Tag: Current kerala news

ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ്; ഒത്തുതീര്‍പ്പാക്കൽ ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി

മുംബൈ: സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് കോടതിയിൽ ഒത്തുതീർപ്പാക്കിയെന്ന് കാണിച്ച് ഇരുവരും നൽകിയ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ്…

സംസ്ഥാനത്ത് അധിക മഴ ഉണ്ടാകില്ല; ജൂലൈ 13 ന് ശേഷം മഴ ശക്തമാകും

തിരുവനന്തപുരം: ജൂലൈ 13ന് ശേഷം കേരളത്തിൽ മഴ സജീവമാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇത്തവണ അധിക മഴയ്ക്ക് സാധ്യതയില്ല. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേക മുൻകരുതൽ നിർദ്ദേശങ്ങൾ സ്വീകരിച്ചു തുടങ്ങി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളിൽ കൺട്രോൾ…

‘സ്‌നേഹബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴുള്ള ആരോപണങ്ങള്‍ ബലാത്സംഗമായി കാണാനാവില്ല’

കൊച്ചി: പരസ്പരമുള്ള പ്രണയബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വാക്കാലുള്ള നിരീക്ഷണം നടത്തിയത്. സാമൂഹിക സാഹചര്യങ്ങൾ വളരെയധികം മാറിയ ഈ കാലഘട്ടത്തിൽ, പുരുഷൻമാരും സ്ത്രീകളും വിവാഹം കഴിക്കാതെ പോലും ഒരുമിച്ച് ജീവിക്കുകയാണെന്ന് ഹൈക്കോടതി…

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ പരാതിക്കാരിയായ നടിയും സർക്കാരും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളിയത്. അതേസമയം വിജയ് ബാബുവിനെ…

കേരളത്തിൽ മൺസൂൺ കനക്കും; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒരു മാസത്തെ കാലതാമസത്തോടെയാണ് കേരളത്തിൽ മൺസൂൺ മഴ ആരംഭിച്ചത്. വരും ദിവസങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും. വിവിധ…

വിജയ് ബാബുവിന് ഇന്ന് നിര്‍ണായകം; സര്‍ക്കാരിന്റേയും നടിയുടേയും ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ഇന്ന് നിർണായക ദിവസം. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും നടിയും നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി,…

എകെജി സെന്ററിന് നേരെ എറിഞ്ഞത് ഏറുപടക്കമെന്ന് ഫോറന്‍സികിന്റെ പ്രാഥമിക നിഗമനം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിന് നേരെ തീവ്രത കുറഞ്ഞ സ്ഫോടക വസ്തുവാണ് എറിഞ്ഞതെന്ന് ഫോറൻസിക് റിപ്പോർട്ട്. ഏറുപടക്കത്തിന്റെ സ്വഭാവമുള്ള വസ്തുവാണ് എറിഞ്ഞതെന്നാണ് ഫോറൻസിക് വിഭാഗത്തിന്‍റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് ശേഖരിച്ച രാസവസ്തുക്കളിൽ പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്,…

ആഭ്യന്തര വകുപ്പിനും സിപിഐഎമ്മിനും എതിരെ രൂക്ഷവിമര്‍ശനവുമായി കെ കെ രമ

തിരുവനന്തപുരം: വടകര എം.എൽ.എയും ആർ.എം.പി.ഐ നേതാവുമായ കെ.കെ രമ ആഭ്യന്തര വകുപ്പിനും സി.പി.ഐ.എമ്മിനുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ കള്ളൻ കപ്പലിൽ തന്നെയെന്ന് കെ.കെ രമ ആരോപിച്ചു. നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര…

ബോംബാക്രമണം യുഡിഎഫിന്റെ അറിവോടെയെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: എകെജി സെൻററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇടതുമുന്നണി പ്രസ്ഥാനത്തെയും സിപിഎമ്മിനെയും തകർക്കുകയാണ് യുഡിഎഫിൻറെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംഭവം വളരെ കൃത്യതയോടെയാണ് പൊലീസ് അന്വേഷിക്കുന്നത്. “യുഡിഎഫിന്റെ അറിവോടെയാണ് എകെജി സെന്ററിൽ ഇത്തരത്തിലുള്ള അക്രമം നടന്നത്.…

ബോംബെറിഞ്ഞത പ്രതിയെ ഉടൻ പിടികൂടും: എഡി ജി പി വിജയ് സാഖറെ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി എ.ഡി.ജി.പി വിജയ് സാഖറെ. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ ഉടൻ പിടികൂടാൻ പൊലീസിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ്…