Tag: Enforcement Directorate

അന്വേഷണ ഏജൻസികളെ കേന്ദ്രo സ്വതന്ത്രമാക്കിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ സ്വതന്ത്രമാക്കിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. നിരവധി കേസുകളിലായി ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ മന്ത്രിയുമായി അടുപ്പമുള്ള ഒരാളിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് ഇ.ഡി പിടിച്ചെടുത്തത്. രാജ്യത്ത്…

അധ്യാപക നിയമന അഴിമതിയിൽ ബംഗാൾ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറസ്റ്റിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോണ്‍ഗ്രസ് മന്ത്രി പാര്‍ഥ ചാറ്റർജിയെ ഇഡി അറസ്റ്റ് ചെയ്തു. മന്ത്രിയുടെ വസതിയിൽ വച്ച് 23 മണിക്കൂറിലധികം തുടർച്ചയായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മന്ത്രിയുടെ അടുത്ത അനുയായിയായ അർപിത മുഖർജിയുടെ…

തിങ്കളാഴ്ച്ച വീണ്ടും ഹാജരാകാൻ സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് അയച്ചു. തിങ്കളാഴ്ച വീണ്ടും ഹാജരാകാനാണ് ഇഡിയുടെ നിർദേശം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമാണ് സോണിയ ഇന്ന് ഇഡി ഓഫീസിലെത്തിയത്. സോണിയ ഗാന്ധിയെ ഇന്ന് മൂന്ന്…

ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കൂടിയായ ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി.…

സോണിയ ഗാന്ധിയെ കേന്ദ്രസർക്കാർ ആക്രമിക്കുന്നുവെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ നീക്കം കോൺഗ്രസ്‌ നേതാക്കളെ അപമാനിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. രാജ്യം ഭരിക്കുന്നവർ ഭയപ്പെടുന്നുണ്ട്. സോണിയയോ രാഹുലോ ഇക്കാര്യത്തിൽ…

ഇഡി നോട്ടിസ് ലഭിച്ചു, നാളെ ഹാജരാകില്ലെന്ന് തോമസ് ഐസക്

ആലപ്പുഴ: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിൽ നിന്ന് (ഇഡി) നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിച്ച് മുൻ മന്ത്രി തോമസ് ഐസക്. ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായി ഇന്നലെ വാർത്തയുണ്ടായിരുന്നു. എന്നാൽ നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു തോമസ് ഐസക് ആദ്യം…

നാഷണല്‍ ഹെറാള്‍ഡ് കേസിൽ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യൽ; പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂ ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ്. ജൂലൈ 21ന് ഹാജരാകാനാണ് ഇഡിയുടെ നിർദേശം. അതേ ദിവസം തന്നെ പ്രതിഷേധം നടത്താനാണ് കോൺഗ്രസിൻ്റെ തീരുമാനം. ബുധനാഴ്ച ചേർന്ന കോൺഗ്രസ് നേതാക്കളുടെ…

നാഷനൽ ഹെറൾഡ് കേസിൽ സോണിയ ഗാന്ധി 21ന് ഹാജരാകണമെന്ന് നോട്ടിസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ജൂലൈ 21ന് ഹാജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന സോണിയയുടെ ആവശ്യം ഇഡി നേരത്തെ അംഗീകരിച്ചിരുന്നു. കോവിഡ്-19 പരിശോധനാഫലം നെഗറ്റീവായിട്ടും…

അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വിവോ

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് കേസിൽ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ സമർപ്പിച്ച ഹർജിയിൽ നിലപാട് അറിയിക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ഡൽഹി ഹൈക്കോടതി നിർദേശം നൽകി. ജൂലൈ 13 ന് മുമ്പ് നിലപാട് അറിയിക്കാൻ ഡൽഹി…

സ്വർണക്കടത്ത് കേസിൽ തെളിവുകൾ എൻഐഎ ഇഡിക്കു കൈമാറി

കൊച്ചി: സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) തെളിവുകൾ കൈമാറി. കോടതി ഉത്തരവിനെ തുടർന്ന് വാട്സ്ആപ്പ് ചാറ്റുകളും മെയിലുകളും ഉൾപ്പെടെയുള്ള തെളിവുകളാണ് എൻഐഎ ഇഡിക്ക് കൈമാറിയത്. ഇവ വിശദമായി പരിശോധിച്ച ശേഷം കേസിലെ ഒന്നാം പ്രതി…