Tag: Gulf

കൊവിഡ് മുന്‍നിര പോരാളികൾക്ക് ആദരം: സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍

ദോഹ: കോവിഡ് മുന്നണിപ്പോരാളികളുടെ ബഹുമാനാർത്ഥം ഖത്തർ പോസ്റ്റൽ സർവീസ് പ്രത്യേക കോവിഡ്-19 തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി. മെഡിക്കൽ, ആരോഗ്യ പ്രവർത്തകർ, പോലീസ്, സൈനിക ഉദ്യോഗസ്ഥർ, തപാൽ ജീവനക്കാർ, പകർച്ചവ്യാധി സമയത്ത് സമൂഹത്തിന് അവശ്യ സേവനങ്ങൾ നൽകിയവർ എന്നിവരെ ഉൾപ്പെടുത്തിയാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.…

ദുബായിൽ ഇനി ഒറ്റ ക്ലിക്കിൽ ആർടിഎ സേവനം

ദുബായ്: ഡിജിറ്റൈസേഷനിൽ മുന്നേറുന്ന ദുബായിൽ, ആർടിഎയുടെ പ്രധാന സേവനങ്ങൾ ഇപ്പോൾ അതിവേഗത്തിലാണ്. ‘ക്ലിക്ക് ആൻഡ് ഡ്രൈവ്’ സ്മാർട്ട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇടപാടുകൾ നടത്താൻ കഴിയും. ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, നേത്ര പരിശോധന എന്നിവയ്ക്കായി ഓഫീസുകളിൽ കയറിയിറങ്ങേണ്ട. പുതിയ സംവിധാനത്തിൽ…

ചെറുകിട സംരംഭങ്ങളിൽ ദുബായ്ക്ക് മുന്നേറ്റം

ദുബായ്: കഴിഞ്ഞ 20 വർഷത്തിനിടെ, ചെറുകിട ഇടത്തരം സംരംഭങ്ങൾ (എസ്എംഇകൾ, ദ് മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്മെന്റ് ഫോർ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ്) വഴി വിവിധ മേഖലകളിലായി 11000ത്തിലധികം സ്റ്റാർട്ടപ്പുകൾ ദുബായിൽ ആരംഭിച്ചതായി റിപ്പോർട്ട്. ദുബായിയെ ലോകത്തര വ്യാവസായിക കേന്ദ്രമായി…

അല്‍ഖ്വയ്ദ തലവനെ കൊലപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

ജിദ്ദ: അൽഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയെന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയം. അമേരിക്കയിലും സൗദി അറേബ്യയിലും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും നേതൃത്വം നൽകിയ ഭീകര നേതാക്കളിൽ ഒരാളായാണ്…

2026 വനിതാ ഏഷ്യൻ കപ്പ്; ആതിഥേയത്വത്തിനായി സൗദി അറേബ്യ

സൗദി അറേബ്യ : 2026ലെ വനിതാ ഫുട്ബോൾ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ. സൗദി അറേബ്യയ്ക്കൊപ്പം ഓസ്ട്രേലിയ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് സൗദി അറേബ്യയുടെ വനിതാ…

രൂപ ശക്തിപ്രാപിക്കുന്നു; റി​യാ​ലി​ന്‍റെ വി​നി​മ​യ​നി​ര​ക്ക് വീ​ണ്ടും താ​ഴേ​ക്ക്

മ​സ്ക​ത്ത്: റിയാലിന്‍റെ വിനിമയനിരക്ക് വീണ്ടും കുറയാൻ തുടങ്ങി. ചൊവ്വാഴ്ച ഒമാനിലെ എക്സ്ചേഞ്ചുകളിൽ റിയാലിന് 204 രൂപയാണ് നിരക്ക്. ജൂലൈ 20 ന് വിനിമയ നിരക്ക് 207.30 രൂപയായിരുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേ ദിവസം തന്നെ വിനിമയ നിരക്കിന്‍റെ അന്താരാഷ്ട്ര…

ഖത്തറില്‍ ഈ മാസം ചൂട് കനക്കും

ദോഹ: ഈ മാസം ചൂട് വീണ്ടും കനക്കാൻ സാധ്യത. അന്തരീക്ഷ ഈർപ്പവും ഉയരും. വേനൽക്കാലം ഏറ്റവും തീവ്രമാകുന്ന മാസമാണിത്. പകൽ സമയത്ത്, അന്തരീക്ഷത്തിലെ താപനിലയും ഈർപ്പവും കൂടുതൽ വർദ്ധിക്കും. മഴ പെയ്യാനുള്ള സാധ്യത വളരെ കുറവാണ്. ശരാശരി പ്രതിദിന താപനില ഏകദേശം…

കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം

കുവൈത്ത്‌: കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഫിലിപ്പീൻസിലേക്കുള്ള കുവൈറ്റ് എയർവേയ്സ് വിമാനത്തിലാണ് സംഭവം. ക്യാബിൻ ക്രൂ അംഗങ്ങളുടെ പൂർണ്ണ പരിചരണത്തിലാണ് പ്രസവം നടന്നത്. ഫ്ലൈറ്റ് ക്രൂ ശരിയായ സമയത്ത് പ്രദർശിപ്പിച്ച…

കുവൈറ്റിൽ മയക്കുമരുന്ന് കടത്തിയ പ്രവാസികൾക്ക് വധശിക്ഷ

കുവൈറ്റ് സിറ്റി: 169 കിലോഗ്രാം സൈക്കോട്രോപിക് ലഹരിമരുന്ന്, 10 കിലോഗ്രാം ഹാഷിഷ്, ഹെറോയിൻ എന്നിവ കടൽമാർഗം കുവൈറ്റിലേക്ക് കൊണ്ടുവന്ന മൂന്ന് ഇറാനികളെയാണ് ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് കൊണ്ടുവന്നതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിരുന്നു.

ലുലു ജിസിസിയിലെ ഏറ്റവും മികച്ച ഷോപ്പിങ് സ്ഥാപനമെന്ന് സൗദി

റിയാദ്: ലുലുവിന്‍റെ ഹൈപ്പർമാർക്കറ്റുകൾ ജിസിസിയിലെ ഏറ്റവും മികച്ച ഷോപ്പിംഗ് സ്ഥാപനമാണെന്ന് സൗദി മന്ത്രി. സൗദി വ്യവസായ, ധാതുവിഭവ വകുപ്പ് മന്ത്രി എൻ.ജി ബന്ദർ ബിൻ ഇബ്രാഹിം അൽ ഖോറൈഫ ലുലുവിനെ പ്രശംസിച്ചു. ലുലുവിൽ സൗദി ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച മന്ത്രി…