ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെയും ജഡ്ജിമാരുടെയും വിരമിക്കൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു
തിരുവനന്തപുരം: വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും ജഡ്ജിമാർക്കും സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യം വർധിപ്പിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പ്രതിമാസം 14,000 രൂപയും ജഡ്ജിക്ക് 12,000 രൂപയുമാണ് വിരമിക്കൽ ആനുകൂല്യമായി നൽകിയിരുന്നത്. ഇത് യഥാക്രമം 25,000 രൂപയായും 20,000 രൂപയായും ഉയർത്തി.…