Tag: Gulf

മാലിന്യത്തില്‍ നിന്ന് 298,937 കിലോവാട്ട് ഊര്‍ജം ഉല്‍പ്പാദിപ്പിച്ച് ഖത്തര്‍

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഖരമാലിന്യ പുനരുപയോഗ പദ്ധതി ലോകകപ്പിന്‍റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 298,937 കിലോവാട്ട് ഊർജ്ജം ഉത്പാദിപ്പിച്ചു. സുസ്ഥിര വികസനം കൈവരിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഖരമാലിന്യ പുനരുപയോഗ പദ്ധതിയെന്ന് മാലിന്യ സംസ്കരണ വകുപ്പ് ഡയറക്ടർ ഹമദ്…

ഇന്ത്യയുടെ പിന്മാറ്റത്തോടെ 2027 ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി

റിയാദ്: 2027ലെ ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. തിരഞ്ഞെടുപ്പ് ലേല പ്രക്രിയയിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെയാണ് ടൂർണമെന്‍റ് സൗദി അറേബ്യയിൽ നടക്കുമെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യയും സൗദി അറേബ്യയുമായിരുന്നു ടൂർണമെന്‍റിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഈ ആവശ്യത്തിൽ നിന്നുള്ള ഇന്ത്യൻ…

അബുദാബിയില്‍ 18 കഴിഞ്ഞവർക്ക് ഫ്ലൂ വാക്സിൻ; ഫാർമസികൾക്ക് നൽകാം

അബുദാബി: അബുദാബി ആരോഗ്യ വകുപ്പ് ഫാർമസികൾക്ക് ഫ്ലൂ വാക്സിനുകൾ നൽകാൻ അനുമതി നൽകി. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും രോഗങ്ങൾ പിടിപെടുന്നത് തടയുന്നതിനുമായി കൂടുതൽ ആളുകൾക്ക് വാക്സിനുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. പനി തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായി എല്ലാവരും…

ഖത്തറിൽ ഡിസംബർ 7 മുതൽ 10 വരെ മഴയ്ക്ക് സാധ്യത

ഡിസംബർ ഏഴ് ബുധനാഴ്ച മുതൽ ഡിസംബർ 10 ശനിയാഴ്ച വരെ ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇടവിട്ട സമയങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്. അതേസമയം, ഇത് ചില സമയങ്ങളിൽ ഇടിമിന്നലായി മാറാം.…

യുഎഇ ‘മാര്‍ച്ച് ഓഫ് ദി യൂണിയനി’ൽ ജനങ്ങൾക്കൊപ്പം പങ്കെടുത്ത് ഷെയ്ഖ് മുഹമ്മദും

അബുദാബി: യു.എ.ഇയുടെ 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘മാർച്ച് ഓഫ് ദി യൂണിയൻ’ പരിപാടിയിൽ പതിനായിരങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്ന് യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അൽ വത്ബയിൽ പ്രസിഡൻഷ്യൽ കോർട്ട് സംഘടിപ്പിച്ച യൂണിയൻ മാർച്ചിൽ വൻ ജനപങ്കാളിത്തമാണ്…

ഖത്തർ ലോകകപ്പിലെ മദ്യനിരോധനം സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിച്ചുവെന്ന് റിപ്പോർട്ട്

ദോ​ഹ: ഖത്തർ ലോകകപ്പിനിടെ സ്റ്റേഡിയങ്ങളിലും പരിസരങ്ങളിലും മദ്യനിരോധനം ഏർപ്പെടുത്തിയത് വനിതാ കാണികൾക്ക് ശാന്തമായി കളി ആസ്വദിക്കാൻ വഴിയൊരുക്കിയെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വനിതാ കാണികളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ദി ടൈംസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലോകകപ്പിനായി ഖത്തറിലേക്ക് പോകുന്നതിനെക്കുറിച്ച് ആദ്യം…

ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ എത്തിയത് 7000 വിമാനങ്ങൾ

ദോഹ: ഫിഫ ലോകകപ്പിന്‍റെ ആദ്യ ആഴ്ചയിൽ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 7,000 ലധികം വിമാനങ്ങളാണ് സന്ദർശകരുമായി എത്തിയത്. ആഗോള വിമാനക്കമ്പനികൾക്ക് പുറമേ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള വിമാനക്കമ്പനികളുടെ ഷട്ടിൽ സേവനവും ഇതിൽ ഉൾപ്പെടുന്നുവെന്ന് ജനറൽ അതോറിറ്റി…

പുതിയ ലക്ഷ്യവുമായി സൗദി; പുതിയ സ്വദേശിവത്കരണ പദ്ധതി ‘തൗതീൻ 2’ പ്രഖ്യാപിച്ചു

റിയാദ്: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമാക്കി കുറയ്ക്കാനായി ലക്ഷ്യമിട്ട് സൗദിയിൽ പുതിയ സ്വദേശിവത്കരണ പദ്ധതി പ്രഖ്യാപിച്ചു. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ഒരു ലക്ഷത്തി എഴുപതിനായിരം തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ പദ്ധതി. ‘തൗതീൻ 2’ എന്ന പദ്ധതിയാണ് മാനവശേഷി, സാമൂഹിക വികസന…

യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടം നേടി ഒമാനി ഖഞ്ചർ

മ​സ്ക​ത്ത് ​: യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഒമാനി ഖഞ്ചറിനെ ഉൾപ്പെടുത്തി. മൊറോക്കോയിലെ അ​ദൃ​ശ്യ സാം​സ്കാ​രി​ക പൈ​തൃ​ക സംരക്ഷണത്തിനായുള്ള ഇ​ന്റ​ർ ഗ​വ​ൺ​മെ​ന്റ​ൽ കമ്മിറ്റിയുടെ 17-ാമത് സെഷനിൽ ആണ് ഒമാനി ഖഞ്ചറിനെ അ​ദൃ​ശ്യ സാം​സ്കാ​രി​ക പൈ​തൃ​ക​പ​ട്ടി​ക​യി​ൽ ഉൾപ്പെടുത്തിയത്. ദേശീയവും മതപരവുമായ ചടങ്ങുകളിലും…

കുവൈറ്റിൽ അടുത്ത ചൊവ്വാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

കുവൈത്ത് സിറ്റി: അടുത്ത ചൊവ്വാഴ്ച മുതൽ കുവൈറ്റിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ആരംഭിക്കുന്ന മഴ ബുധൻ, വ്യാഴം ദിവസങ്ങളിലും തുടരും. കാലാവസ്ഥാ നിരീക്ഷകനായ ഇസ അൽ റമദാനാണ് ഇക്കാര്യം അറിയിച്ചത്. ഈ ദിവസങ്ങളിൽ…