Tag: Kerala

മട്ടന്നൂർ പള്ളി നിർമാണ അഴിമതി: അബ്ദു റഹ്മാൻ കല്ലായി അറസ്റ്റിൽ

കണ്ണൂർ: മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിൽ അഴിമതി നടന്നെന്ന പരാതിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മട്ടന്നൂർ മഹല്ല്…

ഭാരത് ജോഡോ യാത്രക്കിടെ ഗുരുവായൂർ സന്ദർശിച്ച് കനയ്യ കുമാർ

തൃശൂര്‍: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂണിയൻ (ജെഎൻയുഎസ്യു) മുൻ പ്രസിഡന്‍റും കോൺഗ്രസ് നേതാവുമായ കനയ്യ കുമാർ ശനിയാഴ്ച ഗുരുവായൂർ സന്ദർശിച്ചു. തൃശൂരിൽ ജോഡോ യാത്രയ്ക്കായി എത്തിയപ്പോഴാണ് കനയ്യ കുമാർ ഗുരുവായൂർ സന്ദർശിച്ചത്.…

കൊച്ചി വിമാനത്താവളത്തിൽ ഇനി ബിസിനസ് ജെറ്റ് ടെർമിനലും; പ്രഖ്യാപിച്ച് മുഖ്യമന്ത്രി

നെടുമ്പാശേരി: നിർമ്മാണത്തിലിരിക്കുന്ന ബിസിനസ് ജെറ്റ് ടെർമിനൽ ഈ വർഷം പ്രവർത്തനം ആരംഭിക്കുമെന്ന് കൊച്ചി വിമാനത്താവളത്തിന്‍റെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി എയർപോർട്ട് കമ്പനി ലിമിറ്റഡിന്‍റെ (സിയാൽ) 28-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരിയുടമകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

അട്ടപ്പാടി മധു വധക്കേസ്; കോടതിയെ തെറ്റിദ്ധരിപ്പിച്ചില്ലെന്ന് 29-ാം സാക്ഷി സുനിൽ കുമാർ

പാലക്കാട്: വിചാരണ വേളയിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് അട്ടപ്പാടി മധു കേസിലെ 29-ാം സാക്ഷി സുനിൽ കുമാർ. ആദ്യ ദിവസം ദൃശ്യങ്ങൾ കോടതിയിൽ കാണിച്ചപ്പോൾ വ്യക്തമായില്ല. അതുകൊണ്ടാണ് ഒന്നും കാണുന്നില്ലെന്ന് പറഞ്ഞത്. മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയിൽ സുനിൽ കുമാർ പറഞ്ഞു. കോടതി നിർദ്ദേശപ്രകാരം,…

പ്ലസ്‌വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം ഇന്നും നാളെയും

ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് തിങ്കളാഴ്ച രാത്രി 10 മണിക്കും ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കും ഇടയിൽ സ്കൂളിൽ ചേരാം. ഇതോടെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് പൂർത്തിയായി.…

എ.കെ.ജി സെന്റർ ആക്രമണം ; ജിതിനെ അടുത്തമാസം 6 വരെ റിമാന്‍റ് ചെയ്തു

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിനുമായി തെളിവെടുപ്പ് നടത്തിയെങ്കിലും പ്രതി സ്ഫോടക വസ്തു എറിഞ്ഞപ്പോൾ ധരിച്ചിരുന്ന ടി-ഷർട്ട് പൊലീസിന് കണ്ടെത്താനായില്ല. ടി-ഷർട്ട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പ്രതി ഇത് വേളി തടാകത്തിൽ ഉപേക്ഷിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ടി-ഷർട്ട് വാങ്ങിയ കടയിൽ…

സില്‍വര്‍ലൈന്‍ പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

കൊച്ചി: സിൽവർ ലൈൻ പ്രതിഷേധക്കാർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കില്ലെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. അതേസമയം, ഡി.പി.ആറിന് കേന്ദ്രത്തിന്‍റെ അനുമതിയില്ലാത്തപ്പോൾ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് പ്രയോജനമാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ചത്? പദ്ധതി ഇപ്പോൾ എവിടെ…

എസ്‌എഫ്ഐ രക്തസാക്ഷി ധീരജിന്‍റെ കുടുംബത്തിന് സഹായമായി 35 ലക്ഷം കൈമാറി സിപിഎം

തൊടുപുഴ: കെഎസ്‌യു പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ കുടുംബ സഹായ ഫണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. പിതാവ് രാജേന്ദ്രനും അമ്മ പുഷ്കലയ്ക്കും 25 ലക്ഷം രൂപ വീതവും ഇളയ സഹോദരൻ അദ്വൈതിന് 10 ലക്ഷം രൂപ…

കെ റെയില്‍ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കെ റെയിൽ പദ്ധതിയെ കുറിച്ച് സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ച് ഹൈക്കോടതി. ഡിപിആറിന് കേന്ദ്രം അനുമതി നൽകാത്ത പദ്ധതിക്ക് എന്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നതെന്ന് കോടതി ചോദിച്ചു. ഇതിന്‍റെ പ്രയോജനം എന്താണെന്നും, സാമൂഹികാഘാത പഠനത്തിനായി പണം ചെലവഴിച്ചത് എന്തിനാണെന്നും ഹൈക്കോടതി…

കലൂരിലെ കൊലപാതകം; മുഖ്യ പ്രതികളിൽ ഒരാൾ പിടിയിൽ

കൊച്ചി: ഇന്നലെ കലൂരിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ അറസ്റ്റ് രേഖപെടുത്തി. മുഖ്യപ്രതികളിലൊരാളായ അഭിഷേക് ജോണാണ് അറസ്റ്റിലായത്. ഇയാൾ തിരുവനന്തപുരം അമ്പൂരി സ്വദേശിയാണ്. കൊല്ലപ്പെട്ട രാജേഷിനെയും സഹപ്രവർത്തകരെയും ആക്രമിച്ച രണ്ട് പേരിൽ ഒരാളാണ് ഇയാൾ. അഭിഷേകിന്‍റെ കൂട്ടാളിയായ കാസർകോട് സ്വദേശി മുഹമ്മദാണ്…