Tag: Football

2026 വനിതാ ഏഷ്യൻ കപ്പ്; ആതിഥേയത്വത്തിനായി സൗദി അറേബ്യ

സൗദി അറേബ്യ : 2026ലെ വനിതാ ഫുട്ബോൾ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ. സൗദി അറേബ്യയ്ക്കൊപ്പം ഓസ്ട്രേലിയ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് സൗദി അറേബ്യയുടെ വനിതാ…

ഫുട്ബോൾ താരങ്ങൾ കഴിക്കാത്ത ബിരിയാണിയുടെ പേരിൽ 43 ലക്ഷം രൂപ തട്ടിപ്പ്

ശ്രീനഗര്‍: ജമ്മു കശ്മീർ ഫുട്ബോൾ അസോസിയേഷൻ (ജെകെഎഫ്എ) ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. താരങ്ങൾക്ക് ബിരിയാണി വാങ്ങാനെന്ന വ്യാജേന 43 ലക്ഷം രൂപയാണ് അധികൃതർ കബളിപ്പിച്ചത്. ആരാധകരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. ജമ്മു കശ്മീർ…

പാകിസ്ഥാനില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ബോംബ് സ്‌ഫോടനം

ബലൂചിസ്താന്‍: പാകിസ്ഥാനിൽ ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപം ബോംബ് സ്ഫോടനം. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ തുർബത്ത് ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. മൂന്ന് പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്റ്റേഡിയത്തിനകത്തുള്ളവർ സുരക്ഷിതരാണെന്ന്…

ഔദ്യോഗിക പ്രഖ്യാപനം വന്നു, സിഞ്ചെങ്കോ ഇനി ആഴ്‌സണൽ താരം

മാഞ്ചസ്റ്റർ സിറ്റിയുടെ ഉക്രേനിയൻ താരം അലക്സ് സിഞ്ചെങ്കോയുടെ വരവ് ആഴ്സണൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേരിക്കയിൽ ഒരു പ്രീ-സീസൺ ചെലവഴിക്കുന്ന ആഴ്സണലിനൊപ്പം സിഞ്ചെങ്കോ ചേർന്നു. ഏകദേശം 30 ദശലക്ഷം യൂറോയ്ക്കാണ് ലെഫ്റ്റ് ബാക്ക് ആയ താരം ആഴ്സണലുമായി നാല് വർഷത്തെ കരാർ ഒപ്പിട്ടത്.…

അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും

കൊച്ചി: മിഡ്ഫീൽഡർ അഡ്രിയാൻ നിക്കോളാസ് ലൂണ റെറ്റാമറിന്‍റെ കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. തുടക്കത്തിൽ രണ്ട് വർഷത്തെ കരാറിലാണ് ഉറുഗ്വേ അറ്റാക്കിംഗ് മിഡ്ഫീൽഡർ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ എത്തിയിരുന്നത്. പുതിയ കരാർ പ്രകാരം 2024 വരെ…

ജർമ്മനി യൂറോ കപ്പ് സെമിയിൽ

വനിതാ യൂറോ കപ്പ് സെമിയിൽ ജർമ്മനി സെമി ഫൈനലിൽ എത്തി. ഇന്ന് ബ്രെന്‍റ്ഫോർഡിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ജർമ്മനി ഓസ്ട്രിയയെ തോൽപ്പിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ജർമ്മനിയുടെ ജയം. മൂന്ന് തവണ ഗോൾ പോസ്റ്റിൽ തട്ടിയ ഓസ്ട്രിയയ്ക്ക് മോശം സമയമായിരുന്നു. ജർമ്മനിയാണ്…

നാലു ഗോളുമായി ഡാർവിൻ നൂനിയസ്; ലിവർപൂളിന് വൻ വിജയം

പ്രീ സീസൺ പര്യടനത്തിൽ ലിവർപൂളിന് വൻ ജയം. ബുണ്ടസ്ലിഗ ക്ലബ്ബ് ലൈപ്സിഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ലിവർപൂൾ തോൽപ്പിച്ചത്. അഞ്ച് ഗോളുകളിൽ നാലെണ്ണം ലിവർപൂൾ താരം ഡാർവിൻ നൂനിയസാണ് നേടിയത്. ആദ്യ പകുതിയിൽ മൊ സലാ നേടിയ ഗോളിന് ലിവർപൂൾ ഒരു…

ജർമ്മൻ ഇതിഹാസ താരം ഉവെ സീലർ അന്തരിച്ചു

ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഉവെ സീലർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. 85 വയസ്സായിരുന്നു. 1966-ൽ ജർമ്മൻ ടീമിനെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച താരമാണ് ഇദ്ദേഹം. മുന്നേറ്റനിര താരമായ അദ്ദേഹം തന്റെ ഓവർ ഹെഡ് കിക്കുകൾക്കും ബുദ്ധിമുട്ടുള്ള ഗോളുകൾക്കും പ്രസിദ്ധനായിരുന്നു.…

ഇന്ത്യൻ ഫുട്ബോളിന് പ്രതീക്ഷ നൽകി സുപ്രീം കോടതി; കമ്മിറ്റി തിരഞ്ഞെടുപ്പ് ഉടൻ

ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബോളിന്‍റെ പ്രതിസന്ധികൾ തീരുമെന്ന പ്രതീക്ഷ നൽകി സുപ്രീം കോടതി. എ.ഐ.എഫ്.എഫിന്‍റെ പുതിയ ഭരണഘടനയെക്കുറിച്ചുള്ള വാദങ്ങളിൽ സുപ്രീം കോടതി ഫുട്ബോൾ പ്രേമികൾക്ക് അനുകൂലമായ സൂചനകൾ നൽകി. വ്യാഴാഴ്ചയ്ക്കകം ഭരണഘടനയ്ക്ക് അന്തിമരൂപം നൽകണമെന്നും അതിനുശേഷം എ.ഐ.എഫ്.എഫ് പുതിയ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ്…

അമേരിക്കയിലെ പ്രീ സീസൺ; ഇന്റർ മയാമിയുടെ ഗോൾ വല നിറച്ച് ബാഴ്‌സലോണ

അമേരിക്ക : ഇന്‍റർ മയാമിയുടെ ഗോൾ വല നിറച്ച് ബാഴ്സ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രീ സീസൺ ആരംഭിച്ചു. മയാമിയെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ബാഴ്സലോണ തോൽപ്പിച്ചത്. ഔബമയാങ്, റാഫിഞ്ഞ, ഫാറ്റി, ഗവി, ഡീപെയ്, ഡെമ്പലെ എന്നിവർ ബാഴ്സയ്ക്കായി സ്കോർ ചെയ്തു, ഓരോ…