Tag: Indian National Congress INC

അധ്യക്ഷ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനിറങ്ങി ശശി തരൂരും മല്ലികാർജ്ജുൻ ഖാർഗെയും

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എംപി എന്നിവരുടെ നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിച്ചു. ജാർഖണ്ഡ് മുൻ മന്ത്രി കെ എൻ ത്രിപാഠിയുടെ നാമനിർദ്ദേശ പത്രിക തള്ളി. ഒപ്പിലെ വ്യത്യാസം കാരണമാണ് ത്രിപാഠിയുടെ പത്രിക…

ജി 23 നേതാക്കളെ കണ്ടല്ല പാർട്ടി നവീകരണത്തിന് ഇറങ്ങിയത്: ശശി തരൂർ

തിരുവനന്തപുരം: ജി 23 നേതാക്കളെ കണ്ടല്ല താൻ പാർട്ടി നവീകരണത്തിന് ഇറങ്ങിയതെന്ന് ശശി തരൂർ എംപി. പാർട്ടി നവീകരണമാണ് തന്റെ എക്കാലത്തെയും നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വത്തിന്‍റെ പ്രവർത്തനത്തെ ചോദ്യം ചെയ്ത് സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് രംഗത്തിറങ്ങിയ…

പ്രകടന പത്രികയിൽ ഇന്ത്യയുടെ അപൂർണ ഭൂപടം; വിവാദമായപ്പോൾ തിരുത്തി ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയുടെ അപൂർണ ഭൂപടം തിരുത്തി ശശി തരൂർ. പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ഭൂപടത്തിൽ കശ്മീരിന്റെ എല്ലാ ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആരോപണമുയർന്നിരുന്നു. പാക്ക് അധിനിവേശ കശ്മീർ, ചൈന പിടിച്ചെടുത്ത അക്സായ് ചിൻ എന്നിവ ഭൂപടത്തിൽ…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുതിർന്ന നേതാവ് മുകുൾ വാസ്നിക്കും?

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്കും മത്സരിക്കാൻ സാധ്യത. എഐസിസി പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണിയുമായി വാസ്നിക് കൂടിക്കാഴ്ച നടത്തിയിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി വാസ്നിക് കൂടിക്കാഴ്ച നടത്തിയേക്കും. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്…

ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂർത്തിയായി

മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരള പര്യടനം പൂർത്തിയാക്കി തമിഴ്നാട്ടിലെ നാടുകാണിയിലെത്തി. കേരള അതിർത്തിയായ വഴിക്കടവിനടുത്തുള്ള മണിമുളിയിലാണ് സമാപന ചടങ്ങ് നടന്നത്. രാവിലെ ചുങ്കത്തറയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. അതിരാവിലെ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടി. ജാഥ കേരളത്തിലൂടെ 425…

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂർ

പട്ടാമ്പി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും പിന്തുണയുണ്ടെന്നും ശശി തരൂർ എംപി. വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് തരൂർ പറഞ്ഞു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കോണ്‍ഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്. “രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽനിന്നും പിന്തുണയുണ്ട്. കേരളത്തിൽനിന്നും പിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷ”…

ആര്യാടൻ മുഹമ്മദിന് വിട നൽകി രാഷ്ട്രീയ കേരളം; സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ

നിലമ്പൂർ: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന് വിട ചൊല്ലി രാഷ്ട്രീയ കേരളം.  മൂന്ന് തവണ മന്ത്രിയായ ആര്യാടൻ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മലപ്പുറം നിലമ്പൂർ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ രാവിലെ…

നവതിയുടെ നിറവിൽ ഡോ. മന്‍മോഹന്‍ സിങ്

ന്യൂഡൽഹി: ഇന്ത്യയുടെ 24-ാമത് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് നവതിയുടെ നിറവില്‍. സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളിലൂടെ ഇന്ത്യയെ ഒരു പുതിയ യുഗത്തിലേക്ക് നയിച്ച ഭരണാധികാരി ഇപ്പോൾ അനാരോഗ്യം മൂലം ഡൽഹിയിൽ വിശ്രമത്തിലാണ്. നോട്ട് നിരോധനവും പകർച്ചവ്യാധിയും വിലക്കയറ്റവും പിടിപ്പെട്ട രാജ്യം, പ്രധാനമന്ത്രി…

ആര്യാടൻ മുഹമ്മദിന്റെ വിയോഗം തനിക്കും പാർട്ടിക്കും തീരാനഷ്ടമെന്ന് രാഹുൽ ഗാന്ധി

മലപ്പുറം: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണം തനിക്കും പാർട്ടിക്കും തീരാ നഷ്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാംഗമായിരുന്നു അദ്ദേഹമെന്നും രാഹുൽ പറഞ്ഞു. ആര്യാടന് ആദരാഞ്ജലികൾ അർപ്പിക്കാൻ രാഹുൽ നിലമ്പൂരിലെത്തും. രാഹുൽ ഗാന്ധി നയിക്കുന്ന…

കോൺഗ്രസ് അധ്യക്ഷപദം ചരിത്രപരമായ സ്ഥാനമെന്ന് രാഹുൽ ഗാന്ധി

കൊച്ചി: കോൺഗ്രസ് അധ്യക്ഷപദം ചരിത്രപരമായ സ്ഥാനമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ പദവി ഇന്ത്യയുടെ ആദർശത്തിന്‍റെ പ്രതിരൂപമാണ്. പ്രസിഡന്‍റ് ആരായിരുന്നാലും, അദ്ദേഹം അതിനൊപ്പം പ്രവർത്തിക്കണം. തന്റെ നിലപാട് കോൺഗ്രസ് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ…