Tag: Kerala news

മത്സ്യബന്ധന ബോട്ട് മുങ്ങി; 13 തൊഴിലാളികളെയും രക്ഷപെടുത്തി

കണ്ണൂർ: കൊച്ചി മുനമ്പത്ത് നിന്ന് 20 ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് കടലില്‍ മുങ്ങി. കണ്ണൂരില്‍നിന്ന് 67 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഷൈജ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളെയും…

വിഴിഞ്ഞം സമരം; മുഖ്യമന്ത്രി ക്ലിമ്മിസ് ബാവയുമായി ചർച്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടൽ സജീവമാക്കി. കർദിനാൾ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. നേരത്തെ ചീഫ് സെക്രട്ടറി വി പി ജോയ് ക്ലിമ്മിസ് ബാവ, ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ എന്നിവരുമായി കൂടിക്കാഴ്ച…

രാഷ്ട്രീയ കുറ്റവാളികൾക്കും പുറത്തിറങ്ങാം: ശിക്ഷാ ഇളവ് പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: രാഷ്ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരുടെ ശിക്ഷയിൽ ഇളവ് വരുത്തി വിട്ടയ്ക്കാനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. രാഷ്ട്രീയ കുറ്റവാളികളിൽ കൊലപാതക കേസിൽ ഉൾപ്പെട്ട് 14 വർഷം ശിക്ഷ അനുഭവിക്കാത്തവർക്ക് ശിക്ഷയിൽ ഇളവ് ലഭിക്കില്ലെന്ന 2018 ലെ നിർദേശം ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്.…

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഗതാഗതത്തിനായി തുറന്നു; ഔദ്യോഗിക ഉദ്ഘാടനം പിന്നീട്

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നത്. നിർമാണം പൂർത്തിയായിട്ടും തുറക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഉദ്ഘാടന തീയതി ലഭ്യമല്ലാത്തതിനാലാണ് ഉദ്ഘാടനം വൈകുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദേശീയപാത…

കഴക്കൂട്ടം മേൽപാതയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കഴക്കൂട്ടം മേൽപ്പാലം തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ദേശീയപാത അതോറിട്ടിയാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചതനുസരിച്ച് നവംബറിലാണ് ഉദ്ഘാടനം പ്രഖ്യാപിച്ചത്. ക്രെഡിറ്റ് അടിച്ചു മാറ്റാനല്ല, മറിച്ച് അത് ജനങ്ങൾക്ക് ഉപകാരപ്രദമാക്കാനാണ് സംസ്ഥാന…

വിഴിഞ്ഞം സംഘർഷം; ബാഹ്യ ഇടപെടലുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി ആന്‍റണി രാജു. അത്തരം വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് മറ്റ് മന്ത്രിമാർ ആരോപണം ഉന്നയിക്കുമ്പോഴാണ് ആന്‍റണി രാജു വ്യത്യസ്തമായ…

വിഴിഞ്ഞം സമരം; കേന്ദ്ര സേനയെ മേഖലയിൽ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്ന് സർക്കാർ

കൊച്ചി: വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും നിർമ്മാണ കരാർ കമ്പനിയായ ഹോവ് എഞ്ചിനീയറിംഗ്…

സംസ്ഥാനത്ത് അടുത്ത 4-5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കിഴക്കൻ കാറ്റിന്‍റെ സ്വാധീനത്തിന്‍റെ ഫലമായി അടുത്ത 4-5 ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ നാലോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാനും ഡിസംബർ അഞ്ചോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി…

വിഴിഞ്ഞം സംഘർഷം; ഫാ. തിയോഡേഷ്യസിനെതിരെ ഗുരുതര പരാമർശങ്ങളുമായി എഫ്ഐആർ

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ഗുരുതര പരാമർശവുമായി എഫ്.ഐ.ആർ. വർഗീയ ധ്രുവീകരണത്തിനും കലാപത്തിനും തിയോഡോഷ്യസ് ശ്രമിച്ചുവെന്നും മന്ത്രി വി അബ്ദുറഹിമാനെതിരായ പരാമർശങ്ങൾ ജനങ്ങളെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും എഫ്.ഐ.ആറിൽ പറയുന്നു. വി അബ്ദുറഹിമാനെതിരായ പരാമർശം വിവാദമായതിനെ തുടർന്ന് ഫാദർ…

സംസ്ഥാനത്ത് എയ്ഡ്സ് ബാധിതർ കുറയുന്നു; രോഗം ബാധിച്ചുള്ള മരണത്തിൽ 81% കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ എയ്ഡ്സ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നു. എന്നിരുന്നാലും, പുതിയ കേസുകളിൽ ഭൂരിഭാഗവും യുവാക്കളാണെന്നത് ആശങ്കാജനകമാണ്. ഐസിഎംആറും നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനും നൽകുന്ന കണക്കുകൾ അനുസരിച്ച്,…