Tag: Kerala Government

കേരളത്തിന് പ്രളയസമയത്ത് ലഭിച്ച അരി സൗജന്യമല്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച ഭക്ഷ്യധാന്യങ്ങൾ സൗജന്യമല്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാൻ കേരള സർക്കാർ തയ്യാറാവണം. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ പാർലമെന്‍റിൽ പറഞ്ഞു. പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച…

നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയ വിധിയിൽ സന്തോഷമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹർജി തള്ളിയ ഹൈക്കോടതി വിധിയിൽ സംതൃപ്തി പ്രകടിപ്പിച്ച് മുൻ മന്ത്രി സജി ചെറിയാൻ. വിധിയിൽ താൻ സന്തുഷ്ടനാണെന്നും തന്‍റെ ഊഴവും ഭാവിയും പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിലൂടെ ഭരണഘടനയെ അവഹേളിച്ചെന്നാരോപിച്ച് സജി ചെറിയാന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന്…

സിൽവർ ലൈൻ; ആശങ്കയൊഴിയാതെ ജനം, തുടർപ്രക്ഷോഭത്തിന് തയ്യാറെടുക്കും

പത്തനംതിട്ട: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതോടെ പദ്ധതി പ്രദേശത്തെ ജനങ്ങൾ ആശങ്കയിലായി. പദ്ധതി വരുമോ ഇല്ലയോ എന്ന് മാത്രമല്ല, ഭൂമി പണയപ്പെടുത്തി വിൽപ്പനയ്ക്കും വായ്പയ്ക്കും തടസ്സമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും അവർ വിശ്വസിക്കുന്നില്ല. കേന്ദ്രാനുമതി ലഭിക്കുന്നതുവരെ റവന്യൂ വകുപ്പ്…

കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കല്‍; പദ്ധതിക്കായി 131 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ പദ്ധതി പേട്ട മുതൽ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് പുതുക്കിയ ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ഭരണാനുമതി തുകയായ 123 കോടി രൂപയ്ക്ക് പുറമെ ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ 8 കോടി രൂപ…

സിൽവർലൈൻ അനുമതി; സാമ്പത്തിക–സാങ്കേതിക സാധ്യതകൾ പരിഗണിച്ചു മാത്രമെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: സാമ്പത്തികവും സാങ്കേതികവുമായ സാധ്യതകൾ പരിഗണിച്ചു കൊണ്ട് മാത്രമേ സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകൂവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആവർത്തിച്ചു. പദ്ധതിക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. ഡി.പി.ആർ തയ്യാറാക്കുന്നതിന് തത്വത്തിൽ അനുമതി നൽകിയിരുന്നു. ഹൈബി ഈഡന്‍റെയും അടൂർ പ്രകാശിന്‍റെയും ചോദ്യങ്ങൾക്ക്…

ഗവർണറെ പൂട്ടാൻ ദേശീയതലത്തിൽ പ്രചാരണ നടപടികളുമായി സിപിഎം

തിരുവനന്തപുരം: ദേശീയ തലത്തിലും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രചാരണത്തിന് ഒരുങ്ങുകയാണ് സിപിഎം. ഗവർണറുടെ നടപടികളെ തുറന്നുകാട്ടുന്നതിന്‍റെ ഭാഗമായി ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ എംപി എ.എം ആരിഫ് ലോക്സഭയിൽ അടിയന്തര…

ചീഫ് സെക്രട്ടറിയുമായുള്ള ചർച്ചയിൽ 4 നിർദേശങ്ങളുമായി വിഴിഞ്ഞം സമരസമിതി

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി.പി.ജോയി വിഴിഞ്ഞം സമരസമിതിയുമായി ചർച്ച നടത്തുന്നു. 4 നിർദ്ദേശങ്ങളാണ് ഇതേ തുടർന്ന് സമരസമിതി മുന്നോട്ടുവച്ചത്. വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം, കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 8,000 രൂപ പ്രതിമാസ വാടക നൽകണം, ഇതിനായുള്ള പണം അദാനിയുടെ…

വിഴിഞ്ഞത്ത് സര്‍ക്കാരും അദാനിയും തമ്മില്‍ ധാരണ; ആരോപണവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാരും അദാനിയും തമ്മിൽ ധാരണയുണ്ടെന്ന് ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സൈന്യത്തെ വേണമെന്ന് അദാനി പറഞ്ഞു. എതിർപ്പില്ലെന്ന് സർക്കാർ അറിയിച്ചു. സമരം തുടങ്ങുന്നതിന് മുമ്പ് പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിച്ചു. അവരുടെ ദുരവസ്ഥ നേരിട്ട് കണ്ടതുകൊണ്ടാണ്…

വിഴിഞ്ഞം സമരം നിയമസഭയിൽ ചർച്ച ചെയ്യും; അടിയന്തരപ്രമേയ നോട്ടിസിന് അനുമതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് നിയമസഭയിൽ ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ചു. വിഷയത്തിൽ രണ്ട് മണിക്കൂർ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച്…

വിഴിഞ്ഞം സമരം; സമവായ നീക്കം സജീവം, സമരസമിതി ഇന്ന് നിലപാട് അറിയിക്കും

തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച മന്ത്രിതല സമിതിയിലും മധ്യസ്ഥ ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളോടുള്ള നിലപാട് സമരസമിതിയും ലത്തീൻ അതിരൂപതയും ഇന്ന് അറിയിക്കും. രാവിലെ ലത്തീൻ രൂപതയിലെ വൈദികരുടെ യോഗവും തുടർന്ന് സമരസമിതി യോഗവും നടക്കും. ഒത്തുതീർപ്പ്…