Tag: CPI

എസ്എഫ്ഐ ക്യാമ്പസുകളിൽ ആക്രമണം; സിപിഎമ്മിന് മുന്നറിയിപ്പുമായി സിപിഐ

കൊല്ലം: സംസ്ഥാനത്തെ വിവിധ കാമ്പസുകളിൽ എസ്.എഫ്.ഐ നടത്തുന്ന ആക്രമണങ്ങൾ ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സി.പി.ഐ, സി.പി.എമ്മിന് മുന്നറിയിപ്പ് നൽകി. ഏക വിദ്യാർത്ഥി സംഘടനയെന്ന എസ്.എഫ്.ഐയുടെ നിലപാട് സ്ഥാപിക്കാനുള്ള സി.പി.എം നേതൃത്വത്തിന്‍റെ കൃത്യമായ അജണ്ടയാണിതെന്ന് സി.പി.ഐ ആരോപിക്കുന്നു. കൊല്ലം എസ്എൻ കോളേജിലെ…

സിപിഐ കേന്ദ്ര നിര്‍വാഹകസമിതി ചുമതലകൾ നിശ്ചയിച്ചു; കേരളത്തിൻ്റെ മേൽനോട്ടം വീണ്ടും കാനത്തിന്

ന്യൂ ഡൽഹി: സി.പി.ഐയുടെ കേന്ദ്ര നിർവാഹക സമിതി അംഗങ്ങളുടെ ചുമതലകൾ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളത്തിന്‍റെ ചുമതല നൽകി. ബിനോയ് വിശ്വത്തിന് പാർട്ടി പ്രസിദ്ധീകരണങ്ങളുടെയും കർണാടകയുടെയും സാംസ്കാരികരംഗത്തിന്‍റെയും ചുമതല നൽകിയിട്ടുണ്ട്. പി സന്തോഷ് കുമാറിന് യുവജനരഗംഗത്തിന്‍റെയും, അന്താരാഷട്ര വിഷയങ്ങളുടെയും…

ഇന്ത്യ പണപ്പെരുപ്പം നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം, കോവിഡ്-19ൽ നിന്ന് കരകയറുന്ന സമ്പദ് വ്യവസ്ഥ, സങ്കീർണ്ണമായ വിതരണ തടസ്സങ്ങൾ, ഉയർന്ന പണപ്പെരുപ്പം തുടങ്ങിയ വിവധ പ്രശ്നങ്ങളെയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത്. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ ഇത്തരം സാമ്പത്തിക ആഘാതങ്ങളിൽ ആശങ്കാകുലരാണ്. അതേസമയം, ഭക്ഷ്യവിലയിലെ വിതരണ…

സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി. ദിവാകരനെ ഒഴിവാക്കി

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിലിൽ നിന്ന് മുതിർന്ന നേതാവ് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിൽ പ്രായപരിധി നിശ്ചയിച്ചതിനെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ് സി.പി.ഐ സംസ്ഥാന…

ഗവർണർ പദവിയിൽ പുനർവിചിന്തനം വേണം; നിലപാടിലുറച്ച് സിപിഐ സംസ്ഥാന സമ്മേളനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ ഗവർണർ പദവി വിവാദം പുനഃപരിശോധിക്കണമെന്ന് സിപിഐ നിലപാട് ആവർത്തിച്ചു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ മാറ്റമുണ്ടാകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ സംസ്ഥാന സമ്മേളനം പ്രമേയം പാസാക്കി. അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവാണ്…

ഫെഡറലിസം സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് സ്റ്റാലിന്‍

തിരുവനന്തപുരം: വേറെ പാര്‍ട്ടിയാണെങ്കിലും തങ്ങളുടെ കൊടി പകുതി ചുവപ്പാണെന്നും ഫെഡറലിസം സംരക്ഷിക്കാൻ നാമെല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. തിരുവനന്തപുരത്ത് സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ‘ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു…

പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഐ റിപ്പോർട്ട്

തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവങ്ങളും വ്യക്തികളും പൊലീസിന് കളങ്കമാകുന്നുവെന്ന് സി.പി.ഐയുടെ രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശനം. ചില കേസുകളിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ വീഴ്ച സംഭവിച്ചതായി വിമർശനം ഉയർന്നിട്ടുണ്ട്. സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയ റിപ്പോർട്ടിലാണ് ഈ വിമർശനം. ഒറ്റപ്പെട്ട സംഭവങ്ങൾ…

പാർട്ടിയാണ് ആയുധം, പാർട്ടിയെ അമ്മയെ പോലെ കരുതണം: വിമർശനവുമായി നേതൃത്വം

തിരുവനന്തപുരം: സിപിഐയ്ക്കകത്തെ അഭിപ്രായ വ്യത്യാസങ്ങളിൽ നേതാക്കളെ പരോക്ഷമായി വിമർശിച്ച് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ഡി.രാജ. “പാർട്ടിയെ അമ്മയെ പോലെ കരുതണം. പാർട്ടിയാണ് ആയുധം. അടിസ്ഥാനപരമായി പാർട്ടിയെ സ്നേഹിക്കാൻ കഴിയണം. അവനവന്റേതെന്ന് കരുതണം”, ഡി.രാജ തിരുവനന്തപുരത്ത് പറഞ്ഞു. ജനങ്ങൾക്കിടയിൽ ജീവിക്കാൻ പാർട്ടി പ്രവർത്തകർ…

സിപിഐ പ്രായപരിധി തർക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി ഡി രാജ 

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിനിടയിൽ പ്രായപരിധി തർക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. പാർട്ടി അംഗങ്ങൾക്കുള്ള പ്രായപരിധി ഒരു മാർഗനിർദേശം മാത്രമാണെന്ന് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയ ഡി രാജ വിശദീകരിച്ചു. പ്രായപരിധി മാനദണ്ഡം എന്ന നിർദ്ദേശം…

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും

തിരുവനന്തപുരം: 24-ാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകീട്ട് ആറിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനം, പ്രതിനിധി സമ്മേളന നഗരിയായ…