Tag: Gujarat

ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചതോടെ സദസ് വിട്ട് ജനം

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഗുജറാത്തിലെത്തിയിരുന്നു. സ്വന്തം സംസ്ഥാനത്ത് ഒരു ദിവസം ഏഴ് പരിപാടികളിലാണ് മോദി പങ്കെടുത്തത്. ചില കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് വെള്ളിയാഴ്ച ആരംഭിച്ചു. ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് ട്രെയിനിന്‍റെ ആദ്യ സർവീസും അഹമ്മദാബാദ് മെട്രോയുടെ…

രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി; ക്ഷമാപണം

ജയ്പുർ: രാത്രി 10 മണിയായെന്നു ചൂണ്ടിക്കാട്ടി രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരക്കു മൂലം വൈകിയെത്തിയതോടെയാണ് രാജസ്ഥാനിലെ സിറോഹിയിൽ അബു റോഡ് മേഖലയിലെ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാതെ മടങ്ങിയത്. രാത്രി പത്തിനു ശേഷം ഉച്ചഭാഷിണി ഉപയോഗത്തിനു…

കേ‍ജ്‌രിവാളിന് അത്താഴമൊരുക്കി താരമായി; ഇന്ന് മോദിയുടെ ആരാധകൻ

അഹമ്മദാബാദ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അത്താഴവിരുന്ന് ഒരുക്കിയ ഗുജറാത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർ ബിജെപി റാലിയിൽ പങ്കെടുത്തു. കേജ്‌രിവാളിന്‍റെ ഗുജറാത്ത് സന്ദർശന വേളയിൽ ഓട്ടോ ഡ്രൈവറായ വിക്രം ദന്താനി അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും അത്താഴവിരുന്ന് ഒരുക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 13 ന്…

‘റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ’; ഗുജറാത്തില്‍ പിടികൂടിയത് 25.80 കോടി വ്യാജ നോട്ടുകള്‍

ഗുജറാത്ത്: സൂറത്തിൽ ആംബുലന്‍സില്‍ നിന്ന് 25 കോടി വ്യാജ നോട്ടുകള്‍ പിടികൂടി ഗുജറാത്ത് പൊലീസ്. സൂറത്തിലെ കമറെജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. ‘റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ’യ്ക്ക് പകരം ‘റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് നോട്ടുകളില്‍ അച്ചടിച്ചിരിക്കുന്നത്.…

പ്രതിഷേധം; പശുക്കളെ റോഡിലേക്ക് തുറന്നുവിട്ട് ഗുജറാത്ത് പശു സംരക്ഷണകേന്ദ്രം

അഹമ്മദാബാദ് (ഗുജറാത്ത്): ഗുജറാത്ത് സർക്കാരിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് പശുക്കളെ ഗോശാലയുടെ ട്രസ്റ്റികൾ റോഡിൽ തുറന്നുവിട്ടു. ഗോശാലകൾക്ക് സർക്കാർ ഗ്രാന്‍റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് വിട്ടയച്ചത്. സർക്കാർ 500 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകാമെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ, സർക്കാർ ഇത് നൽകുന്നതിൽ പരാജയപ്പെട്ടതിനെ…

അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് കെജ്‌രിവാള്‍

അഹമ്മദാബാദ്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരുടെ സ്‌കീമുകള്‍ പുനഃസ്ഥാപിക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്…

വേദാന്ത ഫാക്ടറി വിവാദം ; ഗുജറാത്ത് പാകിസ്ഥാനല്ലെന്ന് ഫഡ്നാവിസ്

മുംബൈ: വേദാന്ത ഗ്രൂപ്പിന്‍റെ അർദ്ധചാലക നിർമ്മാണ ഫാക്ടറി ഗുജറാത്തിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഗുജറാത്ത് പാകിസ്ഥാനല്ലെന്നും അയൽ സംസ്ഥാനമാണെന്നും ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയ്ക്ക് ലഭിക്കാത്ത ഫാക്ടറി ഗുജറാത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചതാണ് പ്രതിപക്ഷം വിവാദമാക്കിയത്. ഗുജറാത്തിലെ…

ഗുജറാത്തിൽ മങ്കിപോക്സ് ബാധിച്ചതായി സംശയിക്കുന്ന ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

ഗുജറാത്ത്‌ : ഗുജറാത്തിൽ മങ്കിപോക്സിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കൂടുതൽ പരിശോധനയ്ക്ക് ഇയാളുടെ സ്രവ സാമ്പിളുകൾ അയച്ചതായി അധികൃതർ അറിയിച്ചു. ജാംനഗർ ജില്ലയിലെ നവ നഗ്ന ഗ്രാമത്തിൽ താമസിക്കുന്ന രോഗിയെ ഇപ്പോൾ നഗരത്തിലെ ജിജി ആശുപത്രിയിൽ സജ്ജമാക്കിയ പ്രത്യേക വാർഡിൽ…

ഗുജറാത്തി യുവാക്കൾക്കെതിരെ അനേഷണത്തിന് ഉത്തരവിട്ട് യു.എസ് കോൺസുലേറ്റ്

അഹമ്മദാബാദ്: കാനഡയിലെ കോളേജുകളിൽ പഠിക്കാൻ യോഗ്യതയില്ലാത്ത വിദ്യാർത്ഥികൾക്ക് ഇന്‍റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റത്തിൽ (ഐഇഎൽടിഎസ്) അനധികൃതമായി ഉയർന്ന മാർക്ക് നൽകുന്നതായി ആരോപണം. ഇതിന് സഹായിച്ചേക്കാവുന്ന റാക്കറ്റുകൾ കണ്ടെത്താൻ ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുഎസ് അധികൃതരുടെ അഭ്യർത്ഥന മാനിച്ചാണ് മെഹ്സാന…

രാജ്യത്ത് പുതിയ 13734 കോവിഡ് കേസുകൾ

പുതുതായി 13734 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 44050009 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 526430 ആയി ഉയർന്നു. സജീവ…