Tag: International

ചൈനയിൽ വിമാന അപകടം; പൈലറ്റുമാർ ബോധപൂർവം തകർത്തതെന്ന് സൂചന

ചൈനയിൽ യാത്രാവിമാനം തകർന്ന് വീണ് 132 പേർ മരിച്ചു. വിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്നും അപകടം മനപ്പൂർവ്വം സംഭവിച്ചതാകാമെന്നുമാണ് റിപ്പോർട്ടുകൾ . വിമാനത്തിൻറെ ബ്ലാക്ക് ബോക്സ് ഡാറ്റ വിശകലനം ചെയ്ത യുഎസ് ഉദ്യോഗസ്ഥരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്…

150 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് നെറ്റ്ഫ്ലിക്സ്

ആഗോള ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് 150 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. വൻ സാമ്പത്തിക നഷ്ടം നേരിട്ടതിനെ തുടർന്ന് നെറ്റ്ഫ്ലിക്സ് ജീവനക്കാരെ പിരിച്ചുവിട്ടത്. സെബാസ്റ്റ്യൻ ഗിബ്സ്, നെഗിൻ സൽമാസി തുടങ്ങിയ മുൻനിര ക്രിയേറ്റീവ് പ്രൊഫഷണലുകളോട് കമ്പനി വിടാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.…

“യൂട്യൂബിനെ നിരോധിക്കാനും ഇന്റർനെറ്റ് അടച്ചുപൂട്ടാനും ഉദ്ദേശിക്കുന്നില്ല”

റഷ്യയിൽ യൂട്യൂബ് നിരോധിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യൻ ഡിജിറ്റൽ വികസന മന്ത്രി മഷ്കൂത്ത് ഷാദേവ് പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് ഇത്തരമൊരു നീക്കം ഒഴിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈനുമായുള്ള യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ വിവിധ വിദേശ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ റഷ്യ നിരോധിച്ചിരുന്നു. ഉള്ളടക്കം നീക്കം…

അഫ്ഗാന്‍ ‘അടച്ചുപൂട്ടി’ താലിബാന്‍; മനുഷ്യാവകാശ കമ്മീഷൻ പിരിച്ചുവിട്ടു

അഫ്ഗാനിസ്ഥാനിലെ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷനെ താലിബാൻ ഭരണകൂടം പിരിച്ചുവിട്ടു. ഇതിൻറെ ആവശ്യമില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. രാജ്യത്ത് മനുഷ്യാവകാശങ്ങളും നീതി നിർവഹണവും കൈകാര്യം ചെയ്യുന്ന മറ്റ് ചില ഏജൻസികൾ ഉള്ളതിനാൽ മനുഷ്യാവകാശ കമ്മീഷൻറെ ആവശ്യമില്ലെന്ന് സർക്കാർ വക്താവ് ഇനാമുള്ള സമംഗാനി പറഞ്ഞു.…

റഷ്യ – യുക്രൈൻ യുദ്ധം; തകർന്നടിഞ്ഞ് മരിയുപോൾ

യുക്രേനിയൻ യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച മരിയുപോളിന്റെ ‘ഇരുമ്പ് കോട്ട’ തകർന്നു. റഷ്യയ്ക്ക് കീഴടങ്ങാതെ തുറമുഖ നഗരത്തിലെ ചെറുത്തുനിൽപ്പിന്റെ ഉറവയായിരുന്ന അസോവ്സ്റ്റൽ സ്റ്റീൽ ഫാക്ടറിയും റഷ്യ പിടിച്ചെടുത്തു. പോരാട്ടം അവസാനിപ്പിക്കാൻ യുക്രേനിയൻ സർക്കാർ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് സൈന്യം പിൻവാങ്ങിയത്. 82…

ശ്രീലങ്കയിൽ പെട്രോൾ തീർന്നു; ഇനി ബുദ്ധിമുട്ടേണ്ടി വരുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി

രാജ്യത്തെ പെട്രോൾ സ്റ്റോക്ക് തീർന്നതായി ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വെളിപ്പെടുത്തി. അടുത്ത രണ്ട് മാസങ്ങൾ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള മാസമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് അടിയന്തരമായി 75 മില്യൺ ഡോളർ വിദേശനാണ്യം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ക്രെഡിറ്റ് ലൈൻ…

സൊമാലിയയിലെ ഭീകരർക്കെതിരെ പോരാടാൻ അമേരിക്ക

സൊമാലിയയിലെ അൽ-ഷബാബ് തീവ്രവാദികളെ നേരിടാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സൈന്യത്തെ അയയ്ക്കാൻ പദ്ധതിയിടുന്നു.സൊമാലിയൻ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും ചെറുത്തുനിൽപ്പിന് അമേരിക്കൻ സേനയുടെ പിന്തുണയുണ്ടാകും. ആദ്യഘട്ടത്തിൽ 500 അംഗ സംഘത്തെ സൊമാലിയയിലേക്ക് അയക്കും. അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ബൈഡൻ തന്റെ സൈനികരെ ആഫ്രിക്കൻ…

മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് ശമ്പളം ഇരട്ടിയാക്കും

ടെക് ഭീമനായ മൈക്രോസോഫ്റ്റിൽ ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല തങ്ങളുടെ ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കാൻ തീരുമാനിച്ചതായി അറിയിച്ചു. ഇ-മെയിലിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. ജീവനക്കാർ വലിയ തോതിൽ കമ്പനി വിടുന്നത് തടയുക…

ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ സ്വകാര്യവത്കരിക്കും

രാജ്യത്തിൻറെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദേശീയ വിമാനക്കമ്പനി സ്വകാര്യവത്കരിക്കാനൊരുങ്ങി ശ്രീലങ്ക. പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവത്കരിക്കുമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി കറൻസി അച്ചടിക്കാനും ശ്രീലങ്ക പദ്ധതിയിടുന്നുണ്ട്. ശമ്പളം നൽകാൻ നോട്ടുകൾ…

ജമ്മു കാശ്മീറിനെക്കുറിച്ചുള്ള ഒഐസിയുടെ അഭിപ്രായത്തിൽ പ്രതികരിച്ച് ഇന്ത്യ

ദില്ലി; ൻയൂഡൽഹി: ജമ്മു കശ്മീരിലെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒ.ഐ.സി) നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഒഐസി സെക്രട്ടേറിയറ്റ് അനാവശ്യ പരാമർശങ്ങൾ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.…