Tag: Kerala news

സ്വാമി ഗുരുപ്രസാദിനെതിരെയുള്ള പീഡനപരാതിയിൽ പൊലീസ് മൊഴി തിരുത്തി; ഗുരുതര ആരോപണവുമായി യുവതി

തിരുവനന്തപുരം: ശിവഗിരി ധര്‍മസംഘം ഭരണസമിതി അംഗമായ സ്വാമി ഗുരുപ്രസാദിനെതിരെ പീഡനപരാതി നല്‍കിയ യുവതി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. പൊലീസ് തന്റെ മൊഴി തിരുത്തിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു യുവതിയുടെ ആരോപണം. മലയാപ്പുഴ പൊലീസാണ് തന്‍റെ മൊഴി തിരുത്തിയതെന്നാണ് യുവതിയുടെ ആരോപണം.…

അമർനാഥ് മിന്നൽ പ്രളയം; 15,000 തീർത്ഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

അമർനാഥ്: വെള്ളപ്പൊക്കത്തെ തുടർന്ന് അമർനാഥ് തീർത്ഥാടനത്തിനെത്തിയ 15,000 പേരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഇതുവരെ 16 മരണങ്ങളാണ് പ്രളയത്തിൽ സ്ഥിരീകരിച്ചത്. 40 ഓളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കരസേനയും ദുരന്ത നിവാരണ അതോറിറ്റിയും പോലീസും ചേർന്നാണ്…

ഛത്തീസ്ഗഡിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മലയാളി ജവാന് മൃത്യു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ഉരുൾപൊട്ടലിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മലയാളി ജവാൻ മരണപ്പെട്ടു.സിആർപിഎഫ് കമാൻഡോയായ കൊല്ലം ശൂരനാട് സ്വദേശി സൂരജ് ആണ് മരിച്ചത്. നക്സൽ ബാധിത പ്രദേശത്ത് ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാവിലെ 7.30 ഓടെ തുമൽ വാഗു നദിയുടെ പോഷകനദിയായ…

ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡന പരാതി വ്യാജമെന്ന് പൊലീസ് റിപ്പോര്‍ട്ട്

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡന പരാതി വ്യാജമാണെന്ന് കാണിച്ച് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. ലൈംഗികാതിക്രമം നടന്നുവെന്ന് പരാതിക്കാരി പറയുന്ന വീട്ടിൽ ബാലചന്ദ്രകുമാർ പോയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ ഫെബ്രുവരിയിൽ…

സെമി കേഡർ, അക്രമികളെ സംരക്ഷിക്കുകയാണോ?;ആക്ഷേപവുമായി ഡിവൈഎഫ്ഐ

കോഴിക്കോട്: സംഘടനാ ക്യാമ്പിൽ മദ്യപിച്ച് വരുന്നതും സഹപ്രവർത്തകയോട് ലൈംഗികാതിക്രമം കാണിക്കുന്നതും, കൊലയാളികളെ സംരക്ഷിക്കുകയും ചെയ്യുന്നതാണോ സെമി കേഡറിസമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. അധാർമ്മിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ സംരക്ഷിക്കുകയാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. യൂത്ത് കോൺഗ്രസ്…

പി.ടി. ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെതിരെ എളമരം കരീം

കോഴിക്കോട്: രാജ്യസഭാ എം.പി സ്ഥാനത്തേക്ക് ഒളിംപ്യന്‍ പി.ടി. ഉഷയെ നാമനിര്‍ദേശം ചെയ്തതിൽ വിമർശനവുമായി സി.പി.ഐ.എം നേതാവ് എളമരം കരീം. സംഘപരിവാറിന് അനുകൂലമായി പെരുമാറുന്നവർക്ക് പ്രതിഫലം ലഭിക്കുന്ന അവസ്ഥയുണ്ടെന്നായിരുന്നു എളമരം കരീമിന്‍റെ പ്രതികരണം. പി.ടി ഉഷയുടെ പേര് പരാമർശിക്കാതെയായിരുന്നു വിമർശനം. അയോധ്യ കേസിൽ…

‘സ്‌നേഹബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴുള്ള ആരോപണങ്ങള്‍ ബലാത്സംഗമായി കാണാനാവില്ല’

കൊച്ചി: പരസ്പരമുള്ള പ്രണയബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വാക്കാലുള്ള നിരീക്ഷണം നടത്തിയത്. സാമൂഹിക സാഹചര്യങ്ങൾ വളരെയധികം മാറിയ ഈ കാലഘട്ടത്തിൽ, പുരുഷൻമാരും സ്ത്രീകളും വിവാഹം കഴിക്കാതെ പോലും ഒരുമിച്ച് ജീവിക്കുകയാണെന്ന് ഹൈക്കോടതി…

കണ്ണൂർ സർവകലാശാല പുതിയ പഠനബോർഡ്; വിസിയുടെ ശുപാർശ ഗവർണർ തള്ളി

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട 72 ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടിക അംഗീകരിക്കാനുള്ള വിസിയുടെ ശുപാർശ ഗവർണർ തള്ളി. ഗവർണർ നടത്തേണ്ട നാമനിർദ്ദേശങ്ങൾ സർവകലാശാലയ്ക്ക് എങ്ങനെ നടത്താനാവുമെന്ന് വിശദീകരിക്കാൻ വിസിയോട് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി റൂൾസ് അനുസരിച്ച്, ബോർഡ്…

ബോബി ചെമ്മണ്ണൂരിനെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്‍റെ ചട്ടങ്ങൾ ലംഘിച്ചതിനും വാഹനത്തിന് മുകളിൽ മാസ് എൻട്രി നടത്തിയതിനുമാണ് ബോബി ചെമ്മണ്ണൂരിനെതിരെ നടപടി. ചെമ്മണ്ണൂരിന്റെ പുതിയ സംരംഭമായ ‘ബോച്ചെ ദി ബുച്ചർ’ എന്ന ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിനായി കശാപ്പുകാരന്‍റെ രൂപത്തിൽ വാഹനത്തിന് മുകളിൽ യാത്ര ചെയ്തത് വിവാദമായതിനെ…

ശ്രീജിത്ത് രവിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ നിര്‍ദേശം നല്‍കി മോഹന്‍ലാല്‍

കൊച്ചി: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിയുടെ അറസ്റ്റിൽ മലയാള സിനിമാ താരസംഘടനയായ അമ്മ അന്വേഷണം ആരംഭിച്ചു. അമ്മയുടെ പ്രസിഡന്‍റ് മോഹൻലാൽ കേസിന്‍റെ വിശദാംശങ്ങൾ തേടാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതേതുടർന്ന് സംഘടനാ ഭാരവാഹികൾ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുട്ടികൾക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയെന്ന…