Tag: Kerala

കെഎസ്ആർടിസി സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ആഴ്ചയിൽ 6 ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പാറശ്ശാല ഡിപ്പോയിൽ മാത്രമായിരിക്കും സിംഗിൾ ഡ്യൂട്ടി വരിക. നേരത്തെ എട്ട് ഡിപ്പോകളിൽ ഇത് നടപ്പാക്കാനായിരുന്നു കരാർ. എന്നാൽ തയ്യാറാക്കിയ…

യൂറോപ്യൻ സന്ദർശനം; മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം ഇന്ന് പുറപ്പെടും 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും ഇന്ന് രാത്രി യൂറോപ്യൻ സന്ദർശനത്തിനായി പുറപ്പെടും. ഈ മാസം 12 വരെ വിവിധ രാജ്യങ്ങൾ സന്ദർശിക്കും. ഡൽഹിയിൽ നിന്ന് ഫിൻലൻഡിലേക്കാണ് ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ചീഫ് സെക്രട്ടറിയും അദ്ദേഹത്തോടൊപ്പമുണ്ട്. നോർവേ…

ദേശീയ ഗെയിംസില്‍ കേരളത്തിനായി രണ്ടാമത്തെ സ്വര്‍ണം നേടി വിദ്യ

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഔദ്യോഗിക ഉത്‌ഘാടന ചടങ്ങിന് ശേഷം രണ്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് കേരളം മെഡൽ വേട്ട ആരംഭിച്ചത്. റോളർ സ്കേറ്റിംഗിൽ കേരളം രണ്ട് സ്വർണ്ണ മെഡലുകൾ നേടി. ലോക…

കെ.എം.എസ്.സി.എല്ലിന് ടെന്നിസ് ക്ലബിൽ 11.50 ലക്ഷത്തിന്റെ അംഗത്വം; അറിയില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്(കെ.എം.എസ്.സി.എൽ) ടെന്നീസ് ക്ലബ്ബിൽ കോർപ്പറേറ്റ് അംഗത്വം. 2017 ഏപ്രിലിൽ 11.50 ലക്ഷം രൂപ ചെലവഴിച്ചാണ് അംഗത്വമെടുത്തത്. കോർപ്പറേഷൻ ഫയലുകളിൽ അംഗത്വമെടുക്കാനുള്ള സാഹചര്യം വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ…

സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നു; ഗവർണറെ വിമർശിച്ച് കാനം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാരിന്റെ പ്രവർത്തനങ്ങൾ ഗവർണർ തടസപ്പെടുത്തുന്നുവെന്ന് കാനം വിമർശിച്ചു. ബില്ലുകൾ ഒപ്പിടാതെ വയ്ക്കുന്നതിനെതിരെയാണ് വിമർശനം. എൽ.ഡി.എഫ് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടികളെ ദുർബലപ്പെടുത്താനാണ് ബൂർഷ്വാ…

സ്ത്രീകള്‍ക്ക് എല്ലാ നഗരങ്ങളിലും താമസകേന്ദ്രം ഒരുക്കും: വീണാ ജോർജ്

കൊച്ചി: കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകൾക്ക് സുരക്ഷിതമായ താമസ കേന്ദ്രങ്ങളൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ്. കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപം ‘എന്റെ കൂട്’ താമസ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകൾ ഓടിക്കുന്ന ടാക്സികളെ ”എന്റെ കൂട്’ പദ്ധതിയുമായി ബന്ധിപ്പിക്കുന്നത്…

കോഴിക്കോട് ഡോക്ടറെ മർദ്ദിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചതായി പരാതി. ഡോ. മൊഹാദിനാണ് മർദ്ദനമേറ്റത്. രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ചെവിക്ക് പരിക്കേറ്റ മൊഹാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ ചികിത്സ…

പിഎഫ്ഐ ഹർത്താൽ; ഇതുവരെ അറസ്റ്റ് ചെയ്തത് 2242 പേരെ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 45 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2242 ആയി. ഇതുവരെ 355 കേസുകൾ രജിസ്റ്റർ ചെയ്തു. പെരുമ്പളക്കടവിലെ…

ദേശീയ ഗെയിംസ്; കേരളത്തിനായി ആദ്യ സ്വര്‍ണം സ്വന്തമാക്കി അഭിജിത്ത്

അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളം ആദ്യ സ്വർണ്ണ മെഡൽ നേടി. പുരുഷൻമാരുടെ റോളർ സ്കേറ്റിങ്ങിൽ കേരളത്തിന്‍റെ അഭിജിത്ത് സ്വർണം നേടി. ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ രണ്ടാം മെഡലാണിത്. വനിതകളുടെ ഫെൻസിംഗ് ഇനത്തിൽ ജോസ്‌ന ക്രിസ്റ്റി ജോസ് വെങ്കലം നേടിയിരുന്നു.

പൊതുസമ്മേളനം ജനറല്‍ സെക്രട്ടറിയെ അറിയിച്ചില്ല; കീഴ്വഴക്കം തെറ്റിച്ച് സിപിഐ

തിരുവനന്തപുരം: പൊതുസമ്മേളനത്തിൻ്റെ കീഴ്‍വഴക്കം ലംഘിച്ച് സിപിഐ. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പൊതുസമ്മേളനം അറിഞ്ഞില്ല. പരിപാടികളെക്കുറിച്ച് ഡി രാജയെ അറിയിച്ചിരുന്നില്ല. പൊതുസമ്മേളനം ഉണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം അറിഞ്ഞത്. പതിവിലും കൂടുതൽ ആകാംക്ഷക്കും ഉൾപാർട്ടി കലഹങ്ങൾക്കും ഇടയിലാണ് ഇത്തവണത്തെ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്…