Tag: International

സ്ഥലം റഷ്യയ്ക്ക് വിട്ടുകൊടുത്തുള്ള സമാധാന കരാർ അംഗീകരിക്കാൻ യുക്രൈൻ തയ്യാറല്ല

പ്രദേശം വിട്ടുകൊടുക്കുന്ന സമാധാന ഉടമ്പടി അംഗീകരിക്കാനാവില്ലെന്ന് യുക്രൈൻ. നയതന്ത്രത്തിലൂടെ മാത്രമേ യുദ്ധം പരിഹരിക്കാനാകൂ എന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് യുക്രൈന്റെ പുതിയ നിലപാട്. ഇളവുകൾ കൂടുതൽ വലുതും രക്തരൂക്ഷിതവുമായ റഷ്യൻ ആക്രമണത്തിലേക്ക് നയിക്കുമെന്ന് പ്രസിഡന്റ് ഉപദേഷ്ടാവ് പറഞ്ഞു.…

ചൈന തായ്‌വാനിൽ അധിനിവേശം നടത്തിയാൽ യുഎസ് പ്രതിരോധിക്കുമെന്നു ബൈഡൻ

ചൈന തായ്‌വാനെ ആക്രമിച്ചാൽ യുഎസ് സൈന്യം സ്വയം പ്രതിരോധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അപകടകരമായ നീക്കമാണ് ചൈന നടത്തുന്നതെന്നു ബൈഡൻ ആരോപിച്ചു. ജപ്പാനിലെ ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ബൈഡന്റെ പരാമർശം. യുക്രൈനിലെ റഷ്യയുടെ…

കോവിഡിന് ശേഷം ഓരോ 30 മണിക്കൂറിലും ഒരു പുതിയ ശതകോടീശ്വരന്റെ ഉദയം

കൊവിഡ് കഴിഞ്ഞ് ഓരോ 30 മണിക്കൂറിലും ഒരു പുതിയ ശതകോടീശ്വരൻ ജനിക്കുന്നുണ്ടെന്നു റിപ്പോർട്ട്. വേൾഡ് ഇക്കണോമിക് ഫോറം 2022ന്റെ വാർഷിക സമ്മേളനത്തിൽ ഓക്സ്ഫാം ഇന്റർനാഷണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കൂടാതെ ഈ വർഷം ഓരോ 33 മണിക്കൂറിലും ദശലക്ഷക്കണക്കിനു ആളുകൾ കടുത്ത ദാരിദ്ര്യത്തിലേക്ക്…

കുരങ്ങുപനി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്കെതിരെ യു.എന്‍

യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി പടരുന്ന സാഹചര്യത്തിൽ, രോഗത്തെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വംശീയവും ഹോമോഫോബിക്കുമായ പരാമർശങ്ങൾ നടത്തുന്നതിനെതിരെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ചില മാധ്യമങ്ങൾ കുരങ്ങുപനി റിപ്പോർട്ട് ചെയ്യുന്ന രീതിയെ യുഎൻ ഏജൻസി രൂക്ഷമായി വിമർശിച്ചു. എൽജിബിടിക്യു വിഭാഗത്തിൽപെട്ട ആളുകൾക്കെതിരെ ചില…

ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി ആന്റണി അൽബനീസ് ഇന്ന് അധികാരമേൽക്കും

ഓസ്ട്രേലിയയുടെ 31-ാമത് പ്രധാനമന്ത്രിയായി ആന്റണി അൽബനീസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ അൽബനീസ് പങ്കെടുക്കും. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അൽബനീ​സി​ന്റെ ലേബർ പാർട്ടി 71 സീറ്റുകൾ നേടിയപ്പോൾ സ്കോട്ട് മോറിസണിന്റെ ലിബറൽ സഖ്യം 52…

ആഫ്രിക്കയിലെ കൊവിഡ് കേസുകളുടെ എണ്ണം 11.59 ദശലക്ഷം കടന്നു

ആഫ്രിക്കയിൽ സ്ഥിരീകരിച്ച കോവിഡ് -19 കേസുകളുടെ ആകെ എണ്ണം ഒരു കോടി 11 ലക്ഷം കടന്നു. ഞായറാഴ്ച വൈകുന്നേരം വരെ 11,596,707 കേസുകൾ റിപ്പോർട്ട് ചെയ്തതായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി) അറിയിച്ചു. ദക്ഷിണാഫ്രിക്ക, മൊറോക്കോ,…

യു.കെയില്‍ മേയറായി ഇന്ത്യന്‍ വംശജന്‍

യു.കെയില്‍ രണ്ടാം തവണയും മേയറായി ഇന്ത്യന്‍ വംശജനെ തിരഞ്ഞെടുത്തു. വ്യവസായിയും ഡൽഹി സ്വദേശിയുമായ സുനില്‍ ചോപ്രയാണ് ലണ്ടന്‍ ബറോ ഓഫ് സൗത്ത് വാര്‍ക്കിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. 2014 മുതൽ 2015 വരെ ലണ്ടൻ ബറോ ഓഫ് സൗത്ത്വാർക്കിൻറെ മേയറായും 2013 മുതൽ…

വെടിനിർത്തൽ ഉണ്ടാകില്ലെന്ന നിലപാടിൽ ഉക്രൈൻ

കിഴക്കൻ ഡോൺബാസ് പ്രദേശം പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കുന്ന സാഹചര്യത്തിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ഉക്രൈൻ. തങ്ങളുടെ പ്രദേശം വിട്ടുകൊടുക്കാൻ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് ഉക്രൈൻ നിലപാട്. മരിയുപോളിനെ പിടികൂടിയത് പോലെ എല്ലാ വശങ്ങളിലും വളഞ്ഞ് ഉക്രേനിയൻ സൈനികരെ ബന്ദികളാക്കാനും റഷ്യ പദ്ധതിയിടുന്നുണ്ടോ എന്ന സംശയവും…

ഹെറോയിൻ കടത്തിന് പാക്ക് ബന്ധം; സംഘത്തിൽ മലയാളികളും

ലക്ഷദ്വീപിൽ 1,526 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ പാകിസ്ഥാൻ പങ്കു സ്ഥിരീകരിച്ച് ഡയറക്ടറേറ്റ് ഓഫ് റവൻയൂ ഇൻറലിജൻസ്. മയക്കുമരുന്ന് കടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തതായി ഡിആർഐ അറിയിച്ചു. പാകിസ്ഥാനിലെ ഒരു പഞ്ചസാര മില്ലിന്റെ വിലാസത്തിലാണ് ഹെറോയിൻ എത്തിച്ചത്. തിരുവനന്തപുരത്ത് നിന്നുള്ള…

ഓസ്ട്രേലിയയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്

ഓസ്ട്രേലിയയിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്. പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ നേതൃത്വത്തിലുള്ള ലിബറൽ-നാഷണൽ സഖ്യത്തിനു ശനിയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടു. 10 വർഷത്തിൻ ശേഷമാണ് അവർക്ക് അധികാരം നഷ്ടമാകുന്നത്. 66.3 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ആന്റണി അൽബനീസിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിക്ക്…