Tag: Gulf news

യുഎഇയില്‍ മൂടല്‍മഞ്ഞ് കനക്കുന്നു; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. മൂടൽമഞ്ഞിന്‍റെ പശ്ചാത്തലത്തിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ വത്ബ, റസീന്‍, അര്‍ജ്‌ന, അബുദാബി, അല്‍ ദഫ്ര മേഖലയിലെ താബ്…

കനത്ത മൂടല്‍മഞ്ഞ്; യുഎഇയില്‍ വിവിധ പ്രദേശങ്ങളില്‍ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അബുദാബി: കനത്ത മൂടൽമഞ്ഞ് രൂപപ്പെടുന്ന പശ്ചാത്തലത്തിൽ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാജ്യത്തിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 1 മുതൽ 9 വരെയാണ്…

അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാരം ഇന്ന് വൈകുന്നേരം ദുബായിൽ

ദുബായ്: അന്തരിച്ച പ്രവാസി വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകിട്ട് നാലിന് ദുബായിലെ ജെബൽ അലി ശ്മശാനത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റർ മൻഖൂൽ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം…

വിസ്താരയുടെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പ്രതിദിന സര്‍വീസുകൾ ആരംഭിച്ചു

അബുദാബി: വിസ്താര എയർലൈൻസ് മുംബൈ-അബുദാബി പ്രതിദിന സർവീസുകൾ ആരംഭിച്ചു. മുംബൈയിൽ നിന്ന് രാത്രി 7.10ന് പുറപ്പെട്ട വിമാനം യുഎഇ സമയം രാത്രി 8.40ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. അബുദാബിയിൽ നിന്നുള്ള മടക്കയാത്ര രാത്രി 9.40ന് ആരംഭിച്ച് പുലർച്ചെ 2.45ന്…

മൂടൽ മഞ്ഞിന് സാധ്യത; ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്

ദോഹ: ഇന്ന് രാത്രി മുതൽ ഖത്തറിൽ അധികൃതർ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ശക്തമായ മൂടൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബർ 2 ഞായറാഴ്ച രാത്രി മുതൽ ഒക്ടോബർ 4 ചൊവ്വാഴ്ച രാവിലെ വരെ മൂടൽ…

യുഎഇയിലെ ഇന്ധന വില എട്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

അബുദാബി: തുടർച്ചയായ മൂന്നാം മാസവും വില കുറഞ്ഞതോടെ യുഎഇയിൽ ഇന്ധന വില എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ വർഷം ഫെബ്രുവരിയിലാണ് രാജ്യത്ത് ഇന്ധന വില ഉയരാൻ തുടങ്ങിയത്. ഉക്രൈൻ-റഷ്യ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജൂണിൽ ചരിത്രത്തിലാദ്യമായി ഇന്ധന വില നാല്…

വീണ്ടും വിവാഹം കഴിച്ച് ഭർത്താവ്; അഞ്ചാം നിലയില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി യുവതി

കെയ്‌റോ: വീണ്ടും വിവാഹം കഴിച്ച ഭര്‍ത്താവിനെ കെട്ടിടത്തിന്‍റെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി യുവതി. ഈജിപ്തിലാണ് സംഭവം. ഈജിപ്ഷ്യൻ യുവതി ഫാർമസിസ്റ്റായ ഭർത്താവിനെ വീട്ടുകാരുടെ സഹായത്തോടെയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതികൾക്ക്…

കോവിഡ് പ്രതിരോധം ; യുഎഇയില്‍ ഇനി മാസ്‍ക് നിര്‍ബന്ധമുള്ളത് മൂന്ന് സ്ഥലങ്ങളില്‍ മാത്രം

അബുദാബി: യുഎഇയിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് -19 നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ വിജ്ഞാപനം അനുസരിച്ച്, അടച്ചിട്ടതും തുറന്നതുമായ പൊതുസ്ഥലങ്ങളിൽ ഒന്നിലും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. എന്നാൽ മൂന്ന് സ്ഥലങ്ങളെ പുതിയ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികളും…

എമിറേറ്റ്സും ഫ്ലൈ ദുബൈയും വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി

ദുബൈ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. എന്നിരുന്നാലും, വിമാനം എത്തുന്ന രാജ്യത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധനയുണ്ടെങ്കിൽ യാത്രക്കാർ അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ഇരു കമ്പനികളും അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന…

നബി ദിനം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ഒക്ടോബര്‍ എട്ടിന് അവധി

അബുദാബി: നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ എട്ടിന് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. രാജ്യത്തെ മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. യു.എ.ഇ.യിലെ സർക്കാർ മേഖലയും സ്വകാര്യമേഖലയിലെ പല സ്ഥാപനങ്ങളും വാരാന്ത്യ അവധി ദിനങ്ങൾ ശനി, ഞായർ ദിവസങ്ങളാക്കി മാറ്റിയതോടെ നിലവിൽ…