Tag: Kerala

ഖരമാലിന്യശേഖരണത്തിൽ ഡിജിറ്റലൈസേഷൻ; വീടുകൾക്ക് ക്യു.ആര്‍.കോഡ്

തിരുവനന്തപുരം: ഖരമാലിന്യ സംസ്കരണത്തിൽ കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ കേരളത്തിലെ എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കും ക്യുആർ നൽകും. ഹരിത കേരള കർമ്മ സേനാംഗങ്ങൾ ഓരോ വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഖരമാലിന്യത്തിന്റെ ആകെ അളവ്, വേർതിരിച്ച കണക്കുകൾ മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം…

പ്രവര്‍ത്തന രീതിയെ വിമര്‍ശിച്ച് സിപിഐ സംഘടനാ റിപ്പോര്‍ട്ട്

വിജയവാഡ: പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന് അംഗീകരിച്ച് സി.പി.ഐ പാർട്ടി കോണ്‍ഗ്രസിന്‍റെ സംഘടനാ റിപ്പോർട്ട്. വിഭാഗീയതയിലേക്ക് നയിക്കുന്ന പരസ്യപ്രതികരണങ്ങളെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളായി കണക്കാക്കി നടപടിയെടുക്കണം. വിഭാഗീയത വച്ചുപൊറുപ്പിക്കില്ല. പാർട്ടിയുടെ പ്രവർത്തനത്തിൽ വലിയ മാറ്റം ഉണ്ടാകേണ്ടതുണ്ട്. സംസ്ഥാന, കേന്ദ്ര നേതാക്കളിൽ നിന്ന് മാറ്റം ആരംഭിക്കണമെന്നും…

സിപിഐ പാർട്ടി കോൺഗ്രസിൽ ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം

ന്യൂ ഡൽഹി: സിപിഐ പാര്‍ട്ടി കോൺ‍ഗ്രസില്‍ ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇടത് നേതാക്കള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടത് പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. അതേസമയം പാർട്ടി കോൺഗ്രസിൽ പ്രായപരിധി ഏർപ്പെടുത്താൻ…

ഫണ്ട് ശേഖരണത്തില്‍ വീഴ്ച്ച; കോഴിക്കോട് 16 കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടേക്കും

പയ്യോളി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ പദയാത്രയുടെ ഭാഗമായി ഫണ്ട് സ്വരൂപിക്കുന്നതിൽ പരാജയപ്പെട്ടതിന് കോഴിക്കോട് ജില്ലയിലെ 16 മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിടും. 18നകം തുക നൽകാനാണ് ഡിസിസിയുടെ അവസാനശാസന. ഇത് മൂന്നാം തവണയാണ് തീയതി നീട്ടുന്നത്. 18-നകം…

‘ശ്രീദേവി’ ഫേയ്സ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്തു; ചാറ്റുകൾ പരിശോധിക്കും

കൊച്ചി: ഇരയെ കുടുക്കാൻ ഇലന്തൂരിലെ നരബലിയിലെ പ്രധാന സൂത്രധാരൻ മുഹമ്മദ് ഷാഫി ഉപയോഗിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് അന്വേഷണ സംഘം കണ്ടെടുത്തു. മൂന്ന് വർഷത്തെ ഇയാളുടെ ഫേയ്സ്ബുക്ക് ചാറ്റുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. 100 ലധികം പേജുകളുള്ള ചാറ്റുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.…

യുജിസി നെറ്റ് പരീക്ഷ; അഡ്മിറ്റ് കാർഡ് പുറത്തിറക്കി

ന്യൂ ഡൽഹി: ഒക്ടോബർ 13 ന് നടക്കുന്ന 2021 ഡിസംബർ, 2022 ജൂൺ (ലയിപ്പിച്ച സൈക്കിളുകൾ) നാലാം ഘട്ട യുജിസി നെറ്റ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തിറക്കി. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക യുജിസി നെറ്റ്…

സ്കോൾ കേരള ഓപ്പൺ പ്ലസ്‌വൺ പ്രവേശനം നീട്ടി

സ്കോൾ കേരള വഴി 2022-24 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴകൂടാതെ ഒക്ടോബർ 20 വരെയും 60 രൂപ പിഴയോടെ ഒക്ടോബർ 27 വരെയും രജിസ്ട്രേഷൻ നടത്താം. ഓൺലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അപേക്ഷാ…

കണ്ണൂരിൽ അച്ഛന് മകന്റെ ക്രൂര മർദ്ദനം; ദൃശ്യങ്ങൾ പുറത്ത് 

കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് മകൻ അച്ഛനെ വീട്ടിൽ നിന്ന് പുറത്താക്കി. ഇയാൾ അച്ഛനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഏരുവേശി മുയിപ്പറയിലെ വി കെ രാഗേഷാണ് പിതാവ് ജനാർദ്ദനനെ മർദ്ദിച്ച് വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. രണ്ടാഴ്ച മുമ്പ് നടന്ന അക്രമത്തിന്‍റെ…

തൊപ്പി വച്ച് വന്നത് ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെ മര്‍ദ്ദിച്ച് വിദ്യാര്‍ത്ഥി

കൊച്ചി: തൊപ്പി ധരിച്ചതിനെ ചോദ്യം ചെയ്തതിന് പ്രിൻസിപ്പാളിനെ ക്രൂരമായി മർദ്ദിച്ച് വിദ്യാർത്ഥി. ചുമരിൽ ചേർത്ത് നിർത്തി പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനെ മർദ്ദിക്കുകയായിരുന്നു. മലയാറ്റുരിലെ ഒരു സ്‌കൂളിലാണ് സംഭവം. തൊപ്പി ധരിച്ച് വന്നത് പ്രിൻസിപ്പാൾ ചോദ്യം ചെയ്തതാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത്.തുടർന്ന് പ്രിൻസിപ്പാളിനെ…

മറയൂരിലെ ആദിവാസി യുവാവിന്റെ കൊലപാതകം;ഒളിവില്‍ പോയ ബന്ധു പിടിയില്‍

ഇടുക്കി: മറയൂരിൽ ആദിവാസി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ബന്ധുവിനെ കസ്റ്റഡിയിലെടുത്തു. മറയൂർ തീർത്ഥമല കുടിയിൽ രമേശിനെ (27) കൊലപ്പെടുത്തിയ കേസിലാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ സമീപത്തെ വനമേഖലയിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച…