Tag: Elephant attack

അട്ടപ്പാടിയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണുമെന്ന് മന്ത്രി പി പ്രസാദ്

അട്ടപ്പാടി: അട്ടപ്പാടിയിലെ ജനവാസ മേഖലകളിലേക്ക് എത്തുന്ന കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി പ്രസാദ്. ആർ.ടി.ഒ.യുടെ എണ്ണം വർദ്ധിപ്പിക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തും. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ച സാഹചര്യത്തിൽ അട്ടപ്പാടിയിൽ കാട്ടാനശല്യം…

വയനാട് പൊഴുതനയിൽ കാട്ടാന ആക്രമണം

വയനാട് : വയനാട് പൊഴുതനയിൽ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. സേട്ടുകുന്ന് സ്വദേശി ഷാജി മാത്യുവിനെയാണ് കാട്ടാന ആക്രമിച്ചത്. ആന വീടിന് സമീപം വന്ന് തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ ഷാജി മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ആറളം…

ധോണിയിലെ കൊമ്പന്‍ കാട് കയറിയില്ലെന്ന് വനംവകുപ്പ്

പാലക്കാട്: ധോണിയുടെ ജനവാസമേഖലയിൽ ആളെ കൊലപ്പെടുത്തിയ ആന വനത്തിനുള്ളിൽ പ്രവേശിച്ചിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ആന വീണ്ടും ധോണിയിലും ചീക്കുഴി പരിസരത്തും എത്തി കൃഷിയിടം നശിപ്പിച്ചു. കൊമ്പനെ കാട്ടിലേക്ക് കൊണ്ടുപോകാൻ വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കുങ്കി ആനയായ പ്രമുഖനെ കാട്ടിൽ എത്തിച്ച് നിരീക്ഷണം…

നടക്കാനിറങ്ങിയയാൾ കാട്ടാന ചവിട്ടി മരിച്ച സംഭവം; വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി

ധോണിയിൽ പ്രഭാത സവാരിക്ക് പോയയാളെ കാട്ടാന ചവിട്ടിക്കൊന്നെന്ന വാർത്ത സങ്കടകരമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. വിഷയത്തിൽ ഇടപെടാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ഉദ്യോഗസ്ഥർക്കും വനംവകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന്…