Tag: Gulf

നബിദിനം; ഒക്ടോബർ 9ന് കുവൈറ്റിൽ പൊതു അവധി

കുവൈത്ത് സിറ്റി: നബിദിനത്തോടനുബന്ധിച്ച് ഒക്ടോബർ 9 പൊതു അവധിയായിരിക്കുമെന്ന് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. അവധി ദിവസം ജോലി ചെയ്യിക്കാൻ പാടില്ലെന്നും അറിയിച്ചു.

കോവിഡ് പ്രതിരോധം ; യുഎഇയില്‍ ഇനി മാസ്‍ക് നിര്‍ബന്ധമുള്ളത് മൂന്ന് സ്ഥലങ്ങളില്‍ മാത്രം

അബുദാബി: യുഎഇയിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് -19 നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ വിജ്ഞാപനം അനുസരിച്ച്, അടച്ചിട്ടതും തുറന്നതുമായ പൊതുസ്ഥലങ്ങളിൽ ഒന്നിലും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. എന്നാൽ മൂന്ന് സ്ഥലങ്ങളെ പുതിയ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികളും…

റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാൻ 5 സൈറ്റുകൾ നിക്ഷേപത്തിന് നൽകാൻ ഒമാൻ

മസ്കറ്റ് : പൗരൻമാർക്ക് കൂടുതൽ വീടുകൾ നൽകുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഭവന, നഗരാസൂത്രണ മന്ത്രാലയം അഞ്ച് ഗവർണറേറ്റുകളിൽ സ്വകാര്യ നിക്ഷേപത്തിനായി അഞ്ച് സൈറ്റുകൾ നൽകും. മസ്കറ്റിൽ നടന്ന റിയൽ എസ്റ്റേറ്റ് പദ്ധതികളെക്കുറിച്ചുള്ള ശിൽപശാലയിലാണ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച വിവരങ്ങൾ…

എമിറേറ്റ്സും ഫ്ലൈ ദുബൈയും വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി

ദുബൈ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. എന്നിരുന്നാലും, വിമാനം എത്തുന്ന രാജ്യത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധനയുണ്ടെങ്കിൽ യാത്രക്കാർ അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ഇരു കമ്പനികളും അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന…

മുഹമ്മദ് ബിന്‍ സല്‍മാൻ രാജകുമാരനെ സൗദിയുടെ പ്രധാനമന്ത്രിയായി നിയമിച്ചു

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കം. രാജ്യത്തിന്‍റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സൽമാൻ. ഖാലിദ് ബിൻ…

നബി ദിനം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ഒക്ടോബര്‍ എട്ടിന് അവധി

അബുദാബി: നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ എട്ടിന് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. രാജ്യത്തെ മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. യു.എ.ഇ.യിലെ സർക്കാർ മേഖലയും സ്വകാര്യമേഖലയിലെ പല സ്ഥാപനങ്ങളും വാരാന്ത്യ അവധി ദിനങ്ങൾ ശനി, ഞായർ ദിവസങ്ങളാക്കി മാറ്റിയതോടെ നിലവിൽ…

ഡോ. എം.കെ മുനീറിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു

ദുബായ്: ഡോ. എം. കെ. മുനീർ എംഎൽഎയ്ക്ക് യുഎഇ ഗോൾഡൻ വീസ. നിയമസഭാംഗമായി കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ അദ്ദേഹത്തെ ഡോക്ടർ, പ്രസാധകൻ, എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ്, ഗായകൻ എന്നീ നിലകളിൽ പരിഗണിച്ച് സാംസ്കാരിക വിഭാഗത്തിലാണ് 10 വർഷത്തെ വീസ നൽകിയത്. കഴിഞ്ഞ ദിവസം വിസ…

മജീഷ്യൻ ഗോപിനാഥ് മുതുകാടിന് യുഎഇ ഗോൾഡൻ വീസ

ദുബായ്: ഭിന്നശേഷി സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രചോദനാത്മക പ്രാസംഗികനും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന് യു.എ.ഇ ഗോൾഡൻ വിസ. ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാവായ ഇ.സി.എച്ച് ഡിജിറ്റൽ ഹെഡ്ക്വാർട്ടേഴ്സിലെ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം 10 വർഷത്തെ വീസ സ്വീകരിച്ചു.…

നബിദിനം പ്രമാണിച്ച് ഒക്ടോബര്‍ 9ന് ഒമാനില്‍ പൊതു അവധി

മസ്‌കത്ത്: നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 9 ഞായറാഴ്ച ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്ന് അവധിയായിരിക്കുമെന്ന് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഭീകരവാദത്തിന് കൂട്ടുനിൽക്കുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ച് സൗദി

റിയാദ്: തീവ്രവാദ വിരുദ്ധ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ സൗദി അറേബ്യ കർശനമാക്കി. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് പരമാവധി 10.84 കോടി രൂപ (50,00,000 റിയാൽ) പിഴ ചുമത്തും. ഭീകരവാദത്തിന് ധനസഹായം നൽകുന്നവർക്കും സമാനമായ ശിക്ഷയുണ്ടാകും. ധനകാര്യ സ്ഥാപനങ്ങളോ സംഘടനകളോ നിയമം…