Tag: Kerala assembly

ബഫര്‍സോണ്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനംമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പ്രദേശം ബഫർ സോണാക്കാനുള്ള 2019 ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. സുപ്രീം കോടതി വിധിയും ബഫർ സോൺ നിർദേശങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ജനവാസ…

എഎന്‍ ഷംസീർ നടത്തിയ പരാമർശം രേഖയില്‍ നിന്നും നീക്കം ചെയ്യണം; കെ സുരേന്ദ്രന്‍

പാലക്കാട്: നിയമസഭയിൽ പ്രധാനമന്ത്രിക്കെതിരെ എ എൻ ഷംസീർ എംഎൽഎ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ ഉടൻ തന്നെ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇത് തടയാൻ സ്പീക്കറുടെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായില്ല…

‘ചന്ദ്രശേഖരന്‍റെ രക്തക്കറ അന്നത്തെ പാർട്ടി സെക്രട്ടറിയായ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ കൈകളിൽ’

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ എം എം മാണിയുടെ പരാമർശത്തിൽ നിയമസഭയിൽ എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം. സ്ത്രീത്വത്തെ അപമാനിച്ച എം എം മണി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം സഭയിൽ പ്രതിഷേധം ശക്തമാക്കി. കോളേജ് വിദ്യാർത്ഥി…

‘മുഖ്യമന്ത്രിയുടെ നിലപാട് ആശ്ചര്യകരം’: മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യയും ആർ.എം.പി നേതാവുമായ കെ.കെ രമയെ വിധവയാക്കിയത് അവരുടെ വിധിയാണെന്ന് നിയമസഭയിൽ അപമാനിച്ച മുൻ മന്ത്രി എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എം.എം. മണിയുടെ അപകീർത്തികരമായ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് സഭ…

കൊന്നിട്ടും തീരാത്ത പക; മണിക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലെന്ന് കെ കെ രമ

തിരുവനന്തപുരം: എം.എം മണി നിയമസഭയിൽ തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പ്രസംഗത്തിന് മറുപടിയുമായി കെ.കെ രമ എം.എൽ.എ. മണിക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ല. കൊന്നിട്ടും അടങ്ങാത്ത പകയാണ്. ഇത് ഖേദകരമാണ്. പരാമർശം തെറ്റാണെന്ന് സ്പീക്കറോ മുഖ്യമന്ത്രി പിണറായി വിജയനോ പറഞ്ഞിട്ടില്ലെന്നും രമ ആരോപിച്ചു. ആഭ്യന്തര…

അട്ടപ്പാടിയിലെ ശിശുമരണത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ തർക്കം

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ കൊമ്പുകോർത്തു. അട്ടപ്പാടിയിലെ ശിശുമരണ വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ മന്ത്രി വീണാ ജോർജ് പറഞ്ഞത് ‘ആരോപണങ്ങൾ ഉന്നയിച്ചാൽ പോരാ, എം.എൽ.എമാർ സ്ഥലം സന്ദർശിക്കണം’ എന്നായിരുന്നു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി, തുടർന്ന് നിയമസഭ നിർത്തിവയ്ക്കുകയും ചെയ്തു.…

വി ഡി സതീശനെ വിമർശിച്ച് മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഇന്നലെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസംഗത്തിനെതിരെ പ്രതികരണവുമായി മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ. കഴിഞ്ഞ ദിവസം നിയമസഭയിൽ വി ഡി സതീശൻ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. ആർ.എസ്.എസിന്‍റെ പിന്തുണയോടെ ഈ നിയമസഭയ്ക്കുള്ളിൽ ഏതെങ്കിലും യു.ഡി.എഫ്…

മെന്റര്‍ വിവാദം: അവകാശലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍

തിരുവനന്തപുരം: മെന്റര്‍ വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തേടി സ്പീക്കര്‍ എം.ബി രാജേഷ്. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണത്തിലാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ ചട്ടങ്ങള്‍…

1977ൽ പിണറായി ജയിച്ചത് ആർഎസ്എസ് പിന്തുണയോടെ; വി ഡി സതീശൻ

തിരുവനന്തപുരം: 1977ൽ ആർഎസ്എസിന്‍റെ പിന്തുണയോടെ ജയിച്ചാണ് പിണറായി വിജയൻ നിയമസഭയിലെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് ചെകുത്താനുമായും കൂട്ടുചേർന്ന് കോൺഗ്രസിനെ തോൽപ്പിക്കണമെന്ന് പറഞ്ഞ് ആർഎസ്എസ് നേതാക്കളുമായി കൂട്ടുചേർന്ന് എംഎൽഎ ആയ വ്യക്തിയാണ് പിണറായി. അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ സ്പീക്കർ അനുമതി…

സജി ചെറിയാന്റെ പരാമര്‍ശം; പ്രതിപക്ഷ ബഹളം,സഭപിരിഞ്ഞു

തിരുവനന്തപുരം: രാജ്യത്തിന്‍റെ ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്‍റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ ബഹളമുണ്ടാക്കി. സഭ സമ്മേളിച്ചയുടൻ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു. ബഹളം കാരണം ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി. ഫണ്ട് ആവശ്യങ്ങൾ അംഗീകരിച്ച്…