Tag: Karnataka

കർണാടകയിൽ ശക്തി പ്രകടിപ്പിച്ച് ഭാരത് ജോഡോ യാത്ര

കർണാടക : കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ‘ഭാരത് ജോഡോ യാത്ര’ ശക്തിപ്രകടനമാക്കി മാറ്റി കോൺഗ്രസ്. സോണിയാ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ പേരിൽ ഭിന്നിച്ച് നില്‍ക്കുന്ന നേതൃത്വം ജോഡോ യാത്രയോടെ ഒരുമിക്കുമെന്നാണ്…

കർണാടകയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ ‘പേ സിഎം’ ടീ ഷർട്ട് ധരിച്ചെത്തിയ പ്രവർത്തകന് മർദ്ദനം

ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ ‘പേ സിഎം’ ടീ ഷർട്ട് ധരിച്ച കോൺഗ്രസ് പ്രവർത്തകനെ പൊലീസ് മർദ്ദിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തതായി കോൺഗ്രസ് ആരോപിച്ചു. ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്ന സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്ന ആദ്യ സംസ്ഥാനമാണ്…

ഇന്ത്യയിൽ 3,947 ആക്ടീവ് കോവിഡ് കേസുകൾ; രോഗമുക്തി നിരക്കിൽ വർധന

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് -19 കേസുകളുടെ എണ്ണം ഒരു ദിവസം കൊണ്ട് 3,947 വർദ്ധിച്ച് 4,45,87,307 ആയി. സജീവ കേസുകൾ 39,583 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ ഒമ്പത് മരണങ്ങൾ ഉൾപ്പെടെ…

ഭാരത് ജോഡോ യാത്ര കർണാടക തിരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യുമെന്ന് ഡി കെ ശിവകുമാർ

ബെം​ഗളൂരു: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ വൻ വിജയമാണെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ. വരാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ പദയാത്ര വലിയ ഗുണം ചെയ്യുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ…

ഹിജാബ് കേസിൽ സുപ്രീം കോടതിയിൽ വാദം പൂര്‍ത്തിയായി

ന്യൂ ഡൽഹി: ഹിജാബ് കേസില്‍ വാദം പൂര്‍ത്തിയായതായി സുപ്രീം കോടതി. വിധി പിന്നീട് അറിയിക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചിരുന്നു. വിധിക്കെതിരെ സമർപ്പിച്ച ഹർജികളിലാണ് ഒമ്പത് ദിവസമായി കോടതി വാദം കേൾക്കുന്നത്. ജസ്റ്റിസ്…

ഹിജാബ് ഇല്ലെങ്കിൽ ഇസ്ലാമിക വിശ്വാസം മാറുമെന്ന് പറയാനാവില്ല: കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ശിരോവസ്ത്രം ധരിക്കുന്നത് മതപരമായ ആചാരമല്ലാത്തതിനാൽ ഹിജാബ് നിരോധിക്കുന്നത് ഇസ്ലാമിലോ വിശ്വാസത്തിലോ മാറ്റം വരുത്തുന്നതിന് തുല്യമല്ലെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. “ഹിജാബ് ധരിക്കാതിരിക്കുന്നത് മതത്തെ മാറ്റുന്നില്ല എന്നതാണ് വസ്തുത. ഹിജാബ് ഇല്ലെങ്കിൽ ഇസ്ലാമിക വിശ്വാസം മാറുമെന്ന് പറയാനാവില്ല. ഹിജാബ്…

വിഗ്രഹത്തിൽ തൊട്ടു; കർണാടകയിൽ ദലിത് കുടുംബത്തിന് 60,000 രൂപ പിഴ

കോലാർ: കർണാടകയിലെ കൊപ്പൽ ജില്ലയിൽ ക്ഷേത്രത്തിൽ കയറി വിഗ്രഹത്തിൽ തൊട്ടതിന് ദലിത് കുടുംബത്തിന് 60,000 രൂപ പിഴ. മാലൂർ താലൂക്കിലെ ഹുല്ലറഹള്ളി ഗ്രാമത്തിൽ ഘോഷയാത്രയ്ക്ക് കൊണ്ടുപോകാൻ തയ്യാറാക്കിയ വിഗ്രഹത്തിൽ ദലിത് ബാലൻ സ്പർശിച്ചതിനെ തുടർന്നാണ് പിഴ ചുമത്തിയത്. മൂന്ന് ദിവസം മുമ്പ്,…

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കർണാടകയിൽ

ബെംഗളൂരു: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകയിൽ. ചിക്കമംഗളൂരു ജില്ലയിലെ ബാഗേപള്ളിയിൽ നടക്കുന്ന പൊതുയോഗത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. പാർട്ടിയുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന ബാഗേപള്ളിയിൽ നടക്കുന്ന റാലി അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിന്‍റെ…

പിണറായി വിജയൻ നാളെ കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ചർച്ച നടത്തും. രാവിലെ 9.30നാണ് കൂടിക്കാഴ്ച. ഒരു പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ കർണാടകയിലെത്തുന്ന മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സിൽവർ ലൈൻ സെമി…

കർണാടക സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റങ്ങളുണ്ടായേക്കുമെന്ന അഭ്യൂഹം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കർണാടകയിൽ സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ സന്ദർശനം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മംഗലാപുരത്ത് ബിജെപി യുവനേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി…