Tag: Kerala

പിഎഫ്ഐയുമായി കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന് എൻഐഎ

തിരുവനന്തപുരം: കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന് എൻഐഎ റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസി സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. പട്ടികയിലുള്ള പോലീസുകാർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന പൊലീസിന്‍റെ…

ലഭ്യത കുറയുന്നു; അരി വില കുതിച്ചുയരുന്നു

കൊച്ചി: അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ലഭ്യത കുറഞ്ഞതോടെ അരി വില കുതിച്ചുയരുന്നു. രണ്ടു മാസത്തിനിടെ, എല്ലാ അരിയിനങ്ങളുടെയും വില ശരാശരി 10 രൂപയിലധികം ഉയർന്നിട്ടുണ്ട്. ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന ജയ, ജ്യോതി എന്നിവയുടെ വില കുത്തനെ ഉയരുകയാണ്. ഉമ, സുരേഖ, സോണാമസൂരി,…

മൂന്നാറിൽ വീണ്ടും കടുവ; കൂടുകൾ സ്ഥാപിച്ച് വനപാലകര്‍

ഇടുക്കി: മൂന്നാർ രാജമല നൈമക്കാട് ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളർത്തുമൃ​ഗങ്ങളെ അക്രമിച്ചുകൊല്ലുന്ന കടുവയെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി വനംവകുപ്പ്. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പലയിടങ്ങളില്‍ കൂട് വെച്ചതിനാല്‍ രാത്രിയോടെ കുടുങ്ങുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. 100ലധികം ഉദ്യോ​ഗസ്ഥരാണ്…

മുഖ്യമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടു; ആദ്യം നോർവേയിലേക്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്യൻ സന്ദർശനത്തിനായി പുറപ്പെട്ടു. പുലർച്ചെ 3.45നാണ് കൊച്ചിയിൽ നിന്ന് നോർവേയിലേക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേ, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങൾ സന്ദർശിക്കും. നോർവേ സന്ദർശന വേളയിൽ മാരിടൈം സഹകരണം മെച്ചപ്പെടുത്തുന്നതിലായിരിക്കും ഊന്നൽ നൽകുക.…

മുന്‍ എംഎല്‍എയും കോൺഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു

തിരുവനന്തപുരം: മുൻ എംഎൽഎയും കോണ്‍ഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു. അദ്ദേഹത്തിന് 66 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശവസംസ്കാരം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടക്കും. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി,…

എയർ ഇന്ത്യയുടെ ആഭ്യന്തര വിമാന സർവീസുകളിൽ ഇനി പുതിയ മെനു

ന്യൂഡൽഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചു. ഉത്സവ സീസൺ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ആഭ്യന്തര റൂട്ടുകളിൽ പുതിയ മെനു അവതരിപ്പിച്ചത്. ഈ വർഷമാദ്യം ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തിരുന്നു. 10 മാസത്തിലേറെയായി ടാറ്റയുടെ…

കോഴിഫാമുകളും അറവുശാലകളും നിയമവിധേയമാക്കാൻ നടപടി

കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലോടെ കോഴി ഫാമുകളും അറവുശാലകളും നിയമവിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. കോഴി ഫാമുകളും അറവുശാലകളും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും അത്തരം സ്ഥാപനങ്ങൾ മനുഷ്യജീവന് അപകടകരമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഉറപ്പാക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം…

കോടിയേരിക്കെതിരെ അവഹേളന പോസ്റ്റ്; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ അപകീർത്തികരമായ പരാമർശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് രണ്ട് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി വിഷ്ണു…

അട്ടപ്പാടി മധു കൊലക്കേസ്; ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

വയനാട്: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പൂജാ അവധിക്ക് ശേഷം മണ്ണാർക്കാട് വിചാരണക്കോടതി വിധി പറയും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന കാരണത്താൽ…

കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നല്കി

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ ശമ്പളം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നൽകി. ഇനി മുതൽ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ജീവനക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകാൻ മാനേജ്മെന്‍റ് സർക്കാരിന്റെ സഹായം തേടിയിരുന്നു. ശമ്പളത്തിന്…