Tag: Governor

ബില്ലുകൾ ഗവര്‍ണര്‍ക്ക് പോക്കറ്റിലിട്ട് നടക്കാനാവില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സർക്കാർ അയച്ച ബില്ലുകൾ ഗവര്‍ണര്‍ക്ക് പോക്കറ്റിലിട്ട് നടക്കാനാവില്ലെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക്. ഒന്നുകിൽ ഗവർണർ ഒപ്പിടണം, അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയയ്ക്കണം അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കണം. സഭ രണ്ടാമതും അയച്ചാൽ അതിൽ ഒപ്പിട്ടേ മതിയാകൂ. ജനങ്ങള്‍ തിരഞ്ഞെടുത്തത്…

ഗവർണർക്കെതിരെ ദേശാഭിമാനിയും ജനയു​ഗവും

തിരുവനന്തപുരം: സി.പി.എം-സി.പി.ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും ഗവർണർക്കെതിരെ ആഞ്ഞടിച്ചു. തന്‍റെ നിലപാട് വിറ്റ് ബി.ജെ.പിയിൽ ചേർന്നയാളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന് ദേശാഭിമാനി പറയുന്നു. ഗവർണർ എന്നും പദവിക്ക് പിന്നാലെ പോയിട്ടുള്ള വ്യക്തിയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജെയിൻ ഹവാല…

‘ആരിഫ് മുഹമ്മദ് ഖാൻ വല്ലാതെ തരംതാഴരുത്’, പിണറായിയുടെ മറുപടി 

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് ആർഎസ്എസ് വിധേയത്വമാണെന്നും ബി.ജെ.പി പ്രവർത്തകർ പറയുന്നതിനേക്കാൾ ആർ.എസ്.എസിനെ പുകഴ്ത്തുന്നത് ഗവർണറാണെന്നും പിണറായി പറഞ്ഞു. ഇന്ന് രാവിലെ ഗവർണർ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് കണ്ണൂരിലെ…

ഗവർണർ പദവിയിലിരുന്ന് ആര്‍എസ്എസ് രാഷ്ട്രീയം പറയരുത്: പിണറായി വിജയൻ

കണ്ണൂർ: വിദേശ പ്രത്യയശാസ്ത്രത്തെ പുച്ഛിക്കുന്ന ഗവർണർ ആർഎസ്എസിന് വിധേയനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “വിദേശ പ്രത്യയശാസ്ത്രത്തെ പുച്ഛിച്ചാൽ ഗവർണർക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടി വരും. ഗവർണർ സ്ഥാനം വഹിക്കുന്ന ഒരാൾ കമ്യൂണിസ്റ്റ് പാർട്ടിയെ അവഹേളിക്കുന്നത് ശരിയല്ല. ഒരു ഭരണഘടനാ പദവിയിൽ ഇരുന്ന് ഇത്ര…

മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ച്ചയെ ന്യായീകരിച്ച് ഗവർണർ

തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സന്ദർശനം വ്യക്തിപരമാണെന്നും ഔദ്യോഗികമല്ലെന്നും രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗവർണർ പറഞ്ഞു. ആർഎസ്എസ് നിരോധിത സംഘടനയല്ലെന്നും എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരെ എന്തെങ്കിലും ആരോപണം ഉണ്ടെങ്കിൽ…

ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നു, ഇതെല്ലാം സര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിക്കണമെന്ന് എ.കെ.ബാലന്‍

പാലക്കാട്: ഗവർണർ മലർന്ന് കിടന്ന് തുപ്പുകയാണെന്ന് സി.പി.എം നേതാവ് എ.കെ. ബാലന്‍. ഇത്രയും പരിഹാസ്യമായ ഒരു പത്രസമ്മേളനം ഉന്നത ഭരണഘടനാ സ്ഥാപനത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും ഇതെല്ലാം സംസ്ഥാന സർക്കാർ രാഷ്ട്രപതിയെ അറിയിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ എന്തെങ്കിലും…

സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതം: ഇ.പി ജയരാജൻ

കണ്ണൂര്‍: അസാധാരണമായ പത്രസമ്മേളനം നടത്തി മുഖ്യമന്ത്രിയെയും സർക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച ഗവർണർക്കെതിരെ ഇടതുമുന്നണി നേതാക്കൾ രംഗത്തെത്തി. വ്യക്തിവൈരാഗ്യമുള്ള ഒരു മനുഷ്യൻ എന്ന നിലയിലാണ് ഗവർണർ ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും, സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതമെന്നും ഇ…

ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: വിഡി സതീശന്‍

തിരുവനന്തപുരം: വൈസ് ചാൻസലറെ നിയമിക്കാൻ ഗവർണറെ സർക്കാർ സമീപിക്കുന്നത് കേരള ചരിത്രത്തിലെ ആദ്യ സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ട് ബില്ലുകൾ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സതീശൻ പറഞ്ഞു. ലോകായുക്ത ബിൽ നിയമവിരുദ്ധമാണെന്നും അതിൽ ഒപ്പിടരുതെന്ന്…

ഗവർണറുടെ ആരോപണം തള്ളി ചരിത്ര കോണ്‍ഗ്രസ് സംഘാടകർ; സുരക്ഷയ്ക്ക് മാത്രം ചെലവിട്ടത് 8 ലക്ഷം

കണ്ണൂര്‍: ചരിത്ര കോണ്‍ഗ്രസില്‍ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന ഗവണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം തള്ളി സംഘാടകസമിതി സെക്രട്ടറി ഡോ. പി.മോഹന്‍ദാസ്. വേദിയില്‍ ഗവര്‍ണര്‍ക്ക് മതിയായ സുരക്ഷ നല്‍കിയിരുന്നു. ഇതിനുവേണ്ടി മാത്രം സര്‍വകലാശാല 8 ലക്ഷം രൂപയാണ് അധികം ചെലവിട്ടതെന്നും അദ്ദേഹം പറഞ്ഞു.…

പദവിക്ക് അനുസരിച്ച് പെരുമാറണം; മറുപടി പറയാൻ മുഖ്യമന്ത്രി നിർബന്ധിതനായെന്ന് പി.രാജീവ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി രാജീവ്. ഓരോരുത്തരും പദവിക്കനുസരിച്ച് പെരുമാറണമെന്ന് മന്ത്രി പറഞ്ഞു. ഗവർണർക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർബന്ധിതനായതാണ്. ബില്ലുകൾ റദ്ദാക്കാനും അനിശ്ചിതകാലത്തേക്ക് നീട്ടാനും ഗവർണർക്ക് അധികാരമില്ല. ബില്ലുകളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ…