Tag: Kerala news

കെ.വാസുകി ഇനി ലാൻഡ് റവന്യൂ കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാർ

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് സംസ്ഥാന സർക്കാർ അഴിച്ചുപണി. കെ വാസുകിയെ ലാൻഡ് റവന്യൂ കമ്മീഷണറായി നിയമിച്ചു. വിശ്വനാഥ് സിൻഹ ധനമന്ത്രാലയത്തിന്‍റെ പുതിയ അഡീഷണൽ ചീഫ് സെക്രട്ടറിയാകും. നികുതി, എക്സൈസ് വകുപ്പ് സെക്രട്ടറിയായി രത്തൻ ഖേൽക്കറെയും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി ജാഫർ മാലിക്കിനെയും…

ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും

ആലുവ: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും. നെടുമ്പാശ്ശേരി അത്താണിയില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ വീടിന് സമീപം കോട്ടായി ജംഗ്ഷനിൽ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. സംഭവം വിവാദമായതോടെ സവര്‍ക്കറുടെ ചിത്രം മറച്ച് ഗാന്ധിയുടെ ചിത്രം…

ദേശീയ യൂത്ത് അത്‌ലറ്റിക്സിൽ കേരളം ആറാം സ്ഥാനത്ത്

ഭോപാൽ: തിങ്കളാഴ്ച സമാപിച്ച ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന്റെ നാണക്കേടിലാണ് കേരള ടീം നാട്ടിലേക്ക് മടങ്ങിയത്. ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ കേരളം നടത്തിയ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണിത്. 19 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ 49…

തെരുവുനായ്ക്കളെ പിടിക്കാനും പൊലീസ്; സേനയിൽ എതിർപ്പ്

കോഴിക്കോട്: വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് തെരുവു നായ്ക്കളെയെത്തിക്കാൻ ജനമൈത്രി പൊലീസും പോവണമെന്ന നിർദേശത്തിനെതിരെ സേനയിൽ എതിർപ്പ്. സ്റ്റേഷനിൽ വിവിധ ഡ്യൂട്ടിചെയ്യുന്നവരും ക്രമസമാധാന, ട്രാഫിക് നിയന്ത്രണ ചുമതലയുള്ളവരും തെരുവുനായ്ക്കളെ പിടികൂടുന്നവർക്കൊപ്പം പോകണമെന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒട്ടുമിക്ക പൊലീസുകാരും. തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുകയും നിരവധി പേർക്ക്…

കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യനിലയില്‍ പുരോഗതി; ചിത്രങ്ങള്‍ വൈറല്‍

ചെന്നൈ: ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രണ്ട് ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചെറിയ താടിയുമായി പുഞ്ചിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം…

ജപ്തി നോട്ടിസിനെ തുടർന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു: റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം: ജപ്തി നടപടികളെ തുടർന്ന് കൊല്ലം ശൂരനാട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ മന്ത്രി വി.എൻ വാസവൻ. സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ബാങ്ക് ക്രൂരത കാട്ടിയെന്ന് നാട്ടുകാർ ആരോപിച്ചു.…

പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ 23ന് നടത്താനിരുന്ന സൂചനാ പണിമുടക്ക് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഓഫ് കേരള മാറ്റിവച്ചു. പെട്രോളിയം കമ്പനികളുടെയും പെട്രോളിയം വ്യാപാരി സംഘടനകളുടെയും പ്രതിനിധികളുമായി മന്ത്രി ജി.ആർ അനിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് സമരം മാറ്റിവച്ചത്. പെട്രോൾ പമ്പുകൾ…

തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കാൻ പറ്റിയ സമയമാണിതെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശശി തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ പറ്റിയ സമയമാണിത്. അദ്ദേഹത്തിന്…

വിഴിഞ്ഞം സമരം ലത്തീന്‍ അതിരൂപതയുടെ വിലപേശല്‍ തന്ത്രമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

കൊച്ചി: വിലപേശൽ തന്ത്രത്തിന്‍റെ ഭാഗമായാണ് ലത്തീൻ അതിരൂപത വിഴിഞ്ഞം സമരത്തിന് നേതൃത്വം നൽകുന്നതെന്ന് ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ. മത്സ്യത്തൊഴിലാളികളുടെ ദാരുണമായ ജീവിതത്തോട് ലത്തീൻ അതിരൂപതയും മുഴുവൻ കത്തോലിക്കാ സഭയും അനുഭാവപൂർണമായ നിലപാടല്ല സ്വീകരിച്ചതെന്നും, എന്നാൽ സർക്കാരുമായും അദാനിയുമായും വിലപേശാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ്…

പ്രതിഷേധക്കാരെ തടയരുത് എന്ന് പൊലീസിനോട് ഗവര്‍ണര്‍; തെളിവുകള്‍ പുറത്തുവിട്ട് സിപിഐഎം

കണ്ണൂർ : കണ്ണൂർ ചരിത്ര കോണ്‍ഗ്രസ്സില്‍ പ്രതിഷേധക്കാരെ തടയരുതെന്ന് ആദ്യം പൊലീസിനോട് ആവശ്യപ്പെട്ടത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് സി.പി.ഐ(എം). കണ്ണൂർ ചരിത്ര കോണ്‍ഗ്രസ്സില്‍ പ്രതിഷേധക്കാരെ തടയരുതെന്ന് ആദ്യം പൊലീസിനോട് ആവശ്യപ്പെട്ടത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്.…