Tag: Kerala

കോഴിക്കോട് മേയർ ബീനാ ഫിലിപ്പിന്റെ മാതാവ് വിടവാങ്ങി

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പിന്‍റെ അമ്മ സാറാമ്മ ഫിലിപ്പ് (87) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് നാലിന് തൃശൂർ വെള്ളിക്കുളങ്ങര സെന്‍റ് മേരീസ് സുറിയാനി യാക്കോബായ പള്ളിയിൽ നടക്കും. പരേതനായ മാന്താനത്ത് ഫിലിപ്പാണ് ഭർത്താവ്.

പിഎഫ്ഐ നിരോധനത്തെ പിന്തുണക്കുന്നില്ലെന്ന് കാസിം ഇരിക്കൂർ 

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ വിലക്കിനെതിരെ പ്രതികരിച്ച് ഐഎൻഎൽ. നിരോധനത്തിലൂടെ ഒരു പ്രത്യയശാസ്ത്രത്തെയും ഉൻമൂലനം ചെയ്യാൻ കഴിയില്ലെന്നും ആർഎസ്എസ് തന്നെ ഇതിന് ഉദാഹരണമാണെന്നും ഐഎൻഎൽ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും പ്രത്യയശാസ്ത്രത്തെ നശിപ്പിക്കാനുള്ള ഒരു മാർഗമല്ല നിരോധനം. പകരം…

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെതിരെ ഉപഭോക്തൃകോടതി വിധി

തൃശ്ശൂര്‍: ഫ്‌ളാറ്റിന്റെ പോര്‍ച്ചില്‍ കാര്‍ കയറ്റാന്‍ കഴിയുന്നില്ലെന്ന പരാതിയില്‍ ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിനെതിരെ ഉപഭോക്തൃ കോടതി വിധി. കെട്ടിട നിർമ്മാണ ചുമതലയുണ്ടായിരുന്ന ആൾ എന്ന നിലയിലാണ് വിധി വന്നത്. നിർമ്മാണ പ്രശ്നം പരിഹരിച്ച് നഷ്ടപരിഹാരമായും കോടതിച്ചെലവുമായും 35,000 രൂപ…

ജോഡോ യാത്രയിൽ കുഞ്ഞിനെ തോളിലിരുത്തി രാഹുൽ ​ഗാന്ധി; ഒപ്പം രമേശ് പിഷാരടി

മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് നടൻ രമേഷ് പിഷാരടി. രാഹുൽ ഗാന്ധിയോടൊപ്പമുള്ള രമേഷ് പിഷാരടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുഞ്ഞിനെ തോളിലേറ്റി നടക്കുന്ന രാഹുലിനെ ചിത്രത്തിൽ കാണാം. കൂടെ പിഷാരടിയെയും കാണാം. …

സുരേന്ദ്രന്റെ പ്രസ്താവന ഉണ്ടയില്ലാ വെടി: അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന് ഐഎൻഎല്ലുമായി ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ. പരിഹാസ്യമായ അസംബന്ധം പറഞ്ഞ് മാധ്യമങ്ങളിൽ തന്‍റെ സാന്നിധ്യം അറിയിക്കുക എന്നതിലുപരിയായി സുരേന്ദ്രന്‍റെ പ്രസ്താവനയെ കാണുന്നില്ലെന്ന് അഹമ്മദ് ദേവർകോവിൽ ഫേസ്ബുക്കിൽ കുറിച്ചു.…

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ പിന്തുണയുമായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ പിന്തുണച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ രംഗത്ത്. കോളേജ് അധ്യാപകന്‍റെ കൈവെട്ടിയ സംഭവവും അഭിമന്യു, സഞ്ജിത്ത്, നന്ദു എന്നിവരുടെ കൊലപാതകവും നിരോധന ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. നിരോധിക്കേണ്ട സംഘടനയാണ് പോപ്പുലർ ഫ്രണ്ട് എന്ന് അഭിമന്യുവിന്‍റെ സഹോദരൻ എം പരിജിത്ത് പറഞ്ഞു.…

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചു വിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി

കോഴിക്കോട്: കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ. രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരൻമാർ എന്ന നിലയിൽ, ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം സംഘടന അംഗീകരിക്കുന്നുവെന്ന് സത്താർ പ്രസ്താവനയിൽ പറഞ്ഞു.…

അനാരോഗ്യ ഇടപെടല്‍; ഹെൽത്ത് ഡയറക്ടര്‍ സ്വയം വിരമിക്കുന്നു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സർവീസിൽ നിന്ന് സ്വയം വിരമിക്കുകയാണ്. മൂന്നര വർഷത്തെ സേവനം ബാക്കി നിൽക്കെയാണ് ഡിഎച്ച്എസ് ഡോക്ടർ പ്രീത സ്വമേധയാ വിരമിക്കലിന് അപേക്ഷിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനം എടുത്തത്. വിരമിക്കലിന് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഡോ…

നടിമാര്‍ക്ക് നേരെ അതിക്രമം നടത്തിയവരെ ദൃശ്യങ്ങളിൽ തിരിച്ചറിയാമെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ മാളിൽ സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങൾ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പന്തീരാങ്കാവ്…

വാക്കുപാലിച്ച് സുരേഷ് ഗോപി; ഇടമലക്കുടിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കി

ഇടമലക്കുടി: മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് ഏഴ് ലക്ഷം രൂപ ചെലവിൽ വാഗ്ദാനം ചെയ്ത കുടിവെള്ള പദ്ധതി നടപ്പാക്കിയ ശേഷം ഇടമലക്കുടിയിലെത്തിയ സുരേഷ് ഗോപിക്ക് കുടിക്കാര്‍ നൽകിയത് ഉജ്ജ്വല സ്വീകരണം. താളമേളങ്ങളോടെ കാട്ടുപൂക്കൾ നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇതാദ്യമായാണ് അദ്ദേഹം ഇടമലക്കുടിയിൽ…