Tag: Kerala

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കൂടുതല്‍ അറസ്റ്റുണ്ടാകും

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നും സി.സി. ടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുമാണ് തീരുമാനം. ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് 281 കേസുകളാണ് പൊലീസ് രജിസ്റ്റർ…

എന്‍സിഇആര്‍ടി ഒഴിവാക്കിയ ഭാഗങ്ങൾ പഠിപ്പിക്കണോ? തീരുമാനമെടുക്കാതെ വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കണോ വേണ്ടയോയെന്നതില്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുക്കാത്തതിനാല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കയില്‍. നാലുമാസംമുമ്പ് പാഠഭാഗങ്ങളില്‍ ശുപാര്‍ശ തയ്യാറാക്കി എസ്.സി.ഇ.ആര്‍.ടി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇനിയും നടപടിയായിട്ടില്ല. മുഗൾ ഭരണത്തെയും ഗുജറാത്ത് കലാപത്തെയും ചരിത്രപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ…

ഹര്‍ത്താല്‍ അക്രമം ; ഇതുവരെ അറസ്റ്റിലായത് 1287 പേർ

തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 1,287 പേരെ അറസ്റ്റ് ചെയ്തു. 834 പേരെ കരുതൽ തടങ്കലിലാക്കിയതായും പൊലീസ് അറിയിച്ചു.

ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അക്കോണം പ്ലാവിള പുത്തൻ വീട്ടിൽ കിഷോറിന്റെ ഭാര്യ ലക്ഷ്മി എം.പിള്ള (25) മരിച്ച സംഭവത്തിലാണ് ഭർത്താവ് ചടയമംഗലം സ്വദേശി ഹരികൃഷ്ണനെന്ന കിഷോറിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ക്കെതിരെ ആത്മഹത്യാ…

പോപ്പുലര്‍ ഫ്രണ്ട് ബന്ധം സംശയിക്കുന്ന സ്ഥാപനത്തില്‍ പോലീസ് റെയ്ഡ് നടത്തി

കണ്ണൂര്‍: പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. കണ്ണൂർ ടൗൺ എസ്.ഐയുടെ നേതൃത്വത്തില്‍ കണ്ണൂർ താണയ്ക്കടുത്തുള്ള ഹൈപ്പർമാർക്കറ്റിലാണ് പരിശോധന നടത്തിയത്. പോപ്പുലർ ഫ്രണ്ടുമായി കമ്പനിയുടെ ചില പങ്കാളികൾക്ക് ബന്ധമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം.…

സിൽവർ ലൈൻ സംബന്ധിച്ച് കെ-റെയില്‍ മറുപടി നല്‍കിയില്ല: റെയില്‍വേ ബോര്‍ഡ്

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച വിശദാംശങ്ങൾ കെ-റെയിൽ കോർപ്പറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. അലൈൻമെന്‍റ് ആവശ്യമുള്ള സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി തുടങ്ങിയ വിശദാംശങ്ങൾ കൈമാറിയിട്ടില്ല. വിശദീകരണം ആവശ്യപ്പെട്ട് കെ റെയിലിന് നിരവധി കത്തുകൾ…

‘റോഡ് അറ്റകുറ്റപ്പണി സമയബന്ധിതമായി തീര്‍ക്കും;മന്ത്രി മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: റോഡ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചില ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായും നിറവേറ്റുന്നില്ല. ഒക്ടോബർ അഞ്ചിന് ചീഫ് എഞ്ചിനീയർമാർ ഓരോ റോഡിലൂടെയും സഞ്ചരിച്ച് റിപ്പോർട്ട് സമർപ്പിക്കും. 19, 20 തീയതികളിൽ…

മുഹമ്മദ് അമീന് ഗ്രാമത്തിന്റെ കണ്ണീരീൽ കുതിർന്ന യാത്ര മൊഴി

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി അണ്ടോണയിൽ നിന്ന് കാണാതായ എട്ടുവയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. മുഹമ്മദ് അഷ്റഫിന്‍റെ മകൻ മുഹമ്മദ് അമീന്‍റെ മൃതദേഹമാണ് വീടിന് സമീപത്തെ പുഴയിൽ കണ്ടെത്തിയത്. കുഞ്ഞിനായുള്ള തിരച്ചിൽ നടക്കുന്നതിനിടെ മൃതദേഹം കണ്ടെത്തിയത് ഗ്രാമത്തെ മുഴുവൻ ദുഃഖത്തിലാക്കി. മുഹമ്മദ് അമീനെ കണ്ടെത്താമെന്ന…

തലക്കടിയും ചീത്തവിളിയും; തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഗുണ്ടാവിളയാട്ടം

തിരുവല്ല: റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ മൂന്ന് യുവാക്കളെ ചോദ്യം ചെയ്യാനെത്തിയ റെയിൽവേ പോലീസ് ഹെഡ് കോണ്സ്റ്റബിൾ കെ.പി…

കേരളത്തിലെ ആഴക്കടലില്‍ ക്രൂഡ് ഓയിലിന്റെ സാന്നിദ്ധ്യം കണ്ടെത്തി

കൊല്ലം : കേരളത്തിലെ ആഴക്കടലിൽ ക്രൂഡ് ഓയിലിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ക്രൂഡ് ഓയിലിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം ആഴക്കടലിൽ വീണ്ടും ഇന്ധനം കണ്ടെത്താൻ ഒരുങ്ങുകയാണ്. രണ്ട് വർഷം മുമ്പ് കൊല്ലം ആഴക്കടലിൽ നടത്തിയ പര്യവേക്ഷണത്തിൽ ഇന്ധനത്തിന്‍റെ സാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതിനെ…