Tag: Gulf

92–ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ സൗദി അറേബ്യ

ജിദ്ദ: സൗദി അറേബ്യ 92-ാമത് ദേശീയ ദിനം ആഘോഷിക്കുന്നു. തലസ്ഥാന നഗരിയായ റിയാദിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും റോഡുകളും പൊതുസ്ഥലങ്ങളും സൽമാൻ രാജാവിന്‍റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെയും ചിത്രങ്ങളാൽ അലങ്കരിച്ചു. രാജ്യത്തുടനീളമുള്ള ചെറുതും വലുതുമായ നഗരങ്ങളിലും ഗവർണറേറ്റുകളിലും സൗദി…

യുഎഇയിൽ ഈ വർഷം ഇനിയുള്ളത് 3 ഔദ്യോഗിക അവധിദിനങ്ങൾ

യുഎഇ: ഈ വർഷം 2022ൽ യുഎഇയിൽ അവശേഷിക്കുന്ന മൂന്ന് ഔദ്യോഗിക അവധി ദിവസങ്ങളിൽ ആദ്യത്തേത് ഒക്ടോബറിൽ. മുഹമ്മദ് നബി(സ)യുടെ ജന്മദിനമായ ഒക്ടോബർ 8 ശനിയാഴ്ചയാണ് ഇത്. ശനി-ഞായർ അവധി ലഭിക്കുന്നവർക്ക് ഇത് നീണ്ട വാരാന്ത്യങ്ങളിൽ ബാധകമല്ലെങ്കിലും, ശനിയാഴ്ചകളിൽ ജോലി ചെയ്യുന്നവർക്ക് ഇത്…

വാണിജ്യ ആവശ്യങ്ങൾക്ക് ദേശീയ ചിഹ്‌നം ഉപയോഗിക്കുന്നത് ഖത്തർ നിരോധിച്ചു

ദോഹ: വാണിജ്യ ആവശ്യങ്ങൾക്കായി രാജ്യത്തിന്‍റെ ദേശീയ ചിഹ്നം ഉപയോഗിക്കുന്നത് ഖത്തർ നിരോധിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റേതാണ് നടപടി. ദേശീയ ചിഹ്നത്തിന്‍റെ ഉപയോഗം, വിൽപ്പന, പ്രചാരണം എന്നിവ വാണിജ്യ സ്ഥാപനങ്ങളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും അനുവദിക്കില്ല. വാണിജ്യ മേഖലയിലെ വ്യാപാരികളും സ്റ്റോർ മാനേജർമാരും…

ബഹിരാകാശത്തേക്ക് ആദ്യമായി വനിതയെ അയക്കാൻ ഒരുങ്ങി സൗദി

റിയാദ്: ഒരു വനിത ഉൾപ്പടെ രണ്ട് പേരെ ബഹിരാകാശത്തേക്ക് അയക്കാൻ സൗദി അറേബ്യ. യുവതിയെയും മറ്റൊരാളെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാനാണ് പദ്ധതിയെന്ന് സൗദി സ്പേസ് കമ്മീഷൻ വെളിപ്പെടുത്തി. ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി വനിതയായി അവർ മാറും. ശാസ്ത്ര…

ചൊവ്വയിലെ കോളനി ജീവിതം മെറ്റാവെഴ്സിലൂടെ ഭൂമിയിൽ തയ്യാറാക്കാൻ യു.എ.ഇ

അബുദാബി: ചൊവ്വയിലെ കോളനി ജീവിതം മെറ്റാവെഴ്സിലൂടെ ഭൂമിയിൽ തയ്യാറാക്കാൻ യു.എ.ഇ. 2117-ൽ യു.എ.ഇ ചൊവ്വയിൽ നിർമ്മിക്കുന്ന നഗരത്തിന്‍റെ നേർക്കാഴ്ച ഈ അനുകരണം നൽകും. ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍ററിലെ വെബ് 3 ടെക്നോളജീസ് കമ്പനിയായ ബേഡുവിനാണ് സിമുലേഷന്‍റെ ചുമതല.…

ഫിഫ ലോകകപ്പ്; ഖത്തർ സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു

ദോഹ: ഫിഫ ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ സന്ദർശക വിസകൾ ഖത്തർ താൽക്കാലികമായി നിര്‍ത്തിവെക്കുന്നു. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് നിയന്ത്രണമുണ്ട്. നവംബർ ഒന്നു മുതൽ ഹയാ കാർഡ് ഉടമകൾക്ക് മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കൂവെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ…

വിവേചനങ്ങളില്ലാതെ ലോകകപ്പ് ആസ്വദിക്കാൻ ലോകത്തെ സ്വാഗതം ചെയ്ത് ഖത്തർ അമീർ

ദോഹ: ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഫുട്ബോൾ ലോകത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു. ലോകമെമ്പാടുമുള്ള ആരാധകർക്ക് വിവേചനമില്ലാതെ ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കാൻ വാതിൽ തുറക്കുമെന്ന് അമീർ പറഞ്ഞു. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് 77-ാമത് യുഎൻ ജനറൽ അസംബ്ലിയെ…

ഇന്ന് മുതൽ കുവൈറ്റിൽ മഴയ്ക്ക് സാധ്യത

കുവൈറ്റ്‌ : കുവൈറ്റിൽ ഇന്ന് മുതൽ അടുത്ത വെള്ളിയാഴ്ച വരെ രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. അടുത്ത ശനി, ഞായർ ദിവസങ്ങളിൽ പൊടിപടലങ്ങൾക്കൊപ്പം കാറ്റും ഉണ്ടാകുമെന്ന് ഒതൈബി അറിയിച്ചു.

ഖത്തറിന്റെ സ്വവര്‍ഗാനുരാഗ നയത്തിനെതിരെ വിമര്‍ശനവുമായി ജര്‍മനി

സ്വവര്‍ഗാനുരാഗത്തിന് വധശിക്ഷ ഏർപ്പെടുത്തുന്ന നിയമത്തിൽ മാറ്റം വരുത്താൻ ജർമ്മനി ഖത്തർ അംബാസഡറോട് ആവശ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളിൽ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ ഒരുങ്ങുമ്പോൾ, രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ജർമ്മനി ഖത്തർ അംബാസഡറോട് ആശങ്ക പ്രകടിപ്പിച്ചു. സ്വവര്‍ഗാനുരാഗത്തിനും സ്വവര്‍ഗ ലൈംഗികതക്കും വധശിക്ഷ…

സൗദിയിൽ അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണം വർധിക്കുന്നെന്ന് റിപ്പോർട്ട്

യാം​ബു: സൗദി അറേബ്യയിൽ അവയവ ദാനത്തിന് സന്നദ്ധരായി എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ നിരവധി രോഗികൾക്ക് ജീവൻ തിരികെ ലഭിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവയവങ്ങൾ ദാനം ചെയ്തവരുടെയും അത് സ്വീകരിച്ചവരുടെയും വിശദാംശങ്ങൾ അടങ്ങിയ വീഡിയോ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.…