Tag: India

ട്വിറ്ററിലെ മുസ്‌ലിം വിദ്വേഷ പ്രചരണത്തിൽ പകുതിയിലധികവും ഇന്ത്യയില്‍ നിന്ന്

ലോകമെമ്പാടും മുസ്ലീങ്ങൾക്കെതിരെ ട്വിറ്ററിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ പകുതിയിലേറെയും ഇന്ത്യയിൽ നിന്നാണെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ വിക്ടോറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് കൗൺസിൽ ഓഫ് വിക്ടോറിയയാണ് പഠനം നടത്തിയത്. മുസ്ലിം വിരുദ്ധ വിദ്വേഷ ഉള്ളടക്കമുള്ള ട്വീറ്റുകളിൽ 86 ശതമാനവും ഇന്ത്യ, അമേരിക്ക, യു.കെ…

രാജസ്ഥാനിൽ 24കാരിക്ക് കന്യകാത്വ പരിശോധന നടത്തി 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭർത്താവ്

രാജസ്ഥാൻ: കാലം ഒരുപാട് പുരോഗമിച്ചുവെന്ന് നാം പറയുന്നു. എന്നിരുന്നാലും, സ്ത്രീകൾക്കെതിരായ അക്രമവും വിവേചനവും മാറിയിട്ടില്ലെന്നതാണ് വാസ്തവം. അത്തരമൊരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്ന് വന്നത്. പുതുതായി വിവാഹം കഴിഞ്ഞ യുവതിയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുകയും, നഷ്ടപരിഹാരമായി 10 ലക്ഷം…

ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച് മുകേഷ് അംബാനി

ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഇളയ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്‍റും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അദ്ദേഹവും കുടുംബവും ക്ഷേത്രത്തിലെ സോപാനത്തിൽ (ശ്രീകോവിലിൽ) പ്രാർത്ഥിച്ചു. ക്ഷേത്ര ആനകളായ ചെന്താമരാക്ഷൻ, ബലരാമൻ…

സ്വാതന്ത്ര്യ ദിനാഘോഷം; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും

തിരുവനന്തപുരം: സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി പോലീസ്, അർദ്ധസൈനിക സേന, സൈനിക സ്കൂൾ, കുതിര പോലീസ്, എൻസിസി, സ്‌കൗട്ട് എന്നിവരുടെ…

കേരളത്തിലെ ആദ്യ രണ്ട് മങ്കിപോക്‌സ് കേസുകള്‍ക്ക് യൂറോപ്പുമായി ബന്ധമില്ല

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഒരു മരണം ഉൾപ്പെടെ ഇന്ത്യയിൽ സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകളുടെ എണ്ണം എട്ടായി ഉയർന്നതോടെ, രോഗവ്യാപനത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശാസ്ത്രജ്ഞരും ഗവേഷകരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള ആദ്യത്തെ രണ്ട് കേസുകളുടെ ജീനോം സീക്വൻസിംഗ് സൂചിപ്പിക്കുന്നത് യൂറോപ്പിലെ മങ്കിപോക്സ് അണുബാധയുമായി…

കഴിഞ്ഞ 5 വർഷത്തിനിടെ 1.29 കോടി വോട്ടർമാർ ‘നോട്ട’ ഉപയോഗിച്ചു: എഡിആർ

ന്യൂഡൽഹി: 1.29 കോടി വോട്ടർമാരാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ‘നോട്ട’ ഉപയോഗിച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും നാഷണൽ ഇലക്ഷൻ വാച്ചും (ന്യൂ) ആണ് ഇക്കാര്യം അറിയിച്ചത്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ലഭിച്ച നോട്ട…

രാജ്യത്ത് 75,000 എണ്ണം കടന്ന് അംഗീകൃത സ്റ്റാർട്ടപ്പുകൾ

ഇതുവരെ, 75,000-ലധികം സ്റ്റാർട്ടപ്പുകൾക്ക് വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) അംഗീകാരം നൽകിയിട്ടുണ്ട് – സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ അടയാളപ്പെടുത്തിയ ഒരു പ്രധാന നാഴികക്കല്ലാണിത്. 2016 ജനുവരി 16ന്, രാജ്യത്ത് നൂതനാശയങ്ങളെയും സ്റ്റാർട്ടപ്പുകളെയും പരിപോഷിപ്പിക്കുന്നതിന് ശക്തമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു കർമ്മ…

രാജ്യത്ത് 19,893 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് 19893 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം 44087037 ആയി. 53 മരണങ്ങൾ കൂടി പുതുതായി രേഖപ്പെടുത്തിയതോടെ മരണസംഖ്യ 526530 ആയി.

ബാറ്റിങ്ങ് റാങ്കിങ്ങിൽ കുതിച്ചുകയറി സൂര്യകുമാർ യാദവ്

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിലെ മികച്ച പ്രകടനത്തോടെ ബാറ്റിംഗ് റാങ്കിങ്ങിൽ സൂര്യകുമാർ യാദവ് മുന്നിലെത്തി. നിലവിൽ ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ഇദ്ദേഹം. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്.നേരത്തെ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തായിരുന്നു സൂര്യകുമാർ. വെസ്റ്റ് ഇൻഡീസിനെതിരായ…

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 17,135 പേർക്ക് കോവിഡ്

ന്യൂ ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 17,135 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച 13,734 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കേന്ദ്ര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഇന്ത്യയിലെ സജീവ…