Tag: KERALA RAINS 2022

ജലനിരപ്പ് 109 മീറ്ററിനു മുകളിൽ ; പരപ്പാർ ഡാമിന്റെ ഷട്ടറുകൾ നാളെ ഉയർത്തും

തെന്മല: ജലനിരപ്പ് 109 മീറ്ററിന് മുകളിൽ ഉയർന്നതിനാൽ 115.82 മീറ്റർ സംഭരണ ശേഷിയുള്ള പരപ്പാർ ഡാമിന്‍റെ ഷട്ടറുകൾ നാളെ ഉയർത്തും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മൂന്ന് ഷട്ടറുകളും ഘട്ടം ഘട്ടമായി 50 സെന്‍റിമീറ്റർ വീതം ഉയർത്തും. വ്യാഴാഴ്ച വൈകീട്ട് അഞ്ച്…

മഴ കടുക്കുന്നു; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം,…

മൂവാറ്റുപുഴയില്‍ നഗരമധ്യത്തിൽ ഗര്‍ത്തം; അടയ്ക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു

കോട്ടയം: കനത്തമഴയെ തുടർന്ന് മൂവാറ്റുപുഴയ്ക്കടുത്ത് എം.സി.റോഡിൽ ഉണ്ടായ ഗർത്തം കോൺക്രീറ്റ് ചെയ്ത് അടയ്ക്കുന്ന ജോലികൾ പുരോഗമിക്കുകന്നു. കച്ചേരിത്താഴത്തെ വലിയ പാലത്തിന് സമീപം അപ്രോച്ച് റോഡിൽ രൂപപ്പെട്ട വലിയ ഗർത്തമാണ് അടയ്ക്കുന്നത്. കുഴിയിൽ കോൺക്രീറ്റ് മിശ്രിതം നിറയ്ക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. പ്രദേശത്തെ…

മഴയ്ക്ക് ശമനം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞതിനെ തുടര്‍ന്ന് 11 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. ഇന്നും നാളെയും പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. കാസര്‍കോടും കൊല്ലത്തും തിരുവനന്തപുരത്തും…

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; റെഡ് അലര്‍ട്ട് മൂന്ന് ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. റെഡ് അലർട്ട് 10 ജില്ലകളിൽ നിന്ന് മൂന്ന് ജില്ലകളിലേക്ക് മാത്രമായി കുറച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പിൻവലിച്ചു. അതേസമയം എട്ട് ജില്ലകളിൽ…

ബുധനാഴ്ച നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: എംജി, കേരള, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് (03.08.2022) നടത്താനിരുന്ന പരീക്ഷകൾ കനത്ത മഴയെ തുടർന്ന് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകൾ മാറ്റിവച്ചത്. സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി…

കോടനാട് വെള്ളക്കെട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിച്ചു

കോടനാട്: വെള്ളക്കെട്ടിനെ തുടർന്ന് റിസോർട്ടിൽ കുടുങ്ങിയ വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. കോടനാട് ആനക്കൊട്ടിലിന് സമീപത്തെ എലഫന്റ് പാസ് റിസോർട്ടിൽ നിന്നാണ് ഏഴംഗ സംഘത്തെ പുറത്തെത്തിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെയാണ് സംഭവം. പെട്ടെന്ന് പെരിയാറിനടുത്തുള്ള റിസോർട്ടിലേക്ക് വെള്ളം കയറി. രണ്ട്…

അതിതീവ്രമഴ; ജാഗ്രതരായിരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞന്‍

ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞൻ ആർ.ജെ ജനമണി പറഞ്ഞു. 2018 ലെ സമാനസ്ഥിതിയല്ലെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 72 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് വ്യാപകവും അതിതീവ്രവുമായ മഴയ്ക്ക്…

കോട്ടയത്ത് അഞ്ചിടത്ത് ഉരുള്‍പൊട്ടൽ ; നദികളിലെ ജലനിരപ്പ് അപകടനിലയിലേക്ക്

കോട്ടയം: കോട്ടയത്ത് പെയ്ത കനത്ത മഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. മീനച്ചിൽ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിലയിലെത്തി. മീനച്ചിലാറ്റിൽ ചേരിപ്പാട്, തീക്കോയി എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനില കവിഞ്ഞു. പാലാ പട്ടണത്തിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. ജില്ലയിൽ അഞ്ചിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. മൂന്നിലവ് പഞ്ചായത്തിലെ…