Tag: Kerala news

സിൽവർലൈൻ ഓഫിസുകൾക്കായി ചെലവിടുന്നത് ലക്ഷക്കണക്കിന് രൂപ

കോഴിക്കോട്: സിൽവർ ലൈനിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോഴും ഓരോ ജില്ലയിലും ഓഫീസുകൾ പരിപാലിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ 80 ലക്ഷം രൂപയാണ് കോഴിക്കോട് ഓഫീസ് ഇതുവരെ ചെലവഴിച്ചത്. കോഴിക്കോട്ട് ഇരുനില കെട്ടിടത്തിന്‍റെ വാടക…

മ്ലാവുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; വനം വകുപ്പിന് കീഴില്‍ ഒന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ്

കൊച്ചി: അനാഥ മൃഗങ്ങൾക്കുള്ള ഷെൽട്ടർ ഹോം നടത്തിപ്പിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ വനം വകുപ്പിന്‍റെ കീഴിലുള്ള അഭയാരണ്യത്തിലെ മ്ലാവുകളുടെ എണ്ണം വർധിപ്പിച്ച് കാണിച്ചാണ് ഒന്നരക്കോടി രൂപ തട്ടിയെടുത്തത്. വന്യമൃഗങ്ങളുടെ പേരിലുള്ള ഈ തട്ടിപ്പ് കണ്ടെത്തിയത് വനംവകുപ്പ് തന്നെയാണ്.…

കിഫ്ല് ഹൗസിലെ കാലിത്തൊഴുത്ത്; മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കന്നുകാലി തൊഴുത്തിൽ പശുക്കളെ എത്തിക്കുന്നതും പരിപാലിക്കുന്നതും മൃഗസംരക്ഷണ വകുപ്പല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്തും കോമ്പൗണ്ട് മതിലും നിർമ്മിക്കാൻ കഴിഞ്ഞ വർഷം ജൂണിൽ പൊതുമരാമത്ത്…

കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കല്‍; പദ്ധതിക്കായി 131 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ പദ്ധതി പേട്ട മുതൽ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് പുതുക്കിയ ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ഭരണാനുമതി തുകയായ 123 കോടി രൂപയ്ക്ക് പുറമെ ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ 8 കോടി രൂപ…

പന്നിയങ്കര ടോള്‍ പ്ലാസ; അഞ്ച് പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ യാത്ര അവസാനിക്കുന്നു

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസ വഴി 5 പഞ്ചായത്തുകള്‍ക്ക് നല്കിയിരുന്ന വാഹനങ്ങളുടെ സൗജന്യ യാത്ര അവസാനിക്കുന്നു. ജനുവരി ഒന്ന് മുതല്‍ പ്രദേശവാസികളും ടോള്‍ നല്‍കേണ്ടി വരും. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ നിന്ന് ഉള്ളവര്‍ക്കാണ്…

പ്രശ്നക്കാരെ പൂട്ടിയിടണം; പെൺകുട്ടികൾക്കു മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലേഡീസ് ഹോസ്റ്റലിലെ സമയക്രമവുമായി ബന്ധപ്പെട്ട കേസിൽ രാത്രികാല നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഹോസ്റ്റലുകളിൽ പെൺകുട്ടികളെ മാത്രം എന്തിന് നിയന്ത്രിക്കണമെന്ന് ചോദിച്ച കോടതി, പ്രശ്നക്കാരായ പുരുഷൻമാരെ പൂട്ടിയിടുകയാണ് വേണ്ടത് എന്നും നിർദ്ദേശിച്ചു. എന്തുകൊണ്ടാണ് പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണം…

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് വീഡിയോ; ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച കേസിൽ ക്രൈം പത്രാധിപർ നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിൽവർലൈൻ പദ്ധതിക്കായി ചെലവഴിച്ച പണത്തിന്‍റെ പേരിൽ വാട്സാപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരിൽ…

വിഴിഞ്ഞം സമരം നിയമസഭയിൽ ചർച്ച ചെയ്യും; അടിയന്തരപ്രമേയ നോട്ടിസിന് അനുമതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് നിയമസഭയിൽ ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ചു. വിഷയത്തിൽ രണ്ട് മണിക്കൂർ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച്…

വിഴിഞ്ഞം സമരം; സമവായ നീക്കം സജീവം, സമരസമിതി ഇന്ന് നിലപാട് അറിയിക്കും

തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച മന്ത്രിതല സമിതിയിലും മധ്യസ്ഥ ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളോടുള്ള നിലപാട് സമരസമിതിയും ലത്തീൻ അതിരൂപതയും ഇന്ന് അറിയിക്കും. രാവിലെ ലത്തീൻ രൂപതയിലെ വൈദികരുടെ യോഗവും തുടർന്ന് സമരസമിതി യോഗവും നടക്കും. ഒത്തുതീർപ്പ്…

കത്ത് വിവാദം; പ്രതിപക്ഷ പാർട്ടികളെ ചർച്ചക്ക് വിളിച്ച് തദ്ദേശ മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം സർക്കാർ ചർച്ച ചെയ്യും. ഇതിനായി രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു. നാളെ വൈകിട്ട് നാലിന് സെക്രട്ടേറിയറ്റ് അനക്സിലാണ് യോഗം ചേരുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് യോഗം വിളിച്ചത്. പ്രധാന…