Tag: Kerala

വനിതാ നേതാവിൻ്റെ പരാതിയിൽ തോമസ് കെ തോമസ് എംഎൽഎയ്ക്കെതിരെ കേസ്

ആലപ്പുഴ: എൻസിപി വനിതാ നേതാവിന്‍റെ കഴുത്തിൽ പിടിച്ചു തള്ളി വീഴ്ത്തിയെന്ന പരാതിയിൽ തോമസ് കെ തോമസ് എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പാർട്ടി സംസ്ഥാന നിർവാഹക സമിതി അംഗമായ ആലീസ് ജോസിയാണ്…

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്‍റെ കുടിശ്ശിക തീര്‍ക്കാൻ 6 കോടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട മുഴുവൻ കുടിശ്ശികയും തീർക്കാനുള്ള തുക സർക്കാർ അനുവദിച്ചു. സ്റ്റേഡിയം അടിയന്തരമായി കൈകാര്യം ചെയ്യുന്ന കമ്പനിക്ക് ആറ് കോടി രൂപയാണ് അനുവദിച്ചത്. വൈദ്യുതി, വെള്ളം, കോര്‍പ്പറേഷനുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് എന്നീ ഇനങ്ങളിലായി കാര്യവട്ടം സ്‌പോട്‌സ് ഫെസിലിറ്റി…

അച്ഛനെയും മകളെയും ആക്രമിച്ച സംഭവം; കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു

തിരുവനന്തപുരം: വിദ്യാർത്ഥി കണ്‍സഷന് അപേക്ഷിക്കാനെത്തിയ അച്ഛനെയും മകളെയും മകളുടെ സുഹൃത്തിനെയും മർദ്ദിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി കാട്ടാക്കട യൂണിറ്റിലെ ജീവനക്കാരെ ന്യായീകരിച്ച് സി.ഐ.ടി.യു. കാട്ടാക്കടയിലെ അക്രമം ദൗർഭാഗ്യകരമായ സംഭവമാണെന്നും എന്നാൽ ജീവനക്കാർ ആരെയും മർദ്ദിച്ചിട്ടില്ലെന്നും അവരെ തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും കെ.എസ്.ആർ.ടി.സി സി.ഐ.ടി.യു…

വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ കണ്ടെടുത്തു

മാനന്തവാടി: വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ കടയിൽ നിന്ന് വടിവാൾ പിടിച്ചെടുത്തു. പൊലീസ് നടത്തിയ റെയ്ഡിൽ നേതാവായ സലീമിന്‍റെ ടയർ കടയിൽ നിന്നാണ് നാല് വാളുകൾ പിടിച്ചെടുത്തത്. സലീമിനെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫീസിലും പരിശോധന…

ഡോ. എം.കെ മുനീറിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു

ദുബായ്: ഡോ. എം. കെ. മുനീർ എംഎൽഎയ്ക്ക് യുഎഇ ഗോൾഡൻ വീസ. നിയമസഭാംഗമായി കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ അദ്ദേഹത്തെ ഡോക്ടർ, പ്രസാധകൻ, എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ്, ഗായകൻ എന്നീ നിലകളിൽ പരിഗണിച്ച് സാംസ്കാരിക വിഭാഗത്തിലാണ് 10 വർഷത്തെ വീസ നൽകിയത്. കഴിഞ്ഞ ദിവസം വിസ…

സമരത്തിൽ നിന്ന് പിന്നോട്ടില്ല; എട്ട് മണിക്കൂർ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്ന് ടിഡിഎഫ്

തിരുവനന്തപുരം: സിംഗിൾ ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് സംസ്ഥാന സർക്കാരും കെ.എസ്.ആർ.ടി.സി യൂണിയനുകളും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ എട്ട് മണിക്കൂർ ഡ്യൂട്ടി മാത്രമേ സ്വീകരിക്കൂവെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കോൺഗ്രസ് അനുകൂല പ്രതിപക്ഷ സംഘടനയായ ടിഡിഎഫ്…

സാങ്കേതിക പ്രശ്നം മൂലം റദ്ദാക്കിയ എയർ ഇന്ത്യ വിമാനം കണ്ണൂരിൽ നിന്ന് തിരിച്ചു

കണ്ണൂർ: ഇന്നലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ബെംഗളൂരു വഴി ഡൽഹിയിലേക്ക് തിരിച്ചു. സാങ്കേതിക തകരാർ കാരണം ഇന്നലെ തിരിച്ചിറക്കേണ്ടി വന്നിരുന്നു. ഡൽഹിയിലേക്ക് ടേക് ഓഫ് ചെയ്ത വിമാനം ഇന്നലെ 10 മിനിറ്റിന്…

കേരള വിസിക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കേരള വി.സിക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി.സി.യുടെ അധികാരങ്ങളും കടമകളും ചട്ടത്തിൽ പരാമർശിച്ചിട്ടുണ്ടെന്ന് ഓർമിപ്പിക്കുകയാണ് ഗവർണർ. സെർച്ച് കമ്മിറ്റിയിലേക്ക് ഒരു നോമിനിയെ ഉടൻ നിർദേശിക്കണമെന്നും ഗവർണർ വി.സിക്ക് നിർദ്ദേശം നൽകി. ഇത് മൂന്നാം തവണയാണ് നോമിനിയെ നൽകാൻ…

പാതിരാത്രിയിൽ ടെറസിന് മുകളിൽ വെളുത്ത രൂപം; കേസെടുത്ത് പൊലീസ്

പാതിരാത്രി ഉറക്കത്തിൽ നിന്നും ഉണർന്ന് നോക്കുമ്പോൾ അടുത്ത വീ‍ടിൻറെ ടെറസിന് മുകളിൽ ഒരു വെളുത്ത രൂപത്തെ കണ്ടാൽ എന്താവും അവസ്ഥ? വാരാണസിയിൽ നിന്നും പകർത്തിയ അത്തരം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. എന്താണ് എന്ന് വ്യക്തമാകാത്ത ഈ സംഭവത്തെ ചൊല്ലി…

ഒക്ടോബർ ഒന്ന്, രണ്ട് തീയതികളില്‍ ബിവറേജസിന് അവധി; 30ന് നേരത്തെ അടയ്ക്കും

തിരുവനന്തപുരം: ഒക്ടോബർ 1, 2 തീയതികളിൽ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധി. സ്റ്റോക്ക് പരിശോധനകളും ക്ലിയറന്‍സും കണക്കിലെടുത്ത് സെപ്റ്റംബർ 30ന് വൈകിട്ട് 7 മണിക്ക് ഔട്ട്ലെറ്റുകൾ അടയ്ക്കുമെന്നും ബെവ്കോ അറിയിച്ചു. ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് എല്ലാ മാസവും ഒന്നാം തീയതി അവധിയാണ്. ഗാന്ധിജയന്തിയായതിനാലാണ് ഒക്ടോബർ…