Tag: Kerala

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ചെയ്യുന്നതിനുള്ള വിലക്ക് നീട്ടി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് നീട്ടി. ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഡിസംബർ 31 വരെ തുടരും. സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവകുപ്പ് അറിയിച്ചു. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക…

അവതാരകയെ അപമാനിച്ച സംഭവം; ശ്രീനാഥ് ഭാസിക്കെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: അഭിമുഖത്തിനിടെ യൂട്യൂബ് ചാനൽ അവതാരകയെ അപമാനിച്ചെന്ന നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിട്ടുണ്ട്. അഭിമുഖത്തിനിടെ തന്നെ അപമാനിക്കുകയും…

അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂരിനെ പിന്തുണച്ച് ശബരീനാഥൻ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് കെ.എസ് ശബരീനാഥൻ രംഗത്തെത്തി. ശശി തരൂരിന്റെ നാമനിർദ്ദേശ പത്രികയിലും ശബരീനാഥൻ ഒപ്പിട്ടിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് പ്രത്യയശാസ്ത്രമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഗാന്ധി, നെഹ്റു, അംബേദ്കർ…

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്; സച്ചിയുടെ പുരസ്കാരം ഏറ്റുവാങ്ങാൻ സിജി സച്ചി

ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി ഇന്ന് വിതരണം ചെയ്യും. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം സച്ചിക്ക് ലഭിച്ചിരുന്നു. സച്ചിയുടെ ഭാര്യ സിജി പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിലെത്തി. അവാര്‍ഡ് ഏറ്റുവാങ്ങുന്നത് സ്വര്‍ഗത്തില്‍ നിന്ന് സച്ചി കാണുമെന്ന് തനിക്ക്…

മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നിയമനം നടപടി ക്രമങ്ങൾ പാലിക്കാതെ; സുപ്രീം കോടതിയിൽ ഹർജി

ന്യൂഡല്‍ഹി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെ നിയമിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായുള്ള എ.ബി. പ്രദീപ് കുമാറിന്‍റെ നിയമനത്തിനെതിരെയാണ് ഹർജി. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പ്രദീപ് കുമാറിനെ ചെയർമാനായി നിയമിച്ചതെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ എസ്…

സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്ആര്‍ഡിഎസ് ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് ജോലി നൽകിയ എച്ച്ആർഡിഎസിന്‍റെ (ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്‍റ് സൊസൈറ്റി) ഓഫീസുകളിൽ റെയ്ഡ്. പാലക്കാട്, കണ്ണൂർ, തൊടുപുഴ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. എച്ച്ആർഡിഎസിന്‍റെ സാമ്പത്തിക സ്രോതസ്സ് പരിശോധിച്ചു വരികയാണ്. തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസിന്‍റെ…

രാജ്യത്തെ അഞ്ച് ഹൈക്കോടതികള്‍ക്ക് പുതിയ ചീഫ് ജസ്റ്റിസ്മാര്‍

ജമ്മു കശ്മീർ ഹൈക്കോടതി ഉൾപ്പെടെ രാജ്യത്തെ അഞ്ച് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറി. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി കെ വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനും…

സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല:പണിമുടക്കുന്നവർ തിരിച്ചു വരുമ്പോൾ ജോലി കാണില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ടി.ഡി.എഫ് പ്രഖ്യാപിച്ച പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു. ഇത് രാഷ്ട്രീയ പ്രേരിതമാണ്. എട്ട് മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുകയാണ്. യൂണിയൻ നേതാവിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും…

കീം 2022 രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രൊവിഷണൽ ലിസ്റ്റ് പുറത്ത്

ഡൽഹി: കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം) രണ്ടാം ഘട്ട അലോട്ട്‌മെന്റിന്റെ പ്രൊവിഷണൽ ലിസ്റ്റ് കേരള എൻട്രൻസ് കമ്മീഷണറുടെ (സിഇഇ) ഓഫീസ് പ്രസിദ്ധികരിച്ചു. വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്‌സൈറ്റിൽ അലോട്ട്മെന്റിന്റെ പ്രൊവിഷണൽ ലിസ്റ്റ് പരിശോധിക്കാം. ലഭ്യമായ സീറ്റുകളുടെ എണ്ണം, കീം പ്രവേശന പരീക്ഷയിൽ…

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. വൈറസുകളിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്…