായി രംഗത്തെത്തി.…