Tag: Karuvannur bank fraud

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പണം നല്‍കുന്നത് നിര്‍ത്തിവയ്ക്കാൻ നിർദേശം

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അടിയന്തിരമായി ആവശ്യമുള്ളവർക്ക് മാത്രമേ പണം തിരികെ നൽകാൻ കഴിയൂ. ഇക്കാര്യം കോടതിയെ അറിയിക്കണം. കാലാവധി കഴിഞ്ഞ 142 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ടെന്നും 284…

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബാങ്കിലെ മുൻ ജീവനക്കാരനായ എം.വി.സുരേഷ് നൽകിയ ഹർജിയാണ് ഒരു വർഷത്തിന് ശേഷം കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. സി.പി.എം നേതാക്കൾ ഇടപെട്ട് കേസ്…

കരുവന്നൂര്‍ തട്ടിപ്പ്; ഭരണസമിതിയാണ് ഉത്തരവാദിയെന്ന് മുന്‍ സെക്രട്ടേറിയറ്റ് അംഗം

കരുവന്നൂര്‍: കരുവന്നൂർ അഴിമതിയിൽ തനിക്ക് പങ്കില്ലെന്ന് മുൻ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രൻ. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഭരണസമിതിയാണ് എല്ലാത്തിനും ഉത്തരവാദി. ക്രമക്കേട് കാണിച്ചവർക്കെതിരെ നടപടിയെടുത്തു. ബാങ്കിന്‍റെ കാര്യങ്ങളിൽ ഞാൻ ഇടപെടാറില്ല. ബാങ്കിന്‍റെ കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം സെക്രട്ടറിക്കാണെന്നും…

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

ഇരിങ്ങാലക്കുട: കരുവന്നൂരിലെ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദു നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇരിങ്ങാലക്കുടയിൽ മന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്. ഫിലോമിനയുടെ കുടുംബത്തെ അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്നാണ് ആവശ്യം. മരിച്ച ഫിലോമിനയ്ക്ക് ആവശ്യമായ തുക നൽകിയെന്നാണ്…

‘കരുവന്നൂര്‍ സഹകരണബാങ്ക് ക്രമക്കേട്; 38.75 കോടി തിരിച്ചുനല്‍കി’

കോട്ടയം: കരുവന്നൂർ സഹകരണ ബാങ്കിൽ 104 കോടിയുടെ ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ വ്യക്തമായതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് ഇതിനകം 38.75 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ…

സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ആർ ബിന്ദു

സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ആവശ്യമുള്ള സമയത്ത് പണം ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഇന്നലെ മരിച്ച ഫിലോമിനയ്ക്കും ആവശ്യമായ തുക നൽകിയതായി അറിഞ്ഞതായി മന്ത്രി പറഞ്ഞു. അതേസമയം, നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് മികച്ച…