Tag: Kerala

സംഘാടനത്തിലും ജനപങ്കാളിത്തത്തിലും ജോഡോ യാത്ര വിജയമെന്ന് വിലയിരുത്തി കെ.പി.സി.സി

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് അവസാനിക്കും. 19 ദിവസം നീണ്ട പര്യടനമാണ് ഇന്ന് പൂര്‍ത്തിയാക്കുന്നത്. ഇന്ന് രാവിലെ നിലമ്പൂർ ചുങ്കത്തറയിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര ഉച്ചകഴിഞ്ഞ് വഴിക്കടവ് മണിമൂളിയില്‍…

വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കേസ് സിബിഐ കോടതി മൂന്നിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. കേസ് വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍…

യുടിഎസ് ആപ്പിൽ പരിഷ്കാരം; ഇനി സ്റ്റേഷനിലെത്തിയും ടിക്കറ്റ് എടുക്കാം

തൃശ്ശൂർ: റെയിൽവേ സൗകര്യങ്ങൾക്കായുള്ള ആപ്പിൽ സമൂലമായ പരിഷ്കാരം. വിപുലമായ സൗകര്യങ്ങളോടെയാണ് ‘യുടിഎസ് ഓൺ മൊബൈൽ’ എന്ന ടിക്കറ്റിംഗ് ആപ്പ് പരിഷ്കരിച്ചിരിക്കുന്നത്. റിസർവേഷൻ ഇല്ലാത്ത പതിവ് യാത്രാ ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, സാധാരണ യാത്രക്കാർക്കുള്ള സീസൺ ടിക്കറ്റുകൾ എന്നിവ ഇപ്പോൾ സ്വയം എടുക്കാം.…

ഭാരത് ജോഡോ യാത്ര കേരളത്തിൽ ഐക്യമുണ്ടാക്കി: കെ മുരളീധരൻ

മലപ്പുറം: കേരളത്തിലെ നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറാൻ ഭാരത് ജോ‍ഡോ യാത്ര സഹായിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി.നേതാക്കൾ തമ്മിൽ മനസിക ഐക്യം ഉണ്ടായിയെന്നും യാത്ര യുഡിഎഫിന് അടുത്ത തിരഞ്ഞെടുപ്പുകൾക്കുള്ള അടിത്തറ പാകിയെന്നും അദ്ദേഹം പറഞ്ഞു. യാത്രയെ പരിഹസിക്കാൻ…

പിഎഫ്ഐ നിരോധനം; തുടർനടപടിക്കുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: പി എഫ് ഐ നിരോധനത്തിന് പിന്നാലെ തുടർനടപടിക്കുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. ജില്ലാ കളക്ടർമാർക്കും എസ്.പി മാർക്കും ആയിരിക്കും ഇതിന്റെ ചുമതല ഉണ്ടായിരിക്കുക. കർശന നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. പി എഫ് ഐ…

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്; 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സർക്കാർ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേരള ബാങ്കിൽ നിന്ന് വായ്പയെടുത്ത് പണം തിരികെ നൽകാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ…

നടിമാർക്കെതിരായ ലൈംഗിക അതിക്രമത്തിൽ പ്രതികരണവുമായി അജു വർ​ഗീസ്

കൊച്ചി: സിനിമാ പ്രമോഷനിടെ യുവനടിമാർക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തിൽ പ്രതികരണവുമായി നടൻ അജു വർഗീസ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ലജ്ജ തോന്നുന്നുവെന്നും അജു തന്‍റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. അക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ നടിയുടെ പോസ്റ്റ്…

എകെജി സെന്റർ ആക്രമണം; ജിതിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നതിനാൽ മുൻകാലങ്ങളിൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ജിതിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട്…

അച്ഛനെയും മകളെയും മർദ്ദിച്ച സംഭവം; രേഷ്മയ്ക്ക് വീട്ടിലെത്തി കൺസഷൻ പാസ് കൈമാറി കെഎസ്ആർടിസി

തിരുവനന്തപുരം: പ്രേമനന്‍റെ മകൾ രേഷ്മയ്ക്ക് കെ.എസ്.ആർ.ടി.സി കൺസഷൻ പാസ് നൽകി. ഈ മാസം 20ന് കൺസഷൻ പാസ് പുതുക്കാനെത്തിയ പ്രേമനനെയും മകളെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ വീട്ടിലെത്തി പാസ് കൈമാറിയത്.…

കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; കർശന നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാരെ ഹൈക്കോടതി വാക്കാൽ വിമർശിച്ചു. യൂണിയനുകൾ വിചാരിക്കുന്ന കാര്യങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അങ്ങനെയാണെങ്കിൽ ഈ പ്രസ്ഥാനം അവർക്ക് തന്നെ ഏറ്റെടുത്തു നടത്തിക്കൂടേ എന്നും കോടതി ചോദിച്ചു. മിന്നൽ പണിമുടക്കിനെതിരെ കർശന നടപടി വേണമെന്ന് പറഞ്ഞ…