Tag: Kerala

ആയുഷ് മേഖലയിൽ 97.77 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാൻ കേരളം

തിരുവനന്തപുരം: ആയുഷ് മേഖലയിൽ ഈ വർഷം 97.77 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുർവേദവും ഹോമിയോപ്പതിയും ഉൾപ്പെടെയുള്ള സ്ട്രീമുകൾ ഈ മേഖലയ്ക്കുള്ള വിഹിതത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിലുള്ള 240…

പിങ്ക് പൊലീസ് പെൺകുട്ടിയെ അപമാനിച്ച സംഭവം; സര്‍ക്കാര്‍ പണം കൈമാറി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടുവയസുകാരിക്ക് സർക്കാർ പണം കൈമാറി. കുട്ടിയുടെയും റൂറൽ എസ്പിയുടെയും അക്കൗണ്ടിലേക്ക് സർക്കാർ 1,75,000 രൂപ കൈമാറി. കൈമാറിയ പണം കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കും. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി.…

ദേശീയ ഗെയിംസ് വനിതാ റിലേയില്‍ സ്വര്‍ണം നേടി കേരളം

അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളത്തിന് മൂന്നാം സ്വർണം. വനിതകളുടെ 4×100 മീറ്റർ റിലേ ഇനത്തിൽ കേരളം സ്വർണം നേടി. ഭവിക, അഞ്ജലി.പി. ഡി, ഷിൽബി, ശില്‍ഡ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വർണ്ണ മെഡൽ നേടിയത്. ഫോട്ടോ ഫിനിഷിൽ തമിഴ്നാടിനെ…

പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്ന് ശശി തരൂര്‍

തിരുവനന്തപുരം: എ.കെ ആന്‍റണി ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ പിന്തുണയ്ക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ എം.പി. പാർട്ടി നേതൃത്വത്തിൽ നിന്ന് അവഗണന നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർലമെന്‍റിൽ ഉൾപ്പെടെ അര്‍ഹതപ്പെട്ട അവസരം നല്‍കുന്നില്ല. തന്‍റെ കാഴ്ചപ്പാടിലും മൂല്യങ്ങളിലും…

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പിന്തുണ ഖാര്‍ഗെയ്ക്ക്: വി ഡി സതീശന്‍

കൊച്ചി: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയുടെ വിജയത്തിനായി പ്രവർത്തിക്കും. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കോൺഗ്രസ് പ്രസിഡന്‍റാകുന്ന അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എല്ലാ മുതിർന്ന നേതാക്കളും കൂടിയാലോചിച്ചാണ് അദ്ദേഹത്തെ…

പോപ്പുലർ ഫ്രണ്ട് കേഡർമാരെ ഒപ്പം നിർത്താൻ മത്സരം; വിമർശനവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് കേഡർമാരെ ഒരുമിച്ച് നിർത്താൻ സി.പി.എമ്മും കോൺഗ്രസും മുസ്ലിം ലീഗും മത്സരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് അംഗങ്ങളെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് പോപ്പുലർ ഫ്രണ്ട് നിരോധനം മുന്നിൽ കണ്ട് നിരോധനത്തിനെതിരെ സി.പി.എം ആദ്യം രംഗത്തുവന്നത്. നിരോധനത്തെ…

കെഎസ്ആര്‍ടിസി കണ്ടക്ടർ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി

തിരുവനന്തപുരം: യാത്രക്കാരോട് അപമര്യാദയായി പെരുമാറി കെ.എസ്.ആർ.ടി.സി കണ്ടക്ടർ. കണ്ടക്ടർ യാത്രക്കാരെ അസഭ്യം പറയുകയും ബസിൽ നിന്ന് ഇറക്കി വിടുകയും ചെയ്തതായി പരാതി. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാർ പരാതി നൽകിയത്. കണ്ടക്ടർ ഭക്ഷണം കഴിക്കുന്നതിനിടെ യാത്രക്കാർ ബസിനുള്ളിൽ…

പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഐ റിപ്പോർട്ട്

തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവങ്ങളും വ്യക്തികളും പൊലീസിന് കളങ്കമാകുന്നുവെന്ന് സി.പി.ഐയുടെ രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശനം. ചില കേസുകളിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ വീഴ്ച സംഭവിച്ചതായി വിമർശനം ഉയർന്നിട്ടുണ്ട്. സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയ റിപ്പോർട്ടിലാണ് ഈ വിമർശനം. ഒറ്റപ്പെട്ട സംഭവങ്ങൾ…

മഴ തിരിച്ചെത്തുന്നു; നാളെ നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; ഖാര്‍ഗെയ്ക്ക് പിന്തുണയുമായി ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പൂർണ പിന്തുണ നൽകുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഖാർഗെയെ പിന്തുണയ്ക്കാൻ സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ സ്ഥാനാർത്ഥിത്വം മുതിർന്ന നേതാക്കൾ സംയുക്തമായി എടുത്ത തീരുമാനമാണെന്നും ചെന്നിത്തല പറഞ്ഞു. ‘കോൺഗ്രസ് പാർട്ടിക്ക് ഒരു ദളിത്…