Tag: Congress president

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പിച്ച് ശശി തരൂർ

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ പത്രിക സമർപ്പിച്ചു. പാർട്ടി പ്രവർത്തകർക്കൊപ്പം വാദ്യമേളങ്ങളോടെയാണ് തരൂർ പത്രിക സമർപ്പിക്കാനെത്തിയത്. പാർട്ടിയുടെ കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും പാർട്ടിയിൽ യുവാക്കളുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും തരൂർ പ്രകടനപത്രികയിൽ പറയുന്നു. പാർട്ടിയെ ശക്തിപ്പെടുത്താനാണ് മത്സരമെന്നും തരൂർ…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മല്ലികാർജുൻ ഖാർഗെ മത്സരിച്ചേക്കും

ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥിയായി മുകുൾ വാസ്നിക്കിനൊപ്പം മല്ലികാർജുൻ ഖാർഗെയും മത്സരിച്ചേക്കും. ഖാർഗേയോട് മത്സരിക്കാൻ സോണിയ ഗാന്ധി നിർദ്ദേശിച്ചതായാണ് വിവരം. മുകുൾ വാസ്നിക്കിന്റെയും കുമാരി ഷെൽജയുടെയും പേരുകൾ പരിഗണിച്ച ശേഷമാണ് മല്ലികാർജുൻ ഖാർഗെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് സോണിയ ഗാന്ധി എത്തിയത്.…

അധ്യക്ഷനായാൽ ​ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ദിഗ് വിജയ് സിങ്

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന അശോക് ഗെഹ്ലോട്ടിന്‍റെ നിലപാടിനെ വിമർശിച്ച് ദിഗ് വിജയ് സിംഗ്. ഗെഹ്ലോട്ട് മുഖ്യമന്ത്രിയായാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് സിംഗ് പറഞ്ഞു. പാർട്ടി അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് ഗെഹ്ലോട്ട് നേരത്തെ സോണിയാ ഗാന്ധിയെ…

പ്രവർത്തകരുടെ വികാരം അറിയിച്ചു, രാഹുൽ തന്നെ അധ്യക്ഷനാകണം: സച്ചിൻ പൈലറ്റ്

കൊച്ചി: രാഹുൽ ഗാന്ധി കോൺ​ഗ്രസ് അധ്യക്ഷനാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് സച്ചിൻ പൈലറ്റ്. പാർട്ടി പ്രവർത്തകരുടെ വികാരം പിസിസി വഴി എഐസിസിയെ അറിയിച്ചു. ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇക്കാര്യം രാഹുൽ ഗാന്ധിയുമായി സംസാരിച്ചിട്ടുണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്…

അധ്യക്ഷ തിരഞ്ഞെടുപ്പ്; ഗാന്ധി കുടുംബത്തിന് സ്ഥാനാർത്ഥികളില്ലെന്ന് സോണിയ

ന്യൂ ഡൽഹി: ഗാന്ധി കുടുംബത്തിന് കോൺ‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥികളില്ലെന്ന് സോണിയ ഗാന്ധി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. സോണിയാ ഗാന്ധി തൻ്റെ സന്ദേശം താഴേക്ക് നൽകാൻ നിർദ്ദേശം നൽകി. അതേസമയം,…