Tag: Kerala news

ലിംഗ ഭേദമന്യേ വിദ്യാര്‍ത്ഥികളെ ഒരുമിച്ചിരുത്താൻ നിര്‍ദേശം

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ ലിംഗഭേദമന്യേ ഇരിപ്പിടമൊരുക്കുന്നതിന്റെ സാധ്യത വിദ്യാഭ്യാസ വകുപ്പ് ചർച്ച ചെയ്തു. കരിക്കുലം ഫ്രെയിംവർക്ക് റിഫോം കമ്മിറ്റിയുടെ ചർച്ചയ്ക്കായുള്ള കരട് റിപ്പോർട്ടിലാണ് ഈ നിർദ്ദേശം. പാഠ്യപദ്ധതി പരിഷ്കരണത്തിൽ പരിഗണിക്കേണ്ട 25 വിഷയങ്ങളെക്കുറിച്ചുള്ള കുറിപ്പിൽ, ലിംഗസമത്വത്തിൽ…

ശ്രീറാമിന്റെ നിയമനത്തിൽ പ്രതിഷേധിച്ച് ഇന്ന് മാധ്യമപ്രവര്‍ത്തകരുടെ ധര്‍ണ

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം പിൻ വലിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ, കെ.എൻ.ഇ.എഫ് ജില്ലാ കമ്മിറ്റികൾ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ഇന്ന് രാവിലെ 11ന് പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്‍റ് എം.വി വിനീത ധർണ ഉദ്ഘാടനം ചെയ്യും. കെ.എൻ.ഇ.എഫ്. സംസ്ഥാന…

വിനു വി.ജോണിനെതിരായ കേസ് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി. ജോണിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. ഏതെങ്കിലും മാധ്യമപ്രവർത്തകർ രേഖാമൂലം പരാതി നൽകിയാൽ പരിശോധിക്കുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.ഐ(എം) നേതാവ് എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന…

ഒടിടിക്ക് കൊടുത്താൽ അടുത്ത സിനിമയുമായി തിയറ്ററിലേക്ക് വരേണ്ട; താരങ്ങളോട് ഫിയോക്ക്

കൊച്ചി: ഒടിടി റിലീസിനെച്ചൊല്ലി മലയാള സിനിമയിൽ മറ്റൊരു വിവാദം കൂടി കത്തിപ്പടരുകയാണ്. സംസ്ഥാനത്തെ തിയേറ്ററുകൾ വലിയ നഷ്ടത്തിലായതിനാൽ ഒടിടി റിലീസുകൾ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തിയേറ്റർ ഓണേഴ്സ് അസോസിയേഷൻ ഫിയോക്ക് രംഗത്തെത്തി. തിയേറ്ററുകളിൽ റിലീസ് ചെയ്ത് 56 ദിവസത്തിന് ശേഷം മാത്രമേ ചിത്രം…

കത്ത് അയക്കാന്‍ പാടില്ലായിരുന്നു; കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.ടി. ജലീല്‍ ദുബായ് ഭരണാധികാരിക്ക് കത്തയച്ച നടപടി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് മേഖലയിൽ മാധ്യമം ദിനപത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ യു.എ.ഇ സർക്കാരിന് കത്ത് എഴുതാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ജലീലിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും…

‘ആരോഗ്യരംഗത്ത് ക്യൂബ കേരളവുമായി സഹകരിക്കും’

തിരുവനന്തപുരം: ക്യൂബൻ അംബാസഡർ അലജാന്‍ഡ്രോ സിമാന്‍കസ് മറിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ആരോഗ്യരംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ആരോഗ്യ രംഗത്തെ സഹകരണത്തിൽ ക്യൂബയ്ക്ക് വലിയ അനുഭവസമ്പത്തുണ്ടെന്ന് ക്യൂബൻ…

‘ഹിറ്റായി’ ഓണം ബംപര്‍: വിറ്റഴിഞ്ഞത് 10.5 ലക്ഷം ടിക്കറ്റ്

തിരുവനന്തപുരം: റെക്കോർഡ് വിൽപ്പനയുമായി ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ. ഇതുവരെ 10.5 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിതരണം ചെയ്തത്. 10 ലക്ഷം ടിക്കറ്റുകൾ കൂടി ഈ ആഴ്ച അവസാനം വിതരണം ചെയ്യും. ടിക്കറ്റിന്‍റെ വില സമ്മാനത്തുക 25 കോടി രൂപയുമാണ്. ടിക്കറ്റ്…

ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നു; എ.എ. റഹീം

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് എ.എ റഹീം എം.പി. കേന്ദ്ര സർക്കാർ ഏകപക്ഷീയമായി ചർച്ചകളെയും സംവാദങ്ങളെയും അടിച്ചമർത്തുകയാണെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. “രാജ്യസഭയില്‍ നിന്ന് ഞങ്ങള്‍ 19 പ്രതിപക്ഷ…

രാജ്യസഭയിലും എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍; 11 പേരെ സസ്പെൻഡ് ചെയ്തു

ന്യൂഡല്‍ഹി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇടതുപക്ഷ എംപിമാരായ എ.എ റഹീമിനെയും, വി.ശിവദാസനേയും, പി. സന്തോഷ് കുമാറിനെയും അടക്കം 11 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. സഭയുടെ നടുത്തളത്തിലേക്ക് നീങ്ങിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഡെപ്യൂട്ടി സ്പീക്കർ നടപടിയെടുത്തത്. തൃണമൂൽ കോൺഗ്രസ് എംപിമാരും സസ്പെൻഡ്…

പാര്‍ലമെന്റിലെ തന്റെ സസ്‌പെന്‍ഷനിൽ പ്രതികരണവുമായി ടി.എന്‍. പ്രതാപന്‍

ന്യൂ ഡൽഹി: പാര്‍ലമെന്റിലെ തന്റെ സസ്‌പെന്‍ഷനിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി ടി.എന്‍. പ്രതാപന. ഈ ഫാസിസ്റ്റ് യുഗത്തിൽ ഈ സസ്പെൻഷൻ ആത്മാഭിമാനത്തിന്‍റെ മെഡലാണെന്ന് പ്രതാപന്‍ പറഞ്ഞു. പ്രതിഷേധത്തിന്‍റെ വാക്കുകൾ പാർലമെന്‍ററി വിരുദ്ധമാക്കിയും പ്രതിഷേധത്തെ തന്നെ ഇല്ലാതാക്കിയും രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനാണോ ബിജെപി…