Tag: Kerala news

‘ആസാദി കാ അമൃത് മഹോത്സവ്’ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക പുറത്ത്

ന്യൂദല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പുന്നപ്ര-വയലാർ, കയ്യൂർ സമര നായകരും. ഇവരുടെ ഹ്രസ്വ ജീവചരിത്രം വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി സിപിഐ(എം) എംപി എ ആരിഫിനെ അറിയിച്ചു.…

നെക്ലേസ് വാങ്ങിയത് 95% ഡിസ്കൗണ്ടിൽ; സുധേഷ് കുമാറിനെതിരെ നടപടിയുണ്ടായേക്കും

തിരുവനന്തപുരം: ജയിൽ മേധാവി ഡി.ജി.പി സുദേഷ് കുമാറിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും. ജ്വല്ലറിയിൽനിന്ന് 95% ഡിസ്കൗണ്ടിൽ നെക്ലേസ് വാങ്ങി, വിജിലൻസ് ഡയറക്ടറായിരിക്കേ സഹപ്രവർത്തകർക്കെതിരെ കള്ളക്കേസ് റജിസ്റ്റർ ചെയ്തു തുടങ്ങിയ ആരോപണങ്ങൾ സുധേഷിനെതിരെ ഉയർന്നിരുന്നു. ചില വിദേശ യാത്രകളും വിവാദമായിരുന്നു. ആഭ്യന്തര വകുപ്പ്…

ഇന്‍ഡിഗോയുടെ നടപടി പുനപരിശോധിക്കണം; ഇപിയെ പിന്തുണച്ച് സിപിഐഎം

തിരുവനന്തപുരം: എൽ.ഡി.എഫ് കണ്‍വീനറും മുതിർന്ന സി.പി.ഐ(എം) നേതാവുമായ ഇ.പി ജയരാജനെ വിലക്കാനുള്ള ഇൻഡിഗോ കമ്പനിയുടെ തീരുമാനത്തെ സി.പി.ഐ(എം) എതിർത്തു. ഇ.പി ജയരാജനെ വിലക്കാനുള്ള ഇൻഡിഗോ കമ്പനിയുടെ തീരുമാനം അപലപനീയമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് യൂത്ത്…

ജിഎസ്‌ടി നിരക്ക് വർധന; കേന്ദ്രത്തിന് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കുന്ന ജി.എസ്.ടി നിരക്ക് വർദ്ധനവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു. നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന നടപടികളെ കേരളം പിന്തുണയ്ക്കില്ല. പാക്കറ്റുകളിലായി ചെറിയ അളവിൽ…

അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. 12-ാം സാക്ഷിയായ വനംവകുപ്പ് വാച്ചർ അനിൽകുമാർ കൂറുമാറി. നേരത്തെ പൊലീസിന്‍റെ നിർബന്ധത്തിൻ വഴങ്ങിയാണ് രഹസ്യമൊഴി നൽകിയതെന്നും മധുവിനെ അറിയില്ലെന്നും അനിൽ കുമാർ കോടതിയെ അറിയിച്ചു. ഇതോടെ മൂന്ന് പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറി. കഴിഞ്ഞ…

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ ഗൂഢാലോചന ആരോപണം; ശബരിനാഥിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥിനെ പൊലീസ് ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശബരിനാഥിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിനാഥാണ്…

പാൽ ഉൽപ്പന്നങ്ങളുടെ വില ഉയരും; നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: കേരളത്തിൽ പാൽ ഉൽപ്പന്നങ്ങളുടെ വില ഉയരും. അടുത്ത ദിവസം മുതൽ പാൽ ഉൽപ്പന്നങ്ങളുടെ വില ഉയരുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു. തൈര്, മോര്, ലസ്സി എന്നിവയുടെ വില 5 ശതമാനം ഉയരും. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും…

കുഞ്ഞിലയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടിയും

കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയിൽ നിന്ന് തന്‍റെ സിനിമയെ ഒഴിവാക്കിയതിൽ പരസ്യമായി പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസിലാമണിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. മേളയിൽ സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മുൻകൂട്ടിപ്പറഞ്ഞവർ ‘അസംഘടിതർ’ എന്ന സിനിമയ്ക്ക് ഇടം നൽകാത്തതിൽ അതിശയിക്കാനില്ലെന്നും ഹരീഷ്…

ദിലീപ് കുറ്റാരോപിതന്‍ മാത്രം; രഞ്ജിത്ത്

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ പൂർണമായും തള്ളിപ്പറഞ്ഞിട്ടില്ലെന്ന നിലപാട് ആവർത്തിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്ത്. ദിലീപിന്‍റെ പേര് മനസ്സിൽ നിന്ന് വെട്ടിമാറ്റേണ്ട സമയമായിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ദിലീപ് ഒരു പ്രതി മാത്രമാണെന്നും കേസ് കോടതിയിൽ ഇരിക്കുകയാണെന്നും…

സംസ്ഥാനത്ത് നാലു ദിവസം കൂടി ശക്തമായ മഴ ; 5 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ജൂലൈയിലെ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 52.18 സെന്‍റിമീറ്റർ മഴയാണ് ലഭിച്ചത്. നാല് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ അറബിക്കടലിൽ തീവ്ര…