Tag: KARUVANNUR BANK SCAM

കരുവന്നൂർ ബാങ്ക് അഴിമതി; 5 പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് കോടതി

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ച് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. മാനേജർ ബിജു കരീം, അക്കൗണ്ടന്‍റ് ജിൽസ്, കമ്മിഷൻ ഏജന്‍റ് ബിജോയ്, സൂപ്പർമാർക്കറ്റ് കാഷ്യർ റെജി. കെ അനിൽ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് വിജിലൻസ്…

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്; 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സർക്കാർ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേരള ബാങ്കിൽ നിന്ന് വായ്പയെടുത്ത് പണം തിരികെ നൽകാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ…

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകും

കൊച്ചി: കരുവന്നൂർ ബാങ്കിൽ പണം നിഷേപിച്ചവർക്ക് ഒക്ടോബർ 15 മുതൽ സർക്കാർ പണം തിരികെ നൽകും. ഹൈക്കോടതിയിലാണ് സർക്കാർ തീരുമാനം അറിയിച്ചത്. സർക്കാർ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പണം തിരികെ നൽകുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേരള ബാങ്കിൽ നിന്നടക്കം വായ്പയെടുത്ത്…

കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിവാദം; ഫിലോമിനയുടെ വീട് സന്ദർശിച്ച് ആർ. ബിന്ദു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വിവാദത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച ഫിലോമിനയുടെ വീട് മന്ത്രി ആർ ബിന്ദു സന്ദർശിച്ചു. ഞായറാഴ്ച വൈകിട്ടോടെ എത്തിയ മന്ത്രി അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ചു. മരിച്ച ഫിലോമിനയുടെ ബന്ധുക്കളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. മരിച്ച ഫിലോമിനയുടെ…

കരുവന്നൂർ ബാങ്ക് ക്രമക്കേട് നടത്തിയത് സിപിഎം അറിവോടെയെന്ന് പതിമൂന്നാം പ്രതി

തൃശൂർ: കരുവന്നൂർ ബാങ്ക് ക്രമക്കേട് നടത്തിയത് സി.പി.എമ്മിന്‍റെ അറിവോടെയാണെന്ന് പതിമൂന്നാം പ്രതി ജോസ് ചക്രമ്പള്ളി. ഏരിയാ സെക്രട്ടറി പ്രേമരാജിന് എല്ലാം അറിയാമായിരുന്നു. 14 വർഷം മുമ്പാണ് തട്ടിപ്പ് ആരംഭിച്ചത്. 2019 ൽ അദ്ദേഹം നേതൃത്വത്തിന് പരാതി നൽകിയെങ്കിലും യോഗം വിളിക്കുകയല്ലാതെ മറ്റ്…

കരുവന്നൂർ തട്ടിപ്പില്‍ എ.സി.മൊയ്തീനും പങ്കുണ്ടെന്ന് വെളിപ്പെടുത്തൽ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ മന്ത്രി എ സി മൊയ്തീനും പങ്കുണ്ടെന്ന് മുൻ സിപിഎം നേതാവ് സുജേഷ് കണ്ണാട്ട്. എ സി മൊയ്തീൻ വായ്പ നൽകാൻ നിർബന്ധിക്കുകയും പണം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.…

കരുവന്നൂർ: സി.ബി.ഐ അന്വേഷണം അനിവാര്യം; സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിൽ ഉന്നതരാണെന്നും സംസ്ഥാന ഏജൻസികളുടെ അന്വേഷണത്തിൽ പുരോഗതിയില്ലെന്നും…

‘കരുവന്നൂര്‍ സഹകരണബാങ്ക് ക്രമക്കേട്; 38.75 കോടി തിരിച്ചുനല്‍കി’

കോട്ടയം: കരുവന്നൂർ സഹകരണ ബാങ്കിൽ 104 കോടിയുടെ ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ വ്യക്തമായതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് ഇതിനകം 38.75 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ…

മന്ത്രി ബിന്ദു ഫിലോമിനയുടെ കുടുംബത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കരുവനന്നൂര്‍ ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സക്ക് കിട്ടാതെ മരിച്ച മാപ്രാണം സ്വദേശി ഫിലോമിനയുടെ കുടുംബത്തിനെതിരായ പരാമർശത്തിൽ മന്ത്രി ആർ.ബിന്ദു മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബാങ്കിൽ സ്വന്തമായി പണമുണ്ടായിട്ടും മതിയായ ചികിത്സ നൽകാൻ കഴിയാത്തതിൽ ദുഃഖവും പ്രതിഷേധവും…