Tag: Delhi

5ജി സാങ്കേതികവിദ്യ ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തെ മാറ്റിമറിക്കും: രാജീവ് ചന്ദ്രശേഖർ

5ജി സാങ്കേതികവിദ്യ ഓരോ ഇന്ത്യക്കാരന്‍റെയും ജീവിതത്തെ മാറ്റിമറിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. 5ജി വിക്ഷേപണം ശാശ്വതമായ സ്വാധീനമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. “അത് ഇന്റർനെറ്റിന്റെ ഭാവിയായിരിക്കും. ചെറുകിട ബിസിനസുകാരോ കർഷകരോ ഡോക്ടർമാരോ വിദ്യാർഥികളോ ആകട്ടെ, ഓരോരുത്തരുടെയും ജീവിതത്തിൽ…

5ജി നടപ്പാക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിലൂടെ വലിയ നേട്ടമുണ്ടാക്കുന്ന മേഖലകളിലൊന്നായി വിദ്യാഭ്യാസം മാറുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. 5ജി ടെലികോം സേവനങ്ങൾ ആരംഭിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വിഭാവനം ചെയ്യുന്ന ‘ഡിജിറ്റൽ സർവ്വകലാശാല’ നടപ്പാക്കുന്നതിൽ ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.…

ഡൽഹി മദ്യനയ അഴിമതി കേസ്; മലയാളി വിജയ് നായർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ മുൻ സിഇഒ ആണ് ഇദ്ദേഹം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വിജയ് നായർ അറസ്റ്റിലായത്.…

എ.എ.പി – ഗവര്‍ണര്‍ പോര്; പോസ്റ്റുകൾ നീക്കം ചെയ്യാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ഡൽഹി ഹൈക്കോടതി ആം ആദ്മി പാർട്ടിക്ക് നോട്ടീസ് അയച്ചു. ഗവർണറെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചത്. ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കും നേതാക്കൾക്കുമെതിരെ…

യാത്രയ്ക്ക് താത്കാലിക ഇടവേള; രാഹുൽ ഗാന്ധി ഡൽഹിക്ക്

ആലപ്പുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക ഇടവേള നൽകി ഡൽഹിയിലേക്ക്. നിർണായക ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലെത്തും. ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ സോണിയയെ കാണാനാണ് വരുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച…

ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച് മുകേഷ് അംബാനി

ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഇളയ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്‍റും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അദ്ദേഹവും കുടുംബവും ക്ഷേത്രത്തിലെ സോപാനത്തിൽ (ശ്രീകോവിലിൽ) പ്രാർത്ഥിച്ചു. ക്ഷേത്ര ആനകളായ ചെന്താമരാക്ഷൻ, ബലരാമൻ…

നാഷണൽ ഹെറാൾഡ് കേസ്; വിവാദങ്ങൾക്കിടെ രാഹുൽ ഗാന്ധി ഡൽഹിയിൽ

ഡൽഹി : നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ‘യംഗ് ഇന്ത്യ’യുടെ ഓഫീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സീൽ ചെയ്ത പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ഡൽഹിയിലെത്തി. എ.ഐ.സി.സി ആസ്ഥാനത്തും സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വസതികൾക്ക് മുന്നിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ്…

ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്സ്; രാജ്യത്തെ ആകെ കേസുകള്‍ 9 ആയി

ന്യൂഡൽഹി: ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. 31 കാരിയായ നൈജീരിയൻ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ അടുത്തിടെ വിദേശത്തേക്ക് പോയിരുന്നോ എന്ന് വ്യക്തമല്ല. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി.…

ഡൽഹിയിലെ ആറ് ആശുപത്രികളിൽ മങ്കിപോക്സ് രോഗികൾക്കായി 70 ഐസൊലേഷൻ മുറികൾ

ഡൽഹി : ഡൽഹിയിൽ മങ്കിപോക്സ് ബാധിച്ച്‌ മൂന്നാമത്തെ കേസ് റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ, സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി രാജ്യതലസ്ഥാനത്തെ ആറ് ആശുപത്രികളിലായി 70 ഐസൊലേഷൻ റൂമുകൾ സജ്ജമാക്കിയതായി ഡൽഹി സർക്കാർ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ലോക് നായക് ജയ് പ്രകാശ്…

രാജ്യത്ത് പുതിയ 13734 കോവിഡ് കേസുകൾ

പുതുതായി 13734 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 44050009 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 526430 ആയി ഉയർന്നു. സജീവ…