Tag: Kerala

‘കോടിയേരി പാര്‍ട്ടിയെ ജീവശ്വാസമായി കരുതി; വാക്കും പ്രവൃത്തിയും ജീവിതവും പാർട്ടിക്ക് സമര്‍പ്പിച്ചു: സിപിഎം

തിരുവനന്തപുരം: വ്യക്തിജീവിതത്തെ പൂര്‍ണമായും പാര്‍ട്ടി ജീവിതത്തിനു കീഴ്‌പ്പെടുത്തിയ മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുശോചന സന്ദേശം. കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ പോലും പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ക്കു തടസ്സമാവരുത് എന്ന കാര്യത്തില്‍ അസാധാരണ നിഷ്‌കര്‍ഷയായിരുന്നു അദ്ദേഹത്തിന്.…

കോടിയേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ സംസ്ഥാന സമ്മേളനം

തിരുവനന്തപുരം: സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണം അപരിഹാര്യമായ നഷ്ടമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടത് ഐക്യം ദൃഢപ്പെടുത്തുന്നതിൽ കോടിയേരി വഹിച്ച പങ്ക് വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സമ്മേളനം അനുശോചനം രേഖപ്പെടുത്തി.…

കോടിയേരിയുടെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിലെത്തിച്ചു

കണ്ണൂര്‍: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചു. 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. മൃതദേഹം എയർ ആംബുലൻസിൽ നാട്ടിലെത്തിക്കും. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ നേതൃത്വത്തിൽ…

കോടിയേരിക്കെതിരെ അധിക്ഷേപകരമായ രീതിയിൽ പോസ്റ്റ്; മുല്ലപ്പള്ളിയുടെ മുൻ ഗൺമാനെതിരെ പരാതി

കണ്ണൂർ: സിപിഎം പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ അധിക്ഷേപകരമായ നിലയിൽ പോസ്റ്റും അടിക്കുറിപ്പും പങ്കുവെച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺ മാൻ ഉറൂബിനെതിരെ ഡിജിപിക്ക് പരാതി. വാട്സ്ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് അധിക്ഷേപിച്ചാണ് പൊലീസ്…

കോടിയേരി കേരള രാഷ്ട്രീയത്തിലെ നിസ്വാർത്ഥ സേവകനായിരുന്നുവെന്ന് എം.എ.യൂസഫലി

അബുദാബി: കേരള രാഷ്ട്രീയത്തിലെ നിസ്വാർത്ഥ സേവകനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. വളരെ വേദനയോടും ദുഃഖത്തോടെയുമാണ് അദ്ദേഹത്തിന്‍റെ നിര്യാണം ശ്രവിച്ചത്. നിയമസഭാംഗം, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാർട്ടി സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹത്തിന്‍റെ പ്രവർത്തനം വളരെ ശ്രദ്ധേയമായിരുന്നുവെന്നും…

വയോജനങ്ങൾക്ക് പരിഗണന സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് മന്ത്രി പി.രാജീവ്

കൊച്ചി: 2036 ആകുമ്പോഴേക്കും കേരളത്തിൽ അഞ്ചിൽ ഒരാൾ മുതിർന്ന പൗരനാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് മന്ത്രി പി രാജീവ്. അതുകൊണ്ട് തന്നെ വികസന പ്രതിസന്ധികളുടെ രണ്ടാം തലമുറയിലേക്കാണ് കേരളം നീങ്ങുന്നത്. ഈ പ്രതിസന്ധികൾക്ക് പരമാവധി പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സർക്കാർ. ഓരോ മനുഷ്യനും…

കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇന്ന് സിപിഎം പൊളിറ്റ് ബ്യൂറോ യോഗം

ദില്ലി: കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്ന് സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ചേരും. ഡൽഹി എകെജി ഭവനിൽ അവൈലബിൾ പിബി യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തും. തുടർന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും മാധ്യമങ്ങളെ…

കോടിയേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭാ സ്പീക്കർ

മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു. സഖാവ് കോടിയേരി എനിക്ക് വെറുമൊരു പാർട്ടി സെക്രട്ടറിയോ മുതിർന്ന നേതാവോ ആയിരുന്നില്ല. വളരെ ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ കൂടെ ഉണ്ടായിരുന്നൊരാളായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് ആശയങ്ങൾ…

ഇന്ന് നടത്താനിരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ മാറ്റിവെച്ചു

തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ ഞായറാഴ്ച നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളും മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വ്യാഴാഴ്ചയാണ് പരിപാടി നടക്കുക. ഞായറാഴ്ച തിരുവനന്തപുരത്ത് നടത്താനിരുന്ന സാമൂഹിക ഐക്യദാർഢ്യ…

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ രാത്രിയിൽ പൊലീസിൽ നിന്ന് യുവതി നേരിട്ട അവഗണന വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാന ജില്ലയിൽ രാത്രി 10 മണിക്ക് ശേഷം ബൈക്കിൽ പോയ യുവതിയെ ഒരാൾ പിന്തുടർന്നതായി മുഖ്യമന്ത്രി പറഞ്ഞു. തന്നെ ആരോ…