Tag: Football

വനിത യൂറോയിൽ ഫ്രാൻസിന് തിരിച്ചടി; പരിക്ക് മൂലം പി.എസ്.ജി സൂപ്പർ താരം ഇനി ടൂർണമെന്റിൽ കളിക്കില്ല

വനിത യൂറോ കപ്പിൽ ഫ്രാൻസിന് കനത്ത തിരിച്ചടിയായി പാരീസ് സെന്റ് ജർമ്മൻ സൂപ്പർ താരം മേരി ആന്റോനെറ്റെ കൊറ്റോറ്റയുടെ പരിക്ക്. ബെൽജിയത്തിനെതിരായ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിലാണ് പിഎസ്ജിയുടെ റെക്കോർഡ് ഗോൾ സ്കോററായ 23കാരിയായ താരത്തിന് പരിക്കേറ്റത്. ഫ്രാൻസ് 2-1ന് ജയിച്ച്…

റിയാദ് മെഹ്റസ് മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ പുതുക്കി; 2025 വരെ തുടരും

റിയാദ് മഹ്‌റെസ് മാഞ്ചസ്റ്റർ സിറ്റിയുമായി രണ്ട് വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. 31 കാരനായ താരം 2025 ജൂൺ വരെ ക്ലബിൽ തുടരുന്നതാണ്. 2018 ലെ സമ്മറിൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് മഹ്‌റെസ് പെപ് ഗാർഡിയോളയുടെ ടീമിലെത്തിയത്‌. കഴിഞ്ഞ നാല് സീസണുകളിൽ,…

ഗോളടിച്ചു കൂട്ടി ചുവന്ന ചെകുത്താന്മാർ; രണ്ടാം പ്രീസീസൺ മത്സരത്തിലും യുണൈറ്റഡിന് ജയം

പ്രീസീസൺ ടൂറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയ പരമ്പര. ഞായറാഴ്ച ഓസ്ട്രേലിയയിൽ നടന്ന മത്സരത്തിൽ 4-1നാണ് മെൽബൺ വിക്ടറിയെ ചുവന്ന ചെകുത്താന്മാർ തോൽപ്പിച്ചത്. ഇന്ന് മെൽബൺ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് ഒരു ഗോളിന് പിന്നിലായിരുന്നു. നാലാം മിനിറ്റിൽ ക്രോനിസ് ഇകൊനൊമിഡിസിന്റെ കൗണ്ടർ…

രണ്ടാം മത്സരത്തിലും വിജയം നേടാതെ ഇറ്റലിയും ഐസ്ലാന്റും

വനിതാ യൂറോ കപ്പിലെ രണ്ടാം മത്സരത്തിലും ഇറ്റലിക്കും ഐസ്ലൻഡിനും ജയിക്കാനായില്ല. ഗ്രൂപ്പ് ഡിയിൽ ഏറ്റുമുട്ടിയ ഐസ്ലൻഡും ഇറ്റലിയും 1-1ന് സമനിലയിൽ പിരിഞ്ഞു. ഇത് ഇരുവരുടെയും നോക്കൗട്ട് റൗണ്ട് പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. മത്സരത്തിന്‍റെ മൂന്നാം മിനിറ്റിൽ ഐസ്ലൻഡ് ലീഡ് നേടിയിരുന്നു. 62-ാം മിനിറ്റിൽ…

റൊണാൾഡോയെ സൈൻ ചെയ്യുന്നതിന് എതിരെ നിന്ന് ചെൽസി പരിശീലകൻ ടൂഷൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ്‌ സൈൻ ചെയ്യരുതെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഷൽ ആവശ്യപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന റൊണാൾഡോയെ അദ്ദേഹത്തിന്‍റെ ഏജന്‍റ് മെൻഡസ് ചെൽസിക്ക് വാഗ്ദാനം ചെയ്തിരുന്നു. ചെൽസിയുടെ പുതിയ ഉടമ റൊണാൾഡോയെ സൈൻ ചെയ്യാൻ ആലോചിച്ചിരുന്നുവെങ്കിലും ചെൽസി പരിശീലകൻ…

ഔദ്യോഗിക പ്രഖ്യാപനം ആയി; ബാഴ്‌സയിൽ തുടരാൻ ഡെംബലെ

രണ്ടാഴ്ചയായി ഫ്രീ ഏജന്‍റായിരുന്ന ഡെംബെലെയെ ഔദ്യോഗികമായി ടീമിലേക്ക് എത്തിച്ചതായി ബാഴ്സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു. ടീം മുൻപോട്ടു വെച്ച അവസാനത്തെ കരാർ താരം അംഗീകരിച്ചിരുന്നെങ്കിലും ബാക്കി നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ഭാഗത്തു നിന്നുമുള്ള പ്രഖ്യാപനം വൈകുകയായിരുന്നു.രണ്ടു വർഷത്തെക്ക് ആണ് ടീമിൽ…

എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനൽ കൊൽക്കത്തയിൽ നടക്കും

എഎഫ്സി കപ്പ് ഇന്‍റർ സോൺ സെമി ഫൈനൽ മത്സരത്തിന് കൊൽക്കത്ത ആതിഥേയത്വം വഹിക്കും. സെപ്റ്റംബർ ഏഴിനാണ് മത്സരം നടക്കുക. സെമിയിൽ മോഹൻ ബഗാൻ ആസിയാൻ സോൺ ചാമ്പ്യനെ നേരിടും. ഓഗസ്റ്റ് 24നാണ് ആസിയാൻ സോൺ ഫൈനൽ നടക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന്…

റൊണാൾഡോക്ക് 250 മില്യൺ യൂറോ വാഗ്ദാനം ചെയ്ത് സൗദി ക്ലബ്

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുന്നിൽ വമ്പൻ ഓഫറുമായി സൗദി ക്ലബ്. 250 ദശലക്ഷം യൂറോ വേതനം വാഗ്ദാനം ചെയ്ത് ഒരു സൗദി ക്ലബ് റൊണാൾഡോയുടെ ഏജന്‍റായ മെൻഡസിനെ സമീപിച്ചതായി റിപ്പോർട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ട്രാൻസ്ഫർ ഫീസായി 30…

സന്തോഷ് ട്രോഫിയിലെ അഖിൽ പ്രവീൺ ഇനി ഗോകുലം കേരളയിൽ

മിഡ്ഫീൽഡർ അഖിൽ പ്രവീൺ ഇനി ഗോകുലം കേരളയ്ക്കായി കളിക്കും. താരം ഗോകുലം കേരളയുമായി കരാർ ഒപ്പിട്ടതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. കേരളം സന്തോഷ് ട്രോഫി കിരീടം ഉയർത്തിയപ്പോൾ മധ്യനിരയിൽ അഖിൽ നിർണായക പങ്കുവഹിച്ചിരുന്നു. കഴിഞ്ഞയാഴ്ച മറ്റൊരു മലയാളി മിഡ്ഫീൽഡർ അർജുൻ ജയരാജിനെയും…

ആദ്യ പ്രീ സീസൺ മാച്ചിന് തയ്യാർ; ബാഴ്‌സ നാളെ ഇറങ്ങും

സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച ബാഴ്സലോണ നാളെ ആദ്യ പരിശീലന മത്സരത്തിലേക്ക് കടക്കും. സ്പാനിഷ് ലീഗിലെ നാലാം ഡിവിഷനായ യുഇഒലോഡിനെ ബാഴ്സലോണ നാളെ ഒലോട്ട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നേരിടും. 42 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. 1921 ൽ…